എനിക്കത്ര വയസൊന്നൂല്ല നീ ധൈര്യമായി വിളിച്ചോ എനിക്ക് ഇരുപത്തി രണ്ട് കഴിഞ്ഞേ ഉള്ളൂ വിശ്വാസം വരാത്തപോലെ എന്നെ നോക്കി സത്യമായിട്ടും…
എന്നാ ഞാൻ തന്നെയാ വലുത് എനിക്ക് ഇരുപത്തി ഏട്ടായി അരിച്ചെടുത്ത സുലൈമാനി എനിക്ക് നേരെ നീട്ടി (വാങ്ങി കുടിച്ചുകൊണ്ട്)ഇവിടെ എത്ര ജോലിക്കാരാ ആറു പേര് ഒരാൾ ആന്ത്ര ഒരാൾ തമിഴ് നാട് ഒരാൾ സുഡാൻ ഒരു ഇൻഡോനേഷ്യ ഒരു ഫിലിപ്പിനി പിനെ ഞാനും
എല്ലാ രാജ്യക്കാരുമുണ്ടല്ലോ മ്മ്… വീട്ടിലാരൊക്കെ ഉണ്ട്
മേടവും സാറും സാറ് മിക്കവാറും ബിസിനസ് ആവശ്യത്തിന് പോവും മാസത്തിൽ രണ്ടോ മൂന്നോ ദിവസമേ ഇവിടുണ്ടാവൂ ഇവിടെ മേഡം മാത്രമേ ഉണ്ടാവൂ മേഡം ശെരിക്കും സൗദി ആണ് മേടത്തിന് എന്താ ജോലി
ടീച്ചറാ… പിന്നേ എപ്പോഴും ഇതുപോലെ നീറ്റ് ആയി നടക്കണം മേഡത്തിനു വൃത്തി ഭയങ്കര നിർബന്ധമാണ് നിന്റെ നാട്ടുകാരൻ ഒരു വയസായ ഇക്ക ആയിരുന്നു ഇവിടെ ആൾക്ക് നാട്ടിൽ ഭാര്യക്ക് സുഖമില്ലാതെ നിർത്തി പോയപ്പോ ഒരു ബംഗാളി വന്നു പിറ്റേ ദിവസം മേഡം അവനെ ഒഴിവാക്കി എങ്ങനെയാ നല്ല ആൾക്കാരാണോ
നല്ല ആൾക്കാരാ ഒരു കുഴപ്പോമില്ല നല്ലോണം സഹായിക്കും പിനെ അതികം ജോലിയുമില്ല കപ്പ് കഴുകി വെച്ചു
കിടക്കുന്നില്ലെങ്കിൽ കിച്ചനിലേക്ക് വന്നോ എല്ലാരേം പരിചയപെടുകയും ചെയ്യാം ഞാനൊന്ന് കുളിച്ചിട്ട് വരാം
ശെരി നിനക്കെന്താ ഫുഡ് വേണ്ടേ അറബിക് ആണോ നമ്മുടെ ഫുഡ് ആണോ എന്തായാലും കുഴപ്പമില്ല
കുളിച്ച് കഴിഞ്ഞു കിച്ചനിലേക്ക് പോവാൻ പുറത്തിറങ്ങി എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ തിരിഞ്ഞു കളിച്ച്മുറിയിലേക്ക് തിരികെ കയറാൻ തുടങ്ങി
മുഹമ്മദ് തിരിഞ്ഞു നോക്കി താൽ (കൈകൊണ്ട് ആക്ഷൻ കാണിച്ചു വിളിച്ചു) അടുത്ത് ചെന്നു കയ്യിലെ ഫോണും ചാർജറും ഇയർ പോടും എനിക്ക് നീട്ടി അത് വാങ്ങി എന്ത് ചെയ്യാനാണെന്ന് അറിയാതെ അങ്ങേരെ നോക്കി നിന്റെ ഫോൺ പൊട്ടിയതല്ലേ ഇത് നീ വെച്ചോ കയ്യിലെ ഫോണിലേക്കും അങ്ങേരെയും നോക്കി
(നോട്ടം കണ്ട്) പുതിയതാ ഒരു മാസം കഴിഞ്ഞേ ഉള്ളൂ വാങ്ങിയിട്ട് ഉപയോഗിച്ചിട്ടില്ല നീ എടുത്തോ താങ്ക്യൂ
യുവർ വെൽക്കം, എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട, ഇവിടെ അടുത്ത് സൂഖ് ഉണ്ട് വേണമെങ്കിൽ നിനക്ക് അവിടെ ഒക്കെ പോയി വന്നോ മലബാറികൾ കുറേ പേരുണ്ടാവും, നീ ഉള്ളപ്പോ നിന്റെ സുഹൃത്തുക്കൾ നിന്റെ മുറിയിൽ വരുന്നത് കുഴപ്പമില്ല അല്ലാത്തപ്പോ ആരെയും മുറിയിൽ ഇരുത്തരുത് പുറത്തുള്ള ആരെയും മുറിയിൽ താമസിപ്പിക്കരുത്,