അർത്ഥം അഭിരാമം 7 [കബനീനാഥ്]

Posted by

ജനൽച്ചില്ല് പൊട്ടിയത് മുറിയിലും ഹാളിലും കിടപ്പുണ്ട്…

നനഞ്ഞ വസ്ത്രങ്ങൾ നെരിപ്പോടിനരികെ വിരിച്ചിട്ട് , അവൻ ബാഗിൽ നിന്ന് പഴ്സും ടോർച്ചും മറ്റു സാധനങ്ങളും എടുത്ത് ടേബിളിൽ വെച്ചു…

നോട്ടുകൾ അവനെടുത്ത് ഹാളിലിരുന്ന മാസികകൾക്കിടയിലേക്ക് തിരുകി.

ടോർച്ച് ചാർജ്ജിലിട്ടു…

അഭിരാമിക്കുള്ള ടാബ്ലറ്റുകളുമായി അവൻ തിരികെ മുറിയിലേക്ക് ചെന്നു……

വസ്ത്രം മാറി, അവൾ ചായ കുടിക്കുകയായിരുന്നു…

കട്ടിലിന്റെ ചുവട്ടിൽ അവൾ അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് , ബാത്റൂമിലെ ബക്കറ്റിലിട്ട ശേഷം അവൻ പുറകുവശത്തെ വാതിൽ ഒന്നുകൂടി പരിശോധിച്ച് കിടക്കയിൽ വന്നിരുന്നു……

ചായയും ബിസ്ക്കറ്റും കുടിച്ച ശേഷം അവൻ അവൾക്കൊരു ഗുളിക കൊടുത്തു.

” ഒന്നുറങ്ങിയാൽ ശരിയാകും..”

കട്ടിലിൽ കിടന്ന അവളുടെ നെറുകയിൽ അവൻ തലോടി…

” നീയെങ്ങോട്ടാ…….?”

അവൾ ആകുലതയോടെ ചോദിച്ചു…

” മുനിച്ചാമിയെ ഒന്ന് കാണണം … ”

പറഞ്ഞിട്ട് അവൻ മുറിവിട്ടിറങ്ങി …

അവൾ പിടഞ്ഞെഴുന്നേറ്റ് വന്നപ്പോഴേക്കും അപ്പുറത്തെ മുറിയിൽ നിന്ന് പുതപ്പുകളുമായി അവൻ തിരികെ വന്നു……

” നീ പോകുവാന്ന് പറഞ്ഞിട്ട്…….”

“അമ്മ കിടന്നുറങ്ങാൻ നോക്ക്… ”

അവൻ കട്ടിലിലേക്ക് കിടന്ന് പുതപ്പെടുത്തു മൂടി…

അവളും കിടക്കയിലേക്ക് ചാഞ്ഞു……

“അമ്മാ… ”

” ഉം………. ”

“ലൈറ്റ് ഇടരുത്… പുറത്ത് എന്ത് കേട്ടാലും ബഹളം വെയ്ക്കരുത്…”

“ഉം… …. ”

അവൾ മൂളി…

വട്ടവടയ്ക്കു മീതെ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു…

ക്ഷീണവും അലച്ചിലും കാരണം ഇരുവരും കിടന്നതേ ഉറങ്ങിപ്പോയി…

രണ്ടു ദിവസത്തിലേറെയുള്ള ഉറക്കവും വിശപ്പും കൂടിച്ചേർന്നപ്പോൾ ഒരു പുതപ്പിനുള്ളിൽ തന്നെ ഇരുവരും സുഖനിദ്രയിലാണ്ടു……

വട്ടവടയുടെ ആകാശത്ത് ചന്ദ്രകിരണങ്ങൾ പൊഴിഞ്ഞു തുടങ്ങിയിട്ട് മണിക്കൂറുകളായിരുന്നു……

ആദ്യം ഉണർന്നത് അജയ് തന്നെയാണ്…

ഇരുട്ടിൽ, സീലിംഗിലേക്ക് കണ്ണുംനട്ട് അവൻ ചിന്തകളിലാണ്ടു കിടന്നു……

തന്നെ ചുറ്റിയിരിക്കുന്ന അമ്മയുടെ കൈകൾക്ക് ചൂട് കുറവുണ്ടെന്ന് അവനു മനസ്സിലായി ..

കിടക്കയിൽ നിന്ന് എഴുന്നേൽക്കാനേ തോന്നുന്നില്ല..

സന്ധിബന്ധങ്ങളെല്ലാം ഒടിഞ്ഞു നുറുങ്ങിയ വേദന…

ബാംഗ്ലൂരിൽ വെച്ച് , ഒരു കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി മിലിട്ടറി ട്രെയിനിംഗിനു ഒരാഴ്ച പോയി നിന്നതിന്റെ ഇരട്ടിയിലധികം ക്ഷീണമുണ്ട് ശരീരത്തിന് രണ്ടു ദിവസത്തെ വനയാത്രയ്ക്ക്…

Leave a Reply

Your email address will not be published. Required fields are marked *