ജ്വല്ലറിക്ക് മുമ്പിലെത്തി. അവിടെ കാർ പാർക്ക് ചെയ്തു ഞാൻ ടീച്ചറെയും കാർത്തിരുന്നു.”
മുരളി ചേട്ടന്റെ കാൾ വന്നു.
“സതീഷ് എത്തിയില്ലേ?”
“ഞാൻ അപ്പോൾ തന്നെ എത്തി ചേട്ടാ. ടീച്ചർ ജ്വല്ലറിയിലാ. ഞാൻ പുറത്തു വെയിറ്റ് ചെയ്യുവാ.”
“ഓക്കേ കുട്ടൻ, താങ്ക്യൂ വെരിമച്. ബുദ്ധിമുട്ടിച്ചതിന് സോറി. പെട്ടെന്നാണ് ഈ യാത്ര വേണ്ടിവന്നത്.”
“അതിന്റെയൊന്നും ആവശ്യമില്ല ചേട്ടാ. പിന്നീട് വിളിക്കാം. ഹാവ് എ സേഫ് ജേണി”
താങ്ക്സ് ഞാനല്ലേ പറയേണ്ടത്. ടീച്ചറെ ഒറ്റയ്ക്ക് കാറിൽ കൊണ്ട് കുറച്ചു നേരമെങ്കിലും കറങ്ങാൻ സമ്മതം തന്ന ചേട്ടനോട്. ഞാൻ മനസ്സിൽ പറഞ്ഞു. അൽപ നേരത്തെ കുശലാന്വേഷണങ്ങൾക്കു ശേഷം ഫോൺ വച്ചപ്പോഴേക്കും ടീച്ചറിതാ വരുന്നു.
“സാധനം കിട്ടിയോ?”
“ഓഹ്, കിട്ടി.”
“എന്നാൽ വിട്ടാലോ?”
“പോകാം.”
“മുൻ സീറ്റിലിരിക്കുന്നോ?”
“വേണ്ട കുട്ടാ. ഇത് നിന്റെ ബാംഗ്ലൂർ അല്ല. കേരളമാ കേരളം.”
“ബാംഗ്ലൂർ ആണെങ്കിൽ ഇരിക്കാമായിരുന്നു അല്ലെ? ടീച്ചർ ഒരുനാൾ വാ. ഞാൻ സിറ്റി മുഴുവൻ കാണിക്കാം.” അതിനു ടീച്ചർ ഉത്തരം ഒന്നും പറഞ്ഞില്ല. ഒരു ചിരി മാത്രം മിച്ചം.
“പിന്നേ, ഒരു കാര്യം പറയാനുണ്ട്. മുമ്പ് ഒരിക്കൽ പറഞ്ഞതാ.”
“എന്താ??”
“ഈ കുട്ടാ കുട്ടാ എന്ന വിളി ഒന്ന് നിർത്തണം. എനിക്ക് നല്ല ഒരു ഉഗ്രൻ പേരുണ്ടല്ലോ. അത് വിളിച്ചാൽ പോരെ?”
“എന്തിനാ ഇത്ര ഫോര്മാലിറ്റി? അതൊക്കെ ഫോർമൽ ആകുമ്പോൾ വിളിച്ചാൽ പോരെ? നമ്മൾ രണ്ടു പേരും മാത്രമുള്ളപ്പോൾ എന്തിനാ ഈ ഫോര്മാലിറ്റി? ഞാൻ കുട്ടാന്ന് തന്നെ വിളിക്കും.”
“ടീച്ചറോട് തർക്കിക്കാൻ ഞാനില്ല.”
“എന്നാലും ആളുകള്ക്ക് ഇടയിൽ നിന്ന് കുട്ടാ എന്ന് വിളിക്കരുത്. പ്ളീസ്”
“സമ്മതിച്ചു.”
“അമ്മയുടെ മുന്നിൽ കുട്ടാ എന്ന് വിളിക്കാവോ?”
“അത് ടീച്ചറുടെ ഇഷ്ടം.”
നേരം ഇതാ പെട്ടെന്ന് പോകുന്നു. ഞാൻ കാർ വേഗത കുറച്ചാണ് ഓടിച്ചിരുന്നത്. വേഗത വളരെ കുറഞ്ഞപ്പോൾ ടീച്ചർ ചോദിച്ചു: