ഈ വീട്ടിൽ ഒരു സ്വതന്ത്രവും ഇല്ല. ലിസിമ്മ പറയുന്നതാണ് നിയമം. പണ്ടേ എന്നെ അനുസരിപ്പിച്ചു നിർത്തിയതാണ്. മറിച്ചൊന്നും പറയാൻ ഞാൻ പഠിച്ചിട്ടില്ല. അച്ഛൻ ലീവിൽ വരുമ്പോഴാണ് എനിക്ക് കുറച്ചെങ്കിലും ഒരു സ്വാതന്ത്ര്യം കിട്ടുന്നത്. എന്നാൽ എന്നെ പഠിപ്പിക്കാനും അതിനുവേണ്ട എന്തു സഹായം ചെയ്യാനും ലിസിമ്മക്ക് വലിയ സന്തോഷമാണുതാനും.
അവരെ അനുസരിക്കാനേ ഞാൻ പഠിച്ചിട്ടുള്ളു. സോഫയിൽ ഞാനും ഇരുന്നു. എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു ലിസ്സിമ്മ. എൻറെ തോളിലൂടെ കയ്യിട്ടു പിടിച്ചു.
“എന്റെ മോനിനി എന്നാ വരിക?”
“എക്സാം കഴിയട്ടെ.”
“ഒരു മാസം കൂടിയല്ലേ ഉള്ളു?”
“ഏകദേശം. അത് വരെ ടീച്ചർ കൂട്ടുണ്ടല്ലോ.”
“മുനിയുണ്ടെങ്കിലും ഞാൻ ഇവിടെ ഒറ്റക്കാ. അവൾക്ക് എന്നും വരാൻ പറ്റില്ലല്ലോ. മുരളിയുണ്ടാകുമ്പോൾ രാത്രി അവൾ അവിടെ അല്ലെ?”
“മോൻ എന്റെ മടിയിലൊന്നു കിടക്കുവോ?”ചിലപ്പോൾ ഇങ്ങനെ അമിത സ്നേഹ പ്രകടനം കാണിക്കും ലിസിമ്മ. ചിലപ്പോൾ നേരെ തിരിച്ചും.
എന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു ഒരുപാട് നേരം ലിസിമ്മ അങ്ങനെ ഇരുന്നു. കോളേജിലെയും ബാംഗ്ലുരിലെയും പുതിയ വിശേഷങ്ങൾ എല്ലാം സ്നേഹം കലർന്ന ഭാഷയിൽ ചോദിച്ചറിഞ്ഞു. മുമ്പെന്നോട് ചെയ്ത നല്ലതല്ലാത്ത കാര്യങ്ങൾക്കെല്ലാം ക്ഷമ ചോദിക്കുന്ന ഒരു ശരീരഭാഷയായിരുന്നു ലിസിമ്മക്കപ്പോൾ. എന്റെ എല്ലാ യാത്രകളുടെയും ദിവസം ഈ സ്നേഹം പതിവാണ്. ഒറ്റപ്പെടൽ കാരണമാകാം.
ലിസിമ്മയുടെ മടിയിൽ ഞാൻ ഇങ്ങനെ ഒരുപാട് കിടന്നിട്ടുണ്ട്. അവിടെ ചൂട് പറ്റി കിടക്കാൻ നല്ല സുഖമാണ്. മുമ്പും ഒരുപാടുതവണ ഞാനങ്ങനെ കിടന്നിട്ടുണ്ട്. നാൽപതു വയസ്സായിട്ടുണ്ടാകും ലിസിമ്മക്ക്. എന്നാലും ഇന്നും ഒരു മുപ്പത്തഞ്ചിന്റെ ചുറുചുറുക്കാണ്. തൊലിയിൽ അല്പംപോലും ചുളിവ് വീണിട്ടില്ല. തലമുടി നരക്കുകയോ ചെയ്തിട്ടില്ല. നന്നായി ഒരുങ്ങി, കണ്ണെഴുതി മേക്കപ്പൊക്കെ ചെയ്തേ പുറത്തൊക്കെ പോകൂ. നല്ല ഉയരവും അത്യാവശ്യം തടിമിടുക്കുമുള്ള ലിസിമ്മയെ ആരുകണ്ടാലും ഒന്ന് നോക്കിപ്പോകും. തലയെടുപ്പോടെ നിൽക്കുന്ന ലിസിമ്മയെ കണ്ടാൽ ആർക്കും ഒരു ആദരവൊക്കെ തോന്നും. ആകർഷണവും. എന്നെക്കാളും ഉയരമുണ്ട് ലിസിമ്മക്ക്. അവരുടെ കൂടെ പുറത്തുപോകുമ്പോൾ ആളുകൾ മുഴുവൻ അവരെ നോക്കുന്നതുകാണാം. ലിസിമ്മ അത് ഒരുപാട് ആസ്വദിക്കുകയും ചെയ്യാറുണ്ട്.