അർത്ഥം അഭിരാമം 7 [കബനീനാഥ്]

Posted by

അഭിരാമി നിലവിളി തൊണ്ടയിൽ കുരുങ്ങി വാതിലിലേക്ക് ചാരി……

” ചെക്കനിച്ചിരി മുറ്റാന്ന് ഞാൻ പറഞ്ഞതല്ലേടാ… ”

ഇരുട്ടിൽ നിന്ന് പറഞ്ഞുകൊണ്ട് താഹിർ വെളിച്ചത്തിലേക്ക് വന്നു……

അവനെ കണ്ടതും അജയ്ക്ക് മനസ്സിലായി……

” അപ്പന്റെ രൂപാ രണ്ടര ലക്ഷം പൊട്ടിച്ചിട്ട് രണ്ടെണ്ണം ഓപ്പറേഷൻ തിയറ്ററിൽ കിടപ്പുണ്ടെടാ മോനേ… ”

ഈണത്തിൽ പറഞ്ഞു കൊണ്ട് താഹിർ അവനടുത്തേക്ക് വന്നു……

മുറ്റത്തേക്ക് വീണവൻ പിടഞ്ഞെഴുന്നേറ്റിരുന്നു…

” അതുകൊണ്ട് മോൻ അമ്മയേയും കൂട്ടി വാ… ”

അജയ് താഹിറിനെ തന്നെ നോക്കി…

” ഏതായാലും വീട്ടിൽ പോകണം… അപ്പൻ വണ്ടി വിട്ടു തന്ന സ്ഥിതിക്ക് , എങ്ങനാ… പോകുവല്ലേ …?”

താഹിർ സിറ്റൗട്ടിന്റെ മറുവശത്തേക്ക് ചെന്നു..

” മുനിച്ചാമീ… അവരുടെ ബാഗും കൊടയുമൊക്കെ എടുത്ത് പുറത്തിട്, എന്നിട്ട് വാതില് പൂട്ടിയേരേ……. ”

മുനിച്ചാമി അനങ്ങാതെ, അടികൊണ്ട കവിൾ പൊത്തി നിൽക്കുകയായിരുന്നു…

” എടുത്തിട് മുനിച്ചാമീ… ”

ഈണത്തിൽ താഹിർ പറഞ്ഞു..

അജയ് കണ്ണു കാണിച്ചപ്പോൾ മുനിച്ചാമി അകത്തു കയറി ബാഗെടുത്ത് പുറത്തു വെച്ചു…

അയാൾ തന്നെ വാതിൽ പൂട്ടി …

“സത്യത്തിൽ ഈ ക്വട്ടേഷൻ എനിക്കു നഷ്ടമാ… ഒരു പ്രയോജനവുമില്ല … പിന്നെ ഡെഡിക്കേഷനും കമ്മിറ്റ്മെന്റും … അത് താഹിറിനു മസ്റ്റാ…”

അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി … അടുത്ത ചെറിയ ബാഗ് അവൻ കയ്യിലെടുത്തു…

“വാടാ… അവരു വന്നോളും…… ”

അടി കൊണ്ട് നിന്നവന്റെ ചുമലിൽ തട്ടി താഹിർ മുന്നോട്ടു നടന്നു..

വാതിലിൽ ചാരി നിന്ന അഭിരാമിയെ ചേർത്തുപിടിച്ച് അജയ് സ്റ്റെപ്പിറങ്ങി..

താഹിറും കൂട്ടാളികളും മുന്നിൽ നടന്നു …

“മുനിച്ചാമീ…… അവർക്ക് ടോർച്ചടിച്ച് കൊടുക്ക്……. ”

മുന്നിൽ നിന്നും താഹിറിന്റെ നിർദ്ദേശം വന്നു……

താഹിർ പറയുന്നതിനു മുൻപേ മുനിച്ചാമി ടോർച്ചടിച്ചിരുന്നു…

അവർ മൺറോഡിലേക്ക് കയറി……

അജയ് അവളെ ചേർത്തുപിടിച്ച് ഇരുട്ടിലാണ്ട ഫാം ഹൗസിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി……

സിറ്റൗട്ടിലെ ബൾബു മാത്രം മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു …

മുനിച്ചാമിയുടെ ഷെഡ്ഡിലേക്ക് തിരിയുന്ന വഴിയെത്തിയതും അവൻ നിന്നു…

താഹിറും സംഘവും അവരെ കാത്ത് പത്തടി മുന്നിൽ നിൽപ്പുണ്ടായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *