“മുനിച്ചാമീ… ഇത് എന്നുടെ അപ്പാ വിട്ട ആള്… ”
അജയ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
” തമ്പീ………. ”
ഒരു കരച്ചിലോടെ ആ വൃദ്ധൻ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു……
” കടവുൾ താൻ സത്യം…… നിജമാ ഉങ്കളെ കാപ്പാത്തിടും… ”
അയാൾ അവന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി……
“ആമ്പുളേടാ നീ … ആമ്പുളെ… അമ്മാവുക്ക് നീ മട്ടും പോതും… ”
അയാളവന്റെ ചുമലിൽ രണ്ടടി അടിച്ചു…
” നീ തിരുമ്പി വാ … നാൻ ഇങ്കെ താൻ വെയ്റ്റ് പണ്ണുവേ..”
അജയ് പെട്ടെന്നു തന്നെ അയാളിൽ നിന്ന് മുഖം തിരിച്ചു.
കാര്യങ്ങൾ വ്യക്തമല്ലെങ്കിലും തങ്ങളെ രക്ഷപ്പെടുത്താൻ കഴിയാത്ത നിരാശ അയാളുടെ സ്വരത്തിലുണ്ടെന്ന് അവന് മനസ്സിലായി …
അജയ് അഭിരാമിയെ ചേർത്തുപിടിച്ച് മുന്നോട്ടു നടന്നു……
മുനിച്ചാമി പിന്നിൽ നിന്നും ടോർച്ചടിച്ചുകൊണ്ടിരുന്നു……
വളവു തിരിഞ്ഞതും പ്രകാശം അസ്തമിച്ചു …
നിലാവിന് പ്രഭയില്ലായിരുന്നു..
വണ്ടി റോഡിലായിരുന്നു…
അവർ വരുന്നത് അറിയാതിരിക്കാനാകണം , കാർ റോഡിൽ നിർത്തിയതെന്ന് അവനു തോന്നി…
ഒരു തണുത്ത കാറ്റു വീശി …
റോഡരികിലുള്ള കാറിനരികിൽ ഒരാൾ കൂടി നിൽക്കുന്നത് അവൻ കണ്ടു…
താഹിറിനൊപ്പം നടന്നയാൾ റോഡരികിലേക്ക് മാറി സിബ്ബഴിക്കുന്നത് അജയ് കണ്ടു……
അവർ , അയാളെ കടന്നു മുന്നോട്ടു നീങ്ങി..
അടുത്ത നിമിഷം പുറത്ത് ചവിട്ടേറ്റ് അജയ് റോഡിലേക്ക് കമിഴ്ന്നു…
അഭിരാമി പിടി വിട്ട് പുല്ലിലേക്കു വീണു…
അവന്റെ കയ്യിലിരുന്ന ബാഗ് ഉരുണ്ട് റോഡിലേക്ക് വീണു…
“അജൂട്ടാ… …. ”
അഭിരാമി നിലവിളിച്ചു……
വട്ടവടയുടെ കോടമഞ്ഞ് ദേദിച്ച് ആ നിലവിളി പ്രതിദ്ധ്വനിച്ചു……
” ഒച്ച വെക്കണ്ട പെങ്ങളേ……. ഇവിടെ ആരും ഈ സമയത്ത് വരാൻ പോകുന്നില്ല… ”
ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് താഹിർ പറഞ്ഞു……
അജയ് റോഡിൽ നിന്നും മുട്ടുകുത്തി നിവർന്നതും ഒരു ചവിട്ടു കൂടി പുറത്തു വീണു……
അഭിരാമി ഓടി അവനരികിലേക്ക് നിലവിളിയോടെ ചെന്നു…
പിന്നിൽ വന്നവൻ അജയ്‌യുടെ ബാഗിൽ പിടിച്ച് അവനെ വലിച്ചുയർത്തി……
താഹിർ പുകയൂതിക്കൊണ്ട് അവന്റെ മുന്നിലേക്ക് വന്നു…