മുനി ടീച്ചർ 2
Muni Teacher Part 2 | Author : Decent
ഒരാഴ്‌ചത്തെ വക്കേഷൻ : ഭാഗം – 2 | Previous Part
`ഒരാഴ്ചത്തെ അവധിക്കായി നാട്ടിൽ വന്ന എന്റെ ഈ അവധിക്കാലം കഴിഞ്ഞരണ്ടുവര്ഷത്തെ അപേക്ഷിച്ചു തികച്ചും വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ടീച്ചറെ കണ്ടതും സംസാരിച്ചതും അടുത്തതുമെല്ലാം മനസ്സിൽ വല്ലാത്ത മാറ്റം കൊണ്ടുവന്നിരിക്കുന്നു. ഇനിയുള്ള രണ്ടുമൂന്നു ദിവസങ്ങൾ കഴിയുന്നത്ര ആസ്വദിക്കാൻ കഴിയേണമേ എന്ന പ്രാർത്ഥനയിലാണ് ഞാൻ.
ഒരു യാത്രയയപ്പ്
താലികെട്ട് നടക്കുകയാണ്. നാദസ്വരവും തവിലും അരങ്ങു തകർക്കുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്. ശബ്ദം ക്രമേണ കൂടിക്കൂടി വരുന്നു. ആളുകളുടെ സംസാരവും ചിരിയും ശബ്ദം കുറഞ്ഞുകുറഞ്ഞും വരുന്നു. മേളത്തിന്റെ ശബ്ദം എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരിക്കുന്നു. ആളുകളുടെ ഇടയിലൂടെ മെല്ലെ പുറത്തിറങ്ങാൻ ഞാൻ തീരുമാനിച്ചു.
ആർക്കും മാറിതാരാൻ സമ്മതമല്ല. മേളം ചെകിടിനെ പൊട്ടിക്കും എന്ന അവസ്ഥ ആയിരിക്കുന്നു. പുറത്തിറങ്ങാനായി എന്റെ പിന്നിലുള്ളവരെ ഞാൻ ശക്തിയായി തള്ളി. ആരും അനങ്ങുന്നില്ല. എല്ലാരും മേളത്തിൽ മുഴുകിയിരിക്കുകയാണ്. രണ്ടുകൈകളുമുപയോഗിച്ചു ഞാനെന്റെ ചെവികളെ ചേർത്തടച്ചു. മേളങ്ങളുടെ ശബ്ദം എന്നിട്ടും അടങ്ങുന്നില്ല. രണ്ടുകൈകളും ചെവികളിലമർത്തി ഞാൻ അലറി.
ഞാൻ ഉണർന്നു. മൊബൈൽ ഫോൺ റിങ് ചെയ്യുന്നു. താഴത്തു നിന്നാണ് വിളി. നേരം പതിനൊന്നു മണിയായിരിക്കുന്നു. ഇന്നലെ പകൽ കല്യാണവും രാത്രി കല്യാണവീട്ടിലെ മറ്റു ജോലികളും ഡ്രൈവിങ്ങും കഴിഞ്ഞു വന്നു കിടന്നതാണ്. ആകെ നൂറ്റിയിരുപതു കിലോമീറ്റർ കാറോടിച്ചിട്ടുണ്ട്. തളർന്ന കിടപ്പിൽ മണിക്കൂറുകളോളം സ്വപ്നം കണ്ടിട്ടുണ്ട്. എന്തൊക്കെയാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ വയ്യ. മുക്കാലും കല്യാണ വീട്ടിലെ കാര്യങ്ങൾ തന്നെ. ആലോചിച്ചു കിടക്കുമ്പോൾ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി.
ഫോൺ കട്ട് ചെയ്തിട്ട് നേരെ എണീറ്റ് താഴത്തെ റൂമിലേക്ക് പോയി. കോണിപ്പടി ഇറങ്ങി നേരെ ഹാളിലെത്തി. ലിസിമ്മേയെന്ന് വിളിക്കാൻ തുനിഞ്ഞതും. അതാ ടീച്ചർ ഇരിക്കുന്നു ഡൈനിങ്ങ് ടേബിളിനടുത്തു… കടും നീല സാരിയുടുത്തു….
ടീച്ചറെ കണ്ട പാതി ഞാൻ നേരെ കോണി തിരിച്ചു കയറി റൂമിലെത്തി. ഷർട്ടിടാതെ ഇന്നറുമില്ലാതെ വെറും ബെർമുഡയുടുത്തു അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ ഹാളിൽ ആരെങ്കിലും ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പറ്റിയ അക്കിടിയോർത്തു ബെഡിൽ പോയി വീണ്ടും കമിഴ്ന്നു കിടന്നു. ഉറക്കച്ചുവടിൽ അതെന്റെ മനസ്സിലേക്ക് വന്നേയില്ല. പല്ലു തേക്കാതെ, മുടിയും ചീകാതെ, ബെർമുഡ മാത്രമിട്ട് ചെന്ന എന്നെ കണ്ടു ടീച്ചർ എന്ത് കരുതി ആവോ. എന്തായാലും ചമ്മിയത് ചമ്മി. ഇനി ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് പോയാൽ മതി.
വീണ്ടും എഴുന്നേറ്റു ബ്രഷ് ചെയ്തു ഡ്രസ്സ് ചേഞ്ച് ചെയ്തു സുന്ദരനായി താഴെയെത്തി. ടീച്ചറും ലിസിമ്മയും ഇരുന്നു സംസാരിക്കുന്നു.