പ്രത്യക്ഷത്തിൽ ഒന്നും അവന് കണ്ടെത്താൻ സാധിച്ചില്ല…
കുറച്ചു താഴെ കയ്യാലയോട് ചേർന്ന്, ഒരാൾക്ക് കഷ്ടി നുഴഞ്ഞു കയറാൻ വഴി അവൻ കണ്ടെത്തി…
പകലായതിനാൽ വേലിയിൽ കറന്റ് ഉണ്ടാകില്ലെന്ന് അവന് ഉറപ്പായിരുന്നു……
എന്നാലും, കൈപ്പത്തിയുടെ പുറം ഭാഗം വേലിയിലടിച്ചു നോക്കിയാണ് അവൻ അഭിരാമിയെ ആദ്യം ഉന്തിത്തള്ളി കടത്തിവിട്ടത്……
വേലിക്ക് മുകളിലൂടെ ബാഗ് അവൾക്കിട്ടുകൊടുത്ത ശേഷം, അവനും നുഴഞ്ഞു അപ്പുറം കടന്നു..
അവർ കൃഷിയിടത്തിലൂടെ താഴേക്കിറങ്ങി…
അവർക്ക് ഇടതു വശത്തുകൂടെ അരുവി താഴേക്ക് പോകുന്നുണ്ടായിരുന്നു…
വേലിക്കരികിലൂടെ, തൊഴിലാളികളെ ശ്രദ്ധിച്ചാണ് അവർ നടന്നത് …
മൂന്നു നാല് കയ്യാലകൾ ഇറങ്ങിയതും അജയ് നിന്നു… ….
വേലിക്കപ്പുറം വീണ്ടും വനഭൂമിയാകാമെന്ന് അവന് തോന്നി…
ഇടതു വശത്ത്, അരുവിയുടെ ഹുങ്കാരം……
ഈ പരിസരവും അരുവിയും തന്റെ സ്വപ്നങ്ങളിലല്ല, ജീവിതത്തിൽ സംഭവിച്ചതു തന്നെയാണെന്ന് അജയ് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
“അമ്മാ…… ”
അവൻ പുഞ്ചിരിയോടെ അവളെ വിളിച്ചു……
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി… ….
“ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ..?”
അഭിരാമി ഒന്നും മനസ്സിലാകാതെ അവനെ നോക്കി…
“മ..മ. മഗല്ലനല്ലേ… ….?”
അവൾ സംശയത്തോടെ ചോദിച്ചു……….
” അതേ… …. അപ്പോൾ വട്ടവട ഉരുണ്ടതാണെന്ന് കണ്ടുപിടിച്ചതാരാ……. ? ”
അവന്റെ മുഖത്തു നിന്നും പുഞ്ചിരി അകന്നില്ല…….
“നീ പോടാ… …. ”
അവന്റെ നെഞ്ചിൽ ഒരിടി കൊടുത്ത് അവൾ രണ്ടു ചുവട് മുന്നോട്ടു വെച്ചു……
അവൻ രണ്ടു ചാട്ടത്തിന് അവളുടെ മുന്നിൽക്കയറി നിന്നു…
” പറഞ്ഞിട്ടു പോയാൽ മതി… ”
“അജൂ.. തമാശ കള..”
അവൾ ദേഷ്യപ്പെട്ടു……
മറുപടിയായി അവൻ അവളെയും വലിച്ചു കൊണ്ട് , നാലു പറമ്പുകൾ താഴേക്ക് പറന്നിറങ്ങി…
വെള്ളച്ചാട്ടത്തിന്റെ അലകൾ അവരുടെ ദേഹത്തേക്ക് പാളി വീണുകൊണ്ടിരുന്നു……
അവളുടെ മുന്നിൽ നിന്ന് , അജയ് ദൂരെ മൊട്ടക്കുന്നുകളിലേക്ക് വിരൽ ചൂണ്ടി…
“ഓർമ്മയുണ്ടോ ആ സ്ഥലം…… ?”
ക്ഷീണിതനായിരുന്നുവെങ്കിലും സുരേഷ് ഗോപി സ്റ്റൈലിൽ ആണ് അവനത് ചോദിച്ചത്………..
അഭിരാമി മിഴികൾ കൊണ്ട് ചുറ്റും പരതുന്നത് കണ്ട്, അവൻ അവളുടെ പിന്നിലേക്ക് ചെന്നു..
അവളെ കൈ ചുറ്റി നെഞ്ചിലേക്ക് ചേർത്തു കൊണ്ട് , അവനവളുടെ ചെവിയിൽ മന്ത്രിച്ചു..