അപ്പോഴേക്ക് പ്രമീള കാറിലേക്ക് കയറി പിറകിലെ സീറ്റിൽ..
പോവാം മക്കളെ..
ശെരി ആന്റി.. അവൻ പറഞ്ഞു.. എന്നിട്ട് കാർ എടുത്തു..
ആരതിയുടെ സ്റ്റഡീസ് ഒക്കെ എങ്ങനെ പോവുന്നു.. റോബിൻ വണ്ടി ഓടിച്ചു കൊണ്ട് ചോദിച്ചു..
ഉഴപ്പി ആണ് അവൾ.. ഇപ്പൊ എല്ലാത്തിലും.. ഒന്നിലും ഒരു സീരിയസ്നെസ്സ് ഇല്ല.. പരീക്ഷക്ക് എങ്ങാനും തോറ്റാൽ ആരതി.. എന്റെ കെയ്യീന്ന് നിനക്ക് നല്ലോണം കിട്ടും.. പ്രമീള ആണ് ഉത്തരം പറഞ്ഞത്..
ഞാൻ എന്ത് ചെയ്യാനാ അവിടെ ഉള്ള ടീച്ചേഴ്സിന് ഒന്നും പഠിപ്പിക്കാൻ അറിയില്ല.. ചുമ്മാ ഇങ്ങനെ ക്ലാസ്സിൽ വന്നു ഓരോന്ന് പറഞ്ഞിട്ട് പോവും.. മനസിലാവുന്ന രീതിയിൽ പറയണ്ടേ അമ്മേ..
നിനക്ക് പഠിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞ പോരെ.. ടീച്ചർസിനെ പറയണോ.. കോളേജിൽ എല്ലാവരും ഇതേ പോലെ തന്നെ ആണോ.. മാർക്ക് ഒക്കെ കുറഞ്ഞിടട്ട്
അല്ല അവർ ഒക്കെ പ്രൈവറ്റ് ട്യൂഷൻ പോവുന്നുണ്ട്.. കുറച്ചെങ്കിലും മനസിലാവും അപ്പൊ…
നീയും ചെല്ല്.. ഇനി ആ പേരും പറഞ്ഞിട്ട് തോൽക്കണ്ട.. നല്ല ഏതേലും സ്ഥലത്ത് തന്നെ നോക്കിയിട്ട് ട്യൂഷൻ ചേർന്നേക്ക്.. പ്രമീള പറഞ്ഞു..
ആന്റി.. കുഴപ്പം ഒന്നും ഇല്ലെങ്കിൽ.. ഞാൻ പറഞ്ഞു തരാം.. ഞാനും ഇവളുടെ സെയിം കോഴ്സ് ആയിരുന്നല്ലോ.. ആരതിയെ ഞാൻ ഹെല്പ് ചെയ്യാം.. ഈവെനിംഗ് ഓഫീസ് കഴിഞ്ഞു വന്നു കുറച്ചു നേരം..
മതി.. റോബിൻ മതി… ആരതി ഹാപ്പി ആയി.. റോബിനെ കണ്ടാൽ തന്നെ അറിയാം തിയറി മാത്രം അല്ല.. നന്നായി പ്രാക്ടിക്കലും ചെയ്യാൻ അറിയുന്ന ആൾ ആണെന്ന്.. അവൾ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു..
മോന് അത് ബുദ്ധിമുട്ട് ആവില്ലേ.. ഓഫീസ് വർക്കിന്റെ കൂടെ ഇതും.. പ്രമീള സംശയത്തോടെ ചോദിച്ചു..
ഏയ്.. ഇല്ല ആന്റി.. എനിക്ക് സന്തോഷം മാത്രമേയുള്ളു.. പിന്നെ ഞാൻ പറഞ്ഞില്ലേ ആന്റി ആണ് എന്റെ ജീവിതം തന്നെ മാറ്റിയത്.. ആന്റിക്കു വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാർ ആണ്…