“ടീച്ചർക്ക് വേണ്ടത് എന്തും വിളിച്ചോ.”
“ശരിക്കും? ഇഷ്ടമുള്ള പേര് വിളിക്കട്ടെ?” അതിനു ഞാനും ഒരു ചിരി മാത്രം പാസാക്കി. മറുപടി കൊടുത്തില്ല.
“സമ്മതം കിട്ടിയല്ലോ. സമയമാകുമ്പോൾ വിളിക്കാം.”
ഇതുംപറഞ്ഞു പഴം ഒരു കഷ്ണം മെല്ലെ കടിച്ചെടുത്തു ടീച്ചർ ചോദിച്ചു.
“വെഴം ചൂഴാക്കണോ?”
പഴക്കഷണം വായിൽ വച്ച് ഉരുട്ടിയുള്ള അവ്യക്തമായ ആ ചോദ്യത്തിന് ഞാനും അതുപോലെ അനുകരിച്ചു മറുപടി കൊടുത്തു.
“എന്തിനു?”
എന്നിട്ടു രണ്ടു പേരും ഒരുമിച്ചു കുലുങ്ങിചിരിച്ചു.
“കുളിക്കാൻ.”
“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല കേട്ടോ.”
“അത് പിന്നെ എനിക്കറിയില്ലേ.” ഒരു ചിരിയോടു കൂടി കുലുങ്ങിയുള്ള ആ ഉത്തരം എന്നിൽ കുളിർ കോരിയിട്ടു.
“എന്നെ ഇങ്ങനെ കളിയാക്കിക്കോ.”
“എനിക്ക് കളിയാക്കാനും ആരെങ്കിലും വേണ്ടേ.?”
“മുരളി ചേട്ടനുണ്ടല്ലോ.”
“ചേട്ടനോടു ഈജാതി തമാശകളൊന്നും നടക്കില്ല.”
“അപ്പൊ തമാശ കാണിക്കാൻ ഈ പാവം, അല്ലെ?”
“എന്താ.? പറ്റില്ലേ? കുട്ടനും ഗൗരവക്കാരനാണോ? ”
“ടീച്ചർക്കെന്തു തോന്നുന്നു?”
“കുറച്ചു ഗൗരവമൊക്കെയുണ്ട്.”
“കുറച്ചൊക്കെ ഗൗരവമില്ലാതെ എങ്ങനെ പിടിച്ചു നിൽക്കും ടീച്ചറേ? പ്രത്യേകിച്ച് ടീച്ചറെ പോലെയുള്ളവരുടെ മുമ്പിൽ.”
“ഉം, നിന്റെ ഗൗരവവും കൊണ്ട് ഇങ്ങോട്ടു വാ.”
“വന്നാൽ?”
ഒന്ന് ചിരിച്ചതല്ലാതെ ഇതിനു ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. പകരം, കൈ മുഷ്ടി ചുരുട്ടി. നല്ല ഇടി കിട്ടും എന്ന തരത്തിലുള്ള ഒരു ആംഗ്യം എനിക്ക് നേരെ കാണിച്ചു ഒരു ശുദ്ധമായ ഒരു പഞ്ചാര ചിരിയും പാസാക്കി. ഇത്രയൊക്കെ അടുത്തിടപഴകുന്ന ടീച്ചറെ ഇതുവരെ മൈൻഡ് ചെയ്യാതെ വിട്ടതിൽ എനിക്ക് അതിയായ നിരാശ തോന്നി. ജീവിതത്തിലെ രണ്ടുവർഷം പാഴായിപ്പോയി എന്നുതോന്നിയ ദിനങ്ങളാണ് കടന്നുപോകുന്നത്.