സംസാരിച്ചില്ല. ആ പ്രസരിപ്പും ആവേശവും ഒന്നും മുഖത്തു കാണാനില്ല. ഞങ്ങൾ രണ്ടു പേരും അധികമൊന്നും സംസാരിച്ചില്ല.
“എന്ത് പറ്റിയെടാ നിനക്ക്?” ലിസിമ്മയുടെ ചോദ്യം.
“ഒരു പനി വരുന്നോ എന്ന് സംശയം” ഞാൻ പറഞ്ഞു.
ലിസിമ്മ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഒന്നും എന്റെ മനസിലേക്ക് പോയില്ല. നല്ല വിശപ്പുണ്ടെങ്കിലും കഴിക്കാൻ പറ്റിയില്ല. രണ്ടു ചപ്പാത്തി തന്നെ കഷ്ടപ്പെട്ടാണ് തിന്നത്. വേഗം തീർത്തു ഞാൻ കൈ കഴുകാൻ എഴുന്നേറ്റു.
അടുക്കളയിൽ പോയി കൈ കഴുകി ഞാൻ നേരെ മുകളിലേക്ക് കോണി കയറി.
“ഞാൻ കിടക്കുകയാ.”
“ഉം” എന്ന് മാത്രം ലിസിമ്മ മറുപടി പറഞ്ഞു.
ലിസിമ്മ അറിഞ്ഞിട്ടുണ്ടാവുമോ എന്ന സംശയം വീണ്ടും വീണ്ടും എന്നെ അലട്ടി. ചെയ്ത മഹാ മണ്ടത്തരമോർത് എനിക്കന്നുറക്കം വന്നില്ല.
ടീച്ചറുമായി അൽപ നേരം ടീവി കണ്ടിരുന്നു തമാശയൊക്കെ പറഞ്ഞിരിക്കാം. അത് വഴി കൂടുതൽ അടുക്കാൻ ശ്രമിക്കാം. പറ്റിയാൽ ടീച്ചറുടെ മൊബൈൽ നമ്പർ ഒന്ന് വാങ്ങാം. എന്തൊക്കെ പ്ലാനുകളായിരുന്നു മനസ്സിൽ. എല്ലാം തകർന്നു തരിപ്പണമായി. വീണിതല്ലോ കിടക്കുന്നു. സ്ത്രീകളോട് പെരുമാറാൻ എനിക്കിപ്പോഴും അറിയില്ല. എന്നാണാവോ എനിക്കൊരു പക്വത വരിക?
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്കുറക്കം വന്നില്ല. ലാപ്ടോപ്പ് എടുത്തു ഇൻറർനെറ്റിൽ പലതും പരതി. ഒന്നിലും ശ്രദ്ധ പതിയുന്നില്ല. മനസ്സ് ആകെ ഇളകി മറിയുന്നു.
നേരം ഒരു മൂന്ന് മണിയെങ്കിലും ആയിക്കാണും. ദാഹിച്ചു വലഞ്ഞ ഞാൻ അല്പം വെള്ളം കുടിക്കാം എന്ന് കരുതി താഴെ ഹാളിലേക്ക് ഇറങ്ങി.
ഓഹ്. അടുക്കളയിലെ ലൈറ്റ് ഓഫാക്കാതെയാണോ ഇവർ ഉറങ്ങിയിരിക്കുന്നത്? ഇതെങ്ങനെ സംഭവിച്ചു? ഹാളിലെ ലൈറ്റ് ഓണാക്കാതെ ഞാൻ നേരെ അടുക്കളയിലേക്കു നടന്നു. ഫ്രിഡ്ജ് അടുക്കളയിലാണ്. അടുക്കളയിലെ കാഴ്ച കണ്ടു ഞാൻ ഞെട്ടി!!!
അതാ നിൽക്കുന്നു ടീച്ചർ!!
എന്നെ കണ്ട ടീച്ചറിൽ യാതൊരു ഭാവ വ്യത്യാസവും കണ്ടില്ല. സാരിയാണ് ടീച്ചറുടെ വേഷം. ചുരിദാർ ആയിരുന്നല്ലോ രാത്രി ഉടുത്തിരുന്നത്. പിന്നെ എന്തിനു സാരിയിലേക്കു മാറി? ഒരു പക്ഷെ ഉറങ്ങുമ്പോൾ സാരി ആയിരിക്കും സൗകര്യം. അലക്ഷ്യമായാണ് സാരി ഉടുത്തിരിക്കുന്നത്. ടേബിളിൽ ചാരി നിൽക്കുകയാണ്. ഒറ്റ നോട്ടമേ ടീച്ചറെ നോക്കാൻ കഴിഞ്ഞുള്ളു. വീണ്ടും നോക്കാൻ മനസ്സുറർക്കുന്നില്ല. ഒറ്റനോട്ടത്തിൽ മനസ്സിൽ പതിഞ്ഞ രൂപം എന്നിൽ വല്ലാത്ത നഷ്ടബോധമുണ്ടാക്കി. ഒന്നുകൂടി നോക്കാൻ പറ്റുന്നില്ലല്ലോ എന്ന നഷ്ടബോധം.