“ഒന്ന് മേലുകഴുകണം ആകെ വിയർത്തു കുഴഞ്ഞിരിക്കുവാ…നീയും പോയി കുളിച്ചിട്ട് കിടക്ക്.”
“ഹാ അത് അത്രേയുള്ളൂ.”
“എങ്കിൽ ശരി പൊയ്ക്കോ…നീ പോയി കഴിഞ്ഞിട്ടേ ഞാൻ ഇറങ്ങുന്നൊള്ളു.”
“ശരി എന്നാൽ നാളെ കാണാം…ഊണ് വേണേ ഉച്ചക്ക്.”
“മ്മ് ശരി…”
ആര്യൻ അവിടെ നിന്നും നടന്ന് വീട്ടിലേക്ക് പോയി. അവൻ പോകുന്നതും നോക്കി ചന്ദ്രിക അടുക്കള പടിയിൽ നിന്നു. ഇങ്ങോട്ട് വന്നതിനേക്കാൾ തെളിച്ചം ഇപ്പോൾ ഉള്ളപോലെ ആര്യന് തോന്നി. കാരണം നല്ല നിലാവ് പരന്നിട്ടുണ്ടായിരുന്നു ചുറ്റും. ആര്യൻ വേഗം തൻ്റെ നടത്തം തുടർന്നു.
(തുടരും…)
__________________________________
ഇഷ്ട്ടപ്പെട്ടാൽ അത് നിങ്ങളുടെ അഭിപ്രായങ്ങളായും ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് നിങ്ങളുടെ നിർദ്ദേശങ്ങളായും എഴുതി അറിയിക്കുക. അടുത്ത ഭാഗവുമായി വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…
AEGON TARGARYEN.