ടീച്ചറിന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു
കണ്ണനെ കണ്ടപ്പോൾ ടീച്ചർ ഏതോ സ്വപ്ന ലോകത്തിൽ എന്നപോലെ അവന്റെ അടുത്തേക്ക് നടന്നു വന്നു അവന്റെ കണ്ണിൽ തന്നെ നോക്കി നിന്ന്……
പ്രിയ രണ്ടു പേരുയും ഇടയ്ക്കു അങ്ങനെ നിന്ന്…..എന്നിട്ട് വിളിച്ചു…
മിസ്സെ……
എവിടെ ഒരു അനക്കവും ഇല്ല
പിന്നെ പ്രിയ ടീച്ചറെ കുലുക്കി വിളിച്ചു…..
അപ്പോൾ ആണ് ടീച്ചർ ഭൂമിൽ എത്തിയത്…..
മിസ്സെ ഇതാണ് ഞാൻ പറഞ്ഞ കണ്ണൻ
ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞില്ലേ…..
അപ്പോൾ തുളസി കണ്ണനെ നോക്കി…
കണ്ണൻ അപ്പോളും വായിലൂടെ തെറ്റാ ഒക്കെ ഒലപ്പിച്ചു നിൽക്കുവായിരുന്നു…..
തുളസി അത് കണ്ടു ചിരിച്ചു കൊണ്ട് ചോദിച്ചു
എന്താ കണ്ണാ ഇങ്ങനെ നോക്കുന്നെ…..
കണ്ണാൻ തപ്പി തടഞ്ഞു പറഞ്ഞു ഏയ്യ് ഒന്നുല്ല മിസ്സെ…..
അപ്പോൾ മിസ്സ് കണ്ണനെ ഉള്ളിലേക്ക് വിളിച്ചു…..
അവർ മൂവരും അകത്തേക്ക് കടന്നു….
അവിടെ ഇരുന്നു…..
കണ്ണാ എത്ര വരെ പഠിച്ചു…..
കണ്ണൻ പറഞ്ഞു 12……
പിന്നെ എന്ത് പറ്റി……
മുത്തശ്ശി മരിച്ചപ്പോൾ പിന്നെ എല്ലാത്തിനോടും മടുപ്പായി…
കണ്ണൻ ഒരിക്കലും അച്ഛന്റെയും അമ്മയൂടെയും കാര്യം ഒരിടത്തും പറയാറില്ലായിരുന്നു….
കണ്ണാ നീ എങ്ങനെ ആണ് ഇക്യുവേഷൻ കണ്ടു പിടിച്ചത്……
അത് കണ്ടിട്ട് ഞാൻ വരെ അത്ഭുതപ്പെട്ടു പോയി….