നടക്കാൻപോലും ആവതില്ലാത്തപോലെയാണ് ശ്യാം നടന്നിരുന്നത് , എന്നിട്ടും മുകളിലെ റൂമിലാണ് അവൻ കിടന്നിരുന്നത്
രാത്രി കുറച്ചു കഴിഞ്ഞു ശില്പ പതിവുപോലെ അവരുടെ റൂമിലേക്ക് പോകുമ്പോൾ ഞാൻ കുറച്ചുനേരം ശ്യാമിനെ കാത്തിരുന്നു കുറെ നേരമായിട്ടും അവനെ കാണാത്തതിനാൽ ഞാൻ മുറിയിലേക്ക് പോയി ,ഇരുട്ടായതിനാൽ ഞാൻ ചാരിയ വാതിൽ ശബ്ദമില്ലാതെ തുറന്നു
റൂമിനുള്ളിലും പിന്നെ വാഷ്‌റൂമിലും അവനെ തിരിഞ്ഞൂ ,ഞാൻ കരുതിയിരുന്നത് അവൻ എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാകും എന്നാണ് പക്ഷെ അവനെ അവിടെയൊന്നും കാണാനില്ല .ഒരുപക്ഷെ ശിൽപയുടെ റൂമിൽ ഉണ്ടാകുമോ ? ഞാൻ അതിനാൽ അവളുടെ റൂമിൻ്റെ വാതിൽ ഞാൻ ഒന്ന് തുറക്കാൻ നോക്കി പതിവുപോലെ ലോക്കാണ് .അത് എന്താണെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ
വരാൻ നോക്കിയപ്പോളാണ് അവളുടെ വാതിലിനടിയിലായി ഒരു പേപ്പർ തള്ളിവെച്ചപ്പോലെ ഞാൻ അതെടുത്തു ,വേറെരാൾക്കു എഴുതിയത് വായിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും ഞാൻ വായിച്ചു
എൻ്റെ ശില്പമോൾക്ക്
കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് ,പക്ഷെ ഏട്ടന് ഇപ്പോൾ പറയാൻ കഴിയുന്നില്ല നിന്നോടും അച്ഛനോടും യാത്രചോദിക്കാതെ ഞാൻ ഒരിടംവരെ പോകുകയാണ് അത് നീയൊന്നും അമ്മയെയും മനസ്സിലാക്കണം ഞാൻ വരുന്നവരെ അവരുടെ കാര്യം നീ നോക്കണം ഇനി കാണുമ്പോൾ എല്ലാം പറഞ്ഞുതരാം …
എന്തുപറ്റി പെട്ടന്നവന് … എനിക്ക് ഒരു കിട്ടുന്നില്ല … ഞാൻ എൻ്റെ റൂമിലേക്ക് വന്നപ്പോൾ ഞാൻ പോകുമ്പോൾ ശ്രദ്ധിക്കാത്തതാണെന്നു തോന്നുന്നു അവിടെയും ഇരിപ്പുണ്ടായിരുന്നു ഒരു ലെറ്റർ … അതിലും പറയാതെ പറഞ്ഞിരിക്കുന്നു പ്രിയക്ക് എന്നുമാത്രമാണ് വെച്ചിരിക്കുന്നത് … ഒരുപാട് കാര്യങ്ങൾ അവന് പറയാനുണ്ട് പക്ഷെ പറയാൻ പറ്റിയില്ല എന്താകും അതെല്ലാം ?
വിഷമം ഉണ്ടെങ്കിലും ചിലപ്പോൾ അവൻ സാഗറും ശിൽപയും തമ്മിൽനടത്തുന്നിടത്തുണ്ടാകുമോ ? പോയി നോക്കാം എന്ന് കരുതി ഞാൻ അവിടെ ചെന്നുനോക്കുമ്പോൾ രണ്ടുപേരെയും അവിടെ കാണാനില്ല … ഇനി അവർ ചെയ്യുന്നത് ശ്യാം കണ്ടിട്ടുണ്ടാകുമോ ? അതിനാൽ അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ ?
പെട്ടെന്ന് എൻ്റെ ഷോൾഡറിൽ കൈപതിഞ്ഞു ഞാൻ ഒച്ചവെക്കാൻ നോക്കുമ്പോളേക്കും അയാൾ എൻ്റെ വായപൊത്തിപിടിച്ചു
ഒച്ചവെക്കാൻ നിൽക്കേണ്ട ആരും ഇവിടേക്ക് വരാൻ പോകുന്നില്ല