“ഇനി ചെന്നാൽ ഒരു മാസം. പിന്നെ എക്സാം ആണ്. ഒരു മാസത്തോളം. അത് കഴിഞ്ഞാൽ അവധിയാണ്.”
“എത്ര നാളുണ്ടാകും അവധി?”
“ഒരു വൺമന്ത്”
“അപ്പൊ നാട്ടിൽ ഉണ്ടാകുമോ? ഒരു മാസം?”
“തീരുമാനിച്ചിട്ടില്ല”
“അതെന്താ?”
“ഒരു നോർത്ത് ഇന്ത്യൻ ട്രിപ്പ് അടിച്ചാലോ എന്നൊരു ആലോചനയുണ്ട്. കുറച്ചു ഫ്രണ്ട്സന്റെ കൂടെ. പ്ലാൻ ഒന്നും ആയിട്ടില്ല.”
“ഇത്തവണ നാട്ടിൽ വന്നു ഇവിടെ കൂടെ നിന്നുകൂടെ? അമ്മ ഒറ്റക്കല്ലേ?”
അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ലിസിമ്മയുടെ കൂടെ വന്നു നിൽക്കാത്തതിന് എനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട്. അതൊന്നും ഇപ്പോൾ ടീച്ചറോട് പറയണ്ട. അതൊന്നും പറയാൻ പറ്റിയ സമയമല്ലിപ്പോൾ. ഈ നേരത്തിന്റെ മൂഡിലേക്ക് പറ്റിയ വിഷയമല്ല അതെന്നു എനിക്കറിയാം.
“ഈ കുഗ്രാമത്തിൽ ഇങ്ങനെ ജീവിച്ചു പോകുന്ന കുറേ പാവങ്ങൾ ഉണ്ടേ. ഞങ്ങൾക്കും വേണ്ടേ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാൻ ആരെങ്കിലും.”
“ലിസിമ്മക്ക് തല്ക്കാലം ടീച്ചർ ഉണ്ടല്ലോ.’
“അപ്പൊ ടീച്ചർക്കൊ?”
“ടീച്ചർക്ക് അമ്മയില്ലേ. പിന്നെ ചേട്ടനും.”
ഞാനും വിട്ടു കൊടുത്തില്ല. ടീച്ചർ ഏതു വരെ പോകും എന്ന് നോക്കാൻ എന്ന് തീരുമാനിച്ചു.
“എന്ന് കരുതി കുട്ടനും കൂടി വന്നാൽ അധികമാകുമോ? എല്ലാര്ക്കും സന്തോഷമായിരിക്കും.”
“വരാൻ ശ്രമിക്കാം.”
തീർച്ചയായും വരണം എന്ന് തന്നെയായിരുന്നു മനസ്സിൽ. വെക്കേഷനിൽ ടീച്ചർ ഇവിടെ ഉണ്ടാകണേയെന്നാണു ഇന്നെന്റെ പ്രാർത്ഥന. പക്ഷെ അതങ്ങു പെട്ടെന്ന് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ശരിക്കും പറഞ്ഞാൽ വെക്കേഷനാകാൻ മനസ്സ് ഇപ്പോൾ തന്നെ കൊതിച്ചു തുടങ്ങി.
“വീടെത്തിയല്ലോ. സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല .” ടീച്ചർ പറഞ്ഞു.
“ടീച്ചർ വരുന്നില്ലേ? . ഒരു ചായ കുടിച്ചിട്ട് പോകാം.” ഞാൻ ഒരു ഫോര്മാലിറ്റി ക്കു വേണ്ടി പറഞ്ഞു. ടീച്ചർ ഇന്നിവിടെ ഉണ്ടാകുമോ എന്നറിയാലായിരുന്നു എന്റെ ചോദ്യത്തിന്റെ ഉദ്ദേശം. ഇതു ടീച്ചർക്കും അറിയാമായിരിക്കും.
“എങ്ങോട്ടു പോകാൻ? ഞാൻ ഇന്ന് അവിടെ തന്നെ. എനിക്ക് പേടിയാ ഒറ്റയ്ക്ക് വീട്ടിൽ നിൽക്കാൻ.”
“ആൽവേസ് വെൽക്കം”. നൂറു നൂറു സന്തോഷത്തോടെ ഞാൻ പറഞ്ഞു.
കാർ നിർത്തി. ടീച്ചർ ഞങ്ങളുടെ വീടിനകത്തേക്ക് കയറിപ്പോയി. ലിസിമ്മ അവിടെയുണ്ടെന്നു തോന്നുന്നു. ഞാൻ കാറിനു പുറത്തിറങ്ങി. കവറുകളെടുത്തു സിറ്റ്ഔട്ടിൽ വച്ചു.