” ഞാൻ പറഞ്ഞായിരുന്നു , നിന്റെ അപ്പനോട്…… ചെക്കനെ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കുമെന്ന്…”
അജയ് ക്രുദ്ധനായി അവനെ നോക്കുക മാത്രം ചെയ്തു…
” രാജീവ് സാർ ഒന്നും പറഞ്ഞില്ല…… മൗനം സമ്മതം എന്നല്ലേ… ”
പറഞ്ഞതും താഹിറിന്റെ മുഷ്ടി, അജയ് യുടെ കവിളെല്ലു തകർത്തുപോയി …
തന്റെ വായിൽ ചോരയുടെ ചുവ അവനറിഞ്ഞു…
അജയ് പിന്നോട്ടാഞ്ഞതും, പിന്നിൽ നിന്നവൻ അവനെ താങ്ങി …
അഭിരാമി നിലവിളിയോടെ താഹിറിനെ തളി മാറ്റാൻ ശ്രമിച്ചു …
താഹിർ അവളെ റോഡിലേക്ക് കുടഞ്ഞെറിഞ്ഞു കളഞ്ഞു…
അടുത്ത ഇടിക്ക് താഹിർ ആഞ്ഞതും
വലതു കാൽ ഉയർത്തി അവൻ താഹിറിനെ ചവിട്ടിത്തെറിപ്പിച്ചു……
കാറിനു മീതെയാണ് താഹിർ ചെന്നു വീണത്…
വീഴ്ചയുടെ ആഘാതത്തിൽ കാർ ഒന്ന് കുലുങ്ങി…
” നായിന്റെ മോനേ… …. ”
അലറി വിളിച്ചു കൊണ്ട് താഹിർ പിടഞ്ഞെഴുന്നേറ്റു..
ആ നിമിഷം തന്നെ മാട്ടുപ്പെട്ടി റോഡിൽ സൂര്യനുദിച്ചു…….
വട്ടക്കണ്ണുകളിൽ തീയെരിച്ചു കൊണ്ട് ഒരു വാഹനം പാഞ്ഞു വരുന്നു……
ചോര തുപ്പിക്കൊണ്ട് അജയ് നിവർന്നു…
കാറിന്റെ പ്രകാശത്തിൽ മഞ്ഞളിച്ചു പോയ കണ്ണുകൾ അവൻ വലിച്ചു തുറന്നു…
പിന്നിൽ നിന്നവനെ കുടഞ്ഞെറിഞ്ഞ് അജയ് പ്രതീക്ഷയോടെ റോഡിലേക്ക് നോക്കി…
ശത്രുവോ… ….?
അതോ മിത്രമോ… ?
റോഡിലേക്ക് വീണു കിടന്ന അഭിരാമിയുടെ അരികിലായി കാർ വന്നു നിന്നു… ….
🤫 INTERMISSION🤫