” ഏതെങ്കിലും പുലി ഇരയെ പിടിച്ച്, ഗുഹയിൽ കൊണ്ടുപോയി വെച്ചു തിന്നുന്നത് അമ്മ കേട്ടിട്ടുണ്ടോ… ? ”
” ങൂഹും… ”
” അതെന്താ കാരണം…… ?”
“എനിക്കറിയില്ല..”
അവൾ ജിജ്ഞാസയോടെ അവനെ നോക്കി……
” പുലിക്ക് ഫാസ്റ്റ് ഫുഡാണ് ഇഷ്ടം……. ”
അജയ് ചിരിച്ചു..
“പോടാ ……… ”
അഭിരാമി അവന്റെ കവിളിലൊരു കടി കൊടുത്തു……
” നൊന്തു, ട്ടോ… ”
അവൻ പറഞ്ഞു……
” നോവാൻ വേണ്ടിയല്ലേ കടിച്ചത്..”
“ആണോ… ….?
ചോദിച്ചിട്ട് , അവൻ അവളുടെ ചന്തിക്കിട്ട് ഒരടി കൊടുത്തു……
മുറിവിനു താഴെയാണ് അടിച്ചതെങ്കിലും അവൾക്ക് വേദനിച്ചു.
” ടാ………. ”
“നൊന്തോ……….?”
“പിന്നില്ലാതെ… …. ”
” ഇത്രയേ ഉള്ളു കാര്യം…… അനുഭവത്തിൽ വരുമ്പോൾ എല്ലാം ശരിയാകും… ”
” നീ ഒരു മൊരടനാ… ”
അവൾ പിണങ്ങിയ മട്ടിൽ പറഞ്ഞു…
” അത് എന്റെയൊരു പ്ലസ് പോയന്റാണമ്മാ…”
അത് ശരിയാകാമെന്ന് അഭിരാമിക്കും തോന്നി……
പെട്ടെന്ന് ദേഷ്യപ്പെടുന്നവർ ലോല ഹൃദയരായിരിക്കും എന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവളോർത്തു…
അവർ ചങ്കു പറിച്ചെറിഞ്ഞാലും കൂടെയുണ്ടാകുമത്രേ…….
” പിന്നെയുമുണ്ട് , എനിക്ക് തോന്നിയ ഒരു കാര്യം കൂടി ..”
അജയ് തുടർന്നു…
” അതിന്റെ കുഞ്ഞിനെ തനിച്ചാക്കി , ഇര പിടിക്കാൻ മനസ്സില്ലാഞ്ഞിട്ടാണ് , അത് നമ്മളെ വെറുതെ വിട്ടത്…… ”
മനുഷ്യരേക്കാൾ വകതിരിവ് മൃഗങ്ങൾക്കുണ്ട് എന്ന് അഭിരാമി ഓർത്തു..
കാഞ്ചന എന്നത് ഏറ്റവുമടുത്ത ഉദാഹരണമാണ്…
” അതിന് നമ്മൾ വെള്ളത്തിലായിരുന്നല്ലോ…… ?”
അഭിരാമി , ആലോചിച്ചു പറഞ്ഞു……
” പുലിക്ക് നീന്തലറിയില്ലെന്ന് അമ്മയോട് ആരാ പറഞ്ഞത്..?
മമ്മൂട്ടിയുടെ മൃഗയ ഒന്ന് കണ്ടു നോക്ക്……”
അജയ് യുടെ അനുമാനങ്ങൾ ശരി തന്നെയാകാമെന്ന് ആ നിമിഷം അവൾക്കു തോന്നി…
” പുലിയെ കണ്ടതു കൊണ്ട് ഇന്നിവിടെ വന്ന് കിടക്കാൻ പറ്റി…”
അജയ് അവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു……
” അതെന്താടാ… ….?”
“അല്ലെങ്കിൽ, അടുത്ത വെക്കേഷനായാലും ഇവിടെ എത്തുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ… ?”
ചിരി, വന്നെങ്കിലും അവന്റെ സംസാരത്തിൽ കാര്യമില്ലാതില്ല എന്നവൾക്ക് തോന്നി……