ലിസിമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അവർ എന്നെ കെട്ടിപ്പിടിച്ചു. ഒരു കയ്യിൽ ബാഗ് തൂക്കിയ ഞാൻ മറുകൈകൊണ്ട് ലിസിമ്മയുടെ കൈകളിൽ പിടിച്ചു. ലിസിമ്മ വീണ്ടും എന്റെ കവിളിൽ ചുംബിച്ചു.
“ഞാൻ വരുമല്ലോ. എന്തിനാ വിഷമിക്കുന്നത്? കരയല്ലേ.” ഇങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ അവരുടെ മുഖത്തുനിന്ന് കണ്ണുനീർ തുടച്ചു. അതോടെ ലിസിമ്മ വീണ്ടും എന്നെ അവരുടെ മാറത്തേക്കടുപ്പിച്ചു.
“ഒരു പത്തുമിനിട്ടുകൂടി എന്റെ കൂടെയിരുന്നശേഷം പോയാ പോരെ?”
“വേണ്ട ലിസിമ്മേ.”
“പ്ലീസ് കുട്ടാ. ഞാൻ ഒറ്റക്കായിട്ടല്ലേ?”
“ബസ് മിസ്സാകും ലിസിമ്മേ. ഞാൻ പോയിട്ടു വരുമല്ലോ.”
“എനിക്കു സമ്മതമല്ല.എന്നാലും ശരി.” ലിസിമ്മ എന്നെ വിട്ടു.
“പോയി പരീക്ഷയെല്ലാം നന്നായെഴുതി വാ.”
“ശെരി ലിസിമ്മേ… പോയിട്ട് വരാം.”
യാത്ര പറഞ്ഞു ഞാനിറങ്ങി. ശരീരമാകെ വിറക്കുന്നപോലെ. ശക്തി ക്ഷയിച്ചപോലെ ഒരു തോന്നൽ. ടീച്ചറോടു യാത്ര പറയാൻ പറ്റാത്തതും ടീച്ചറെ എവിടെ എന്നറിയാത്തതും കാരണം കലുഷിതമായിരിക്കുന്ന മനസിലേക്ക് ലിസിമ്മയുടെ ഈ സ്നേഹപ്രകടനങ്ങൾ കൂടിയായപ്പോൾ ഒരു മരവിച്ച മനസുമായി വീട്ടിൽനിന്നിറങ്ങുന്ന ഒരു പ്രതീതിയാണ്.
തുടരും.