ഏതോ ഒരു കടയുടെ പേര് ചേട്ടൻ പറഞ്ഞു. പക്ഷെ അതൊന്നും എന്റെ മനസിലേക്ക് പോയില്ല. ഞാൻ ചിന്തിക്കുകയായിരുന്നു. അപ്പൊ ടീച്ചർ ചേട്ടന്റെ കൂടെ പോകുന്നില്ലേ? അവർ വീട്ടിലേക്കു തന്നെ എന്റെ കൂടെ തിരിച്ചു വരുമോ?
“ലിസിമ്മപറഞ്ഞില്ലായിരുന്നോ?” ടീച്ചർ മൗനം ഭഞ്ജിച്ചു.
“ഇല്ലല്ലോ. ഓ, മറന്നു കാണും.”
ഞാൻ പറഞ്ഞു. അപ്പോൾ ടീച്ചർ എന്റെ കൂടെ വീട്ടിലേക്കു തിരിച്ചു പോരും എന്ന് മനസ്സിലായി. അതുകൊണ്ടല്ലേ ചേട്ടൻ “നിങ്ങൾ” എന്ന് പറഞ്ഞത്. എന്തൊക്കെയായാലും അതിനെ കുറിച്ച് കൂടുതൽ ചോദിച്ചു വഷളാക്കണ്ട എന്ന് ഞാൻ ഉറച്ചു. തിരിച്ചു പോകുമ്പോൾ ടീച്ചറെയും കൂട്ടി ഡ്രൈവ് ചെയ്യുന്നതോർത്തപ്പോൾ മേലാകെ ഒരു കുളിരു കോരിയിട്ട അനുഭവം. ടീച്ചർ തിരിച്ചു എന്റെ കൂടെ ഉണ്ടാകും എന്ന് ഏതാണ്ട് ഉറപ്പു തന്നെ. എന്നാലും ഒരു മുഴുവൻ ഉറപ്പു എങ്ങിനെയാ കിട്ടുക? എന്തായാലും സ്റ്റേഷൻ ഏതാണ് പത്തു മിനിട്ടു കൂടി. ഇതെല്ലാം ആലോചിച്ചു ഡ്രൈവ് ചെയ്യുന്നതിനിടെ കാര് ഒരു ജംഗ്ഷനിൽ എത്തി.
സിഗ്നൽ കാത്തു കിടക്കുമ്പോൾ വലത്തോട്ട് ചൂണ്ടി ടീച്ചർ പറഞ്ഞു. “ഈ റോഡിലൂടെ ഒരു കിലോ മീറ്റർ പോയാൽ മതി ആരോൺ ജ്വല്ലറിയിലേക്കു.”
“ഇപ്പൊ നീ അറിയാം എന്ന് പറയും. ഇനി തിരിച്ചു വരുമ്പോൾ വഴി മാറേണ്ട.” ചേട്ടനാണ് മറുപടി പറഞ്ഞത്. എന്റെ മനസ്സിൽ ആനന്ദത്തിന്റെ തിരയിളക്കം. എന്തിനാണെന്ന് അറിയില്ല. ടീച്ചറെ ഒരു നാല്പത്തഞ്ചു മിനുട്ടെങ്കിലും എന്റെ കാറിൽ ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടുമല്ലോ എന്നോർത്തപ്പോൾ സന്തോഷം തോന്നി. പോരാത്തതിന് കടയിൽ അല്പനേരവും. ഇനി ചേട്ടൻ പോയ നിരാശയിൽ ടീച്ചർ സംസാരിക്കാൻ താല്പര്യം കാണിച്ചില്ലെങ്കിലോ.? ഓരോ ചിന്തകൾ വീണ്ടും മനസിലൂടെ പായുന്നു.
“നിങ്ങൾ പറഞ്ഞ കട ഇപ്പോൾ എനിക്ക് മനസിലായി. സ്കൂളിന്റെ അടുത്തുള്ള പഴയ ഷോപ്പല്ലേ?” “അതെ, അത് തന്നെ.” മുരളിച്ചേട്ടൻ മറുപടി പറഞ്ഞു.
സംസാരിച്ചിരുന്നു സ്റ്റേഷൻ എത്തി. പ്രതീക്ഷിച്ച പോലെ ട്രെയിൻ ലേറ്റ് ആണ്. ഇന്ത്യൻ റെയിൽവേ അല്ലെ. 30 മിനിറ്റ് ലേറ്റ് ആണ്.
“മുപ്പതു മിനിട്ടില്ലെ. ഏതായാലും ടൗൺ വരെ വന്നതല്ലേ. ഞാൻ പോയിട്ട് കുറച്ചു പച്ചക്കറി വാങ്ങിയിട്ട് വരാം. വണ്ടി എത്താറാകുമ്പോഴേക്കും ഞാൻ ഇങ്ങെത്തും.”
അവരെ സ്റ്റേഷനിൽ ആക്കി ഞാൻ സാനങ്ങൾ വാങ്ങാൻ പോയി. കടയിൽ നിന്ന് ഇറങ്ങുമ്പോൾ മൊബൈൽ റിങ് ചെയ്യുന്നു. ഒരു അപരിചിത നമ്പർ ആണ്.
“സതീഷ് എത്താറായോ?”
“ഇതാരാ?”
“ഞാൻ മുരളി.”
“ഇപ്പൊ എത്തും. ഞാൻ ഇറങ്ങി. ഒരഞ്ചു മിനിറ്റ്.”
“ട്രെയിൻ എത്തി. രണ്ടു മിനുട്ടു കൊണ്ട് പുറപ്പെടും.”