അയ്യോ ഇതു ഞാൻ എന്താ കാണുന്നെ എന്റെ മകള് തന്നെ ആണോ ഇത്….
എന്ന് ചോദിച്ചു സുനിത തലയ്ക്കു കൈ വച്ചു
അപ്പോൾ പ്രിയ എന്തെന്നാൽ ഭാവത്തിൽ സുനിതയെ നോക്കി ചോദിച്ചു…..
എന്താ അമ്മേ ഇതിനുമാത്രം ഇ.വിടെ ഉണ്ടായേ?……
അല്ല മൂട്ടിൽ വെയിൽ അടിച്ചാലും എനിക്കാത്ത എന്റെ പൊന്നു മോൾ വെളുപ്പിനെ എണിറ്റു കുളിച്ചു ഒരുങ്ങി ഇറങ്ങി വരുന്നേ കണ്ടു പറഞ്ഞേയ……
അത് കേട്ടു രേവതി ചിരിച്ചോണ്ട് പറഞ്ഞു
എന്റെ സുനിതെച്ചി….ചേച്ചി മറന്നോ ഇന്ന് ആല്ലേ കണ്ണനെ കൊണ്ട് ആ ടീച്ചർ കൊച്ചു സ്കൂളിൽ കൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നെ….
അപ്പോൾ ആണ് സുനിത ആ കാര്യം ഓർത്തത്……
ഹോ അപ്പോൾ അതാണ് കാര്യം ചെക്കനെ കൊണ്ട് സ്കൂളിൽ പോയി ഷോ കാണിക്കാൻ ആണ് അല്ലെ തമ്പുരാട്ടി വെളുപ്പിനെ ചമഞ്ഞൊരുങ്ങി ഇറങ്ങിയിരിക്കുന്നെ…..
പ്രിയ അതിനു ഇളിച്ചു കട്ടി കാണിച്ചു….
എന്നാൽ ജെസ്സിക്കും മുത്തശ്ശിക്കും ഇതൊരു പുതിയ അറിവായിരുന്നു…..
അവർ ചോദ്യം രൂപത്തിൽ ആന്റി മാരെ നോക്കി…..