ഇത്ത 12 [Sainu]

Posted by

അതാണോ.

അതിനിപ്പോ എന്താ പെണ്ണെ.

സൗന്ദര്യം ഉള്ളവളല്ലേ നിന്റെ താത്ത

അപ്പൊ പിന്നെ അതൊക്കെ ഒന്ന് കാണിക്കേണ്ടേ പെണ്ണെ.

ഇത് എന്റെ താത്തയുടെ ഒരുക്കമല്ല

താത്ത ഒരുങ്ങിയാൽ എങ്ങിനെ ഉണ്ടാകും എന്നെനിക്കറിയാവുന്നതല്ലേ ഇത് വേറെ ആരുടെയോ കൈകളുടെ മിടുക്ക.

അതെന്താ നി അങ്ങിനെ പറഞ്ഞെ.

സൈനു. സത്യം പറ നീയല്ലേ താത്തയെ ഇങ്ങിനെ ഒരുക്കിയത്.

ആ അതിനിപ്പോ എന്താ പെണ്ണെ.

നിന്റെ താത്ത ഇനിമുതൽ ഇങ്ങിനെ ആയിരിക്കും.

എന്റെ കൈ തട്ടിയില്ലേ ഇനി നിന്റെ തത്തയെ കണ്ടു അസൂയപ്പെടാനേ നിനക്കൊക്കെ നേരം ഉണ്ടാകുകയുള്ളു.

ഹോ ഞങ്ങളെന്തിനാ അസൂയ പെടുന്നെ. ഞങ്ങളുടെ താത്തയല്ലേ.

അസൂയ പെടേണ്ടത് നിങ്ങളൊക്കെ അല്ലെ.

ഞാനെന്തിനാടി എന്റെ പെണ്ണിനെ കണ്ടു അസൂയപ്പെടുന്നെ.

എനിക്ക് ഉള്ളതല്ലേ ആ സൗന്ദര്യം മുഴുവൻ.

അതങ്ങു ഒറ്റയ്ക്ക് തീരുമാനിച്ചാൽ പോരല്ലോ ഞങ്ങളൊക്കെ തീരുമാനിക്കണ്ടേ.

ആരെക്കൊയാണാവോ ഈ ഞങ്ങൾ.

അതേ ഞങ്ങടെ വീട്ടുകാര്.

ഹോ അങ്ങിനെ തീരുമാനിക്കാൻ ഉണ്ടോ.

എന്നാൽ നമുക്ക് നോക്കാം നിന്റെ താത്ത എന്ന് പറയുന്ന എന്റെ സലീന ഞാൻ പറയുന്നത് കേൾക്കുമോ അതോ നി പറഞ്ഞില്ലേ ഈ വീട്ടുകാർ

അവര് പറയുന്നതാണോ എന്ന്.

അയ്യോ ഞാനില്ലേ.

എങ്ങിനെ ആയാലും വേണ്ടില്ല എന്റെ താത്ത സന്തോഷവതിയായാൽ മതി.

ഹ്മ്മ് അങ്ങിനെ പറ ഷമി

ഷമി നി പേടിക്കേണ്ട നിന്റെ താത്ത ഇനിയെന്നും സന്തോഷവതിയായി ഇരിക്കും. എന്താ പോരെ

ഹാ അതുമതി.

എന്നാൽ മുൻപോട്ടു നോക്കി നടക്കാൻ നോക്ക് പെണ്ണെ എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞതും അമ്മായി കിടക്കുന്ന റൂമിന്റെ വാതില്കലെത്തി.

ഞാൻ കയ്യിലുള്ളതെല്ലാം അവിടെ വെച്ചുകൊണ്ട്.

അമ്മായിയുടെ അടുത്തിരുന്നു.

സൈനു നിനക്കിന്നു കോളേജില്ലേ.

ഇല്ല അമ്മായി ഇന്ന് ലീവാ.

അതെന്താ എക്സാം അടുത്ത് വരികയല്ലേ അതിന്റെ പ്രിപ്പറേഷൻ വേണ്ടിയാ അമ്മായി.

എന്താ

അല്ല ഒരുങ്ങാൻ എന്ന് പറഞ്ഞു.

ഹ്മ്മ് നിങ്ങടെ ഇംഗ്ലീഷ് ഒന്നും എനിക്ക് മനസ്സിലാകില്ല സൈനു.

അല്ല മോളെവിടെ അവൾ നിന്നെ വിട്ട് പിരിഞ്ഞോ.

ഇല്ലമായി അവൾ അതാ ഉമ്മയുടെ അടുത്തുണ്ട്.

ഹോ അവളെ ഒന്ന് ഇങ്ങോട്ടേക്കു കൊണ്ടുവന്നേ എന്ന് പറഞ്ഞോണ്ട് അമ്മായി ഉമ്മയെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *