അങ്ങനെ ഡൽഹിയിൽ MBA പഠനവും കഴിഞ്ഞു, ശേഷം ഒരു ചെറിയ ജോലിയുമായി 2 -3 വര്ഷം ഡൽഹിയിൽ തന്നെ കഴിഞ്ഞു. അപ്പോളാണ് മോശമല്ലാത്ത ശമ്പളത്തിൽ കൊച്ചിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കുന്നത്. അങ്ങനെ ജീവിതം വീണ്ടും നാട്ടിലേക്കു പറിച്ചു നട്ടു. കൊച്ചിയിലാണ് താമസമെങ്കിലും എല്ലാ ആഴ്ചയിലും നാട്ടിൽ വരും.
ആഴ്ച അവധിയിൽ വന്നാൽ അവസരം കിട്ടുമ്പോൾ ചിലപ്പോഴൊക്കെ അവളുടെ വീട്ടിൽ പോകാൻ തുടങ്ങി. റീന 3 വയസ്സുകാരൻ മകനോടൊപ്പം അവളുടെ ഭർത്താവിന്റെ വീട്ടിലാണ് താമസം. അവിടെ നിന്നും 1 മണിക്കൂർ ബസ് യാത്രയുടെ ദൂരമുണ്ട്.
മാസത്തിൽ കുറച്ചു ദിവസം വന്ന് അമ്മയോടൊപ്പം നിൽക്കാറുണ്ട്. ഞാൻ നാട്ടിലെത്തിയശേഷം അവളുടെ വീട്ടിലേക്കുള്ള വരവ് കൂടിവന്നു. അവൾ വീട്ടിൽ വന്നാലൊക്കെ ഞാൻ അവിടെ പോവുക പതിവായി. അവളുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളൊക്കെ അവൾ എന്നോട് പങ്ക് വയ്ക്കാൻ തുടങ്ങി. ദാമ്പത്യത്തിൽ അവൾ സന്തോഷവതിയല്ലെന്നു അമ്മയും ഒരിക്കൽ സൂചിപ്പിച്ചിരുന്നു.
വിഷമങ്ങൾക്കിടയിലും എന്റെ സന്ദര്ശനങ്ങളിലും സാമീപ്യത്തിലും അവൾ സന്തോഷം കണ്ടെത്തുന്നത് അവളുടെ അമ്മയ്ക്കും ആശ്വാസമാകുന്നതായി എനിക്ക് തോന്നി. അങ്ങനെ മൂന്നുപേർക്കുമിടയിലുള്ള ബന്ധം വീണ്ടും ഊഷ്മളമാക്കാൻ തുടങ്ങി.
ആ ഇടക്ക് ഗൾഫിലേക്ക് visit വിസയിൽ പോകുന്നതിനായി എന്തോ മെഡിക്കൽ ചെക്കപ്പ് നു വേണ്ടി അവൾക്കു കൊച്ചിയിൽ പോകേണ്ടതായി വന്നു. ഭർത്താവ് അറിയിച്ചത് പ്രകാരം അവൾ അമ്മയെയും കൂട്ടി പോകുവാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. കൊച്ചിയിലുള്ള അവളുടെ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ താമസിച്ചു പിറ്റേന്ന് കാര്യങ്ങൾ ഒക്കെ ചെയ്തു തിരിച്ചുവരുവാനായിരുന്നു പദ്ധതി. അതിനിടയിലാണ് ഞാൻ അവിടെ പോകാനിടയായത്. കാര്യമറിഞ്ഞപ്പോൾ ഞാൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു.
അടുത്ത weekend ൽ വന്നു തിരിച്ചു പോകുമ്പോൾ നിങ്ങൾ എന്റെ കൂടെ വന്നോളൂ. ഞാൻ സാധാരണയായി തിങ്കളാഴ്ച രാവിലെ 5 മണിക്ക് പുറപ്പെട്ടു (എന്റെ wagon R കാറിൽ) 10 മണി ആകുമ്പോഴേക്കും കൊച്ചിയിൽ ഓഫീസിൽ എത്തുകയാണ് പതിവ്. രണ്ടുപേർക്കും നിർദ്ദേശം ഇഷ്ടപ്പെട്ടുവെങ്കിലും അതിരാവിലെയുള്ള യാത്ര കുറച്ചു വിഷമമായി തോന്നി. “എന്നാൽ നമുക്ക് ഞായറാഴ്ച്ച തന്നെ പോകാം എന്നിട്ടു നിങ്ങളെ അവിടെ മാമി യുടെ വീട്ടിൽ വിടാം” എന്റെ ഭേദഗതി സന്തോഷത്തോടെ അംഗീകരിക്കപ്പെട്ടു.