മുനി ടീച്ചർ 2 [Decent]

Posted by

ടീച്ചറുമായി ഇടപെടുന്നതിലെല്ലാം തെറ്റുകളുടെ ഘോഷയാത്രയാണല്ലോ എന്ന് ഞാൻ ഉള്ളെ കരുതി. ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുകയും ചെയ്യും. ഇത് എന്നെ വല്ല അപകടത്തിലും കൊണ്ട് ചാടിക്കാഞ്ഞാൽ മതിയായിരുന്നു.
എന്റെ മനസിലൂടെ ഒരുപാട് ചിന്തകൾ ഓടിക്കളിക്കാൻ തുടങ്ങി. ചേട്ടൻ ഇന്ന് ചെന്നൈയിൽ പോയാൽ ടീച്ചർ വീട്ടിൽ തനിച്ചിരിക്കുമോ? അതോ ടീച്ചർ അവരുടെ വീട്ടിലേക്കു പോകുമോ? ഇവിടന്നു ചെന്നൈ പോകുന്ന റൂട്ടിൽ അവർക്കു വേണമെങ്കിൽ അവരുടെ വീട്ടിൽ ഇറങ്ങാമല്ലോ. ഇനിയും ചോദിച്ചു പണി വാങ്ങണ്ട എന്ന് വിചാരിച്ചു ഞാൻ പിന്നെ അതിനെ കുറിച്ച് ഒന്നും മിണ്ടിയില്ല. ടീച്ചർ ഇന്ന് നമ്മുടെ വീട്ടിലാണ് താമസം എന്ന് അമ്മ മുമ്പ് പല തവണ ഫോണിൽ പറഞ്ഞത് ഓർമയുണ്ട്. ഇനി അങ്ങനെ ആയിരിക്കുമോ? ഒരായിരം ചോദ്യങ്ങളും അവക്കുള്ള സാധ്യതാ ഉത്തരങ്ങളും എന്റെ മനസിലൂടെ പാഞ്ഞുകൊണ്ടേയിരുന്നു. ഞാൻ കാറുമായി ചെമ്പകത്തിലെത്തി.

“ഈ പെട്ടിയും കൊണ്ടാണോ ബസിൽ പോകാൻ പ്ലാൻ ചെയ്തിരുന്നത്?” മുരളിച്ചേട്ടന്റെ പെട്ടിയെ നോക്കി ഞാൻ ചോദിച്ചു. എന്നാൽ ടീച്ചറാണ് ഉത്തരം പറഞ്ഞത്.
“കാറുള്ളത് കൊണ്ട് വലിയ പെട്ടിയെടുത്തു.”
“അത് നന്നായി” ഞാൻ പറഞ്ഞു.
പെട്ടി എടുത്തു ഞാൻ കാറിന്റെ ഡിക്കിയിൽ വച്ചു. നേരം മൂന്ന് മണി ആയിട്ടുണ്ട്. ഞാൻ കാറിൽ കയറി കാർ തിരിച്ചിട്ടു. ഡ്രൈവർ സീറ്റിലിരുന്നു മുരളിച്ചേട്ടൻ വരുന്നതും കാത്തു പിന്നിലേക്കുള്ള കണ്ണാടിയിൽ നോക്കിക്കൊണ്ടേയിരുന്നു. എന്റെ കണക്കുകൂട്ടലുകളിൽ ആദ്യത്തേത് തന്നെ ശെരി. വാതിൽ പൂട്ടി, ടീച്ചറും അതാ ചേട്ടന്റെ കൂടെ പുറത്തിറങ്ങുന്നു. രണ്ടുപേരും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.. ആരും കണ്ടാൽ കൊതിക്കുന്നൊരു ജോഡി. അപ്പൊ ടീച്ചർ അവരുടെ വീട്ടിലേക്കു പോകുകയാണ്. പെട്ടിയുടെ വലിപ്പം വലുതായതിന്റെ കാര്യം എനിക്ക് ഇപ്പോഴാണ് പിടി കിട്ടിയത്. ചേട്ടന്റെ കയ്യിൽ ഒരു ചെറിയ സ്യുട്കേസ് ഉണ്ട്. വലിയ പെട്ടി ടീച്ചറുടേതും. എല്ലാം ക്ലിയർ. രണ്ടു പേരും വന്നു കാറിൽ കയറി. പ്രതീക്ഷിച്ച പോലെ ചേട്ടൻ മുന്നിലും ടീച്ചർ പിൻസീറ്റിലും. ടീച്ചർ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ കണ്ണെഴുതിയിട്ടുണ്ടോ എന്നെല്ലാം കാണാൻ എനിക്ക് തിടുക്കമായി. തിരിഞ്ഞു നോക്കാൻ പറ്റില്ല. കാർ തിരിച്ചിടേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. എന്നാൽ കാർ തിരിക്കുമ്പോൾ പിന്നിലേക്ക് നോക്കാമായിരുന്നു. ഞങ്ങൾ മെല്ലെ യാത്ര തുടങ്ങി.
മുരളി ചേട്ടൻ സംസാരിച്ചു കൊണ്ടേയിരുന്നു. ടീച്ചർ ഒന്നും മിണ്ടുന്നില്ല. പുറത്തേക്കു നോക്കി നാടും കണ്ടിരിക്കുന്നു. അതെനിക്ക് കണ്ണാടിയിൽകൂടി കാണാം. സാധിക്കുമ്പോഴൊക്കെ ഞാൻ കണ്ണാടിയിൽ നോക്കാൻ ശ്രമിച്ചു. ടീച്ചറുടെ യാത്രയെ കുറിച്ച് എന്തെങ്കിലും ചോദിച്ചു ഇനിയും പറ്റുപറ്റണ്ട എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു.
“മുനിക്ക് ആ സ്വര്ണക്കടയിൽ നിന്ന് എന്തോ ഒരു ഐറ്റം വാങ്ങാനുണ്ട്. നിങ്ങൾ തിരിച്ചു പോകുമ്പോൾ അവിടെ ഒന്ന് നിർത്തി അതൊന്നു വാങ്ങിക്കണം. ബുദ്ധിമുട്ടാകുമോ കുട്ടാ?”
“നിർത്താലോ, അതിനെന്താ. ഏതു ജുവല്ലറി?”

Leave a Reply

Your email address will not be published. Required fields are marked *