എന്നാൽ അപ്പോഴേക്കും ആര്യൻ അവളുടെ ഒതുങ്ങിയ തൂവെള്ള നിറമുള്ള വയറും പൊക്കിൾ കുഴിയും കണ്ടിരുന്നു. ആ ഒരു കാഴ്ച തന്നെ ധാരാളമായിരുന്നു അവന് ലിയയോടും ഉള്ളിൽ ആഗ്രഹം തോന്നാൻ.
പെട്ടെന്ന് തന്നെ ലിയ അവളുടെ ചമ്മൽ മാറ്റിക്കൊണ്ട് ആര്യനോട് “ആഹാ…വന്നോ കഴിച്ചിട്ട്…?” എന്ന് ചോദിച്ചു. ആര്യനും അവൻ്റെ മുഖത്ത് യാതൊരു വിധ ഭാവ മാറ്റവും തോന്നാത്ത രീതിയിൽ തന്നെ “ഹാ മാഡം…” എന്ന് മറുപടി കൊടുത്തു.
അവർ രണ്ടുപേരും അവിടെ നിന്നും ഫ്രണ്ട് ഡെസ്‌കിലേക്ക് പോയി. ആര്യനും അവിടെ തന്നെ ഒരു കസേര എടുത്ത് ഇട്ട ശേഷം ലിയയുടെ അരികിലായി ഇരുന്നു.
“ആര്യൻ വേണമെങ്കിൽ പൊയ്ക്കോ കേട്ടോ.”
“പോയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ല മാഡം. എന്തായാലും മാഡം ഇവിടെ ഒറ്റക്ക് അല്ലേ ഞാനുംകൂടി ഇരിക്കാം.”
“മ്മ്…ആര്യൻ്റെ ഇഷ്ട്ടം.”
“ഉച്ച കഴിഞ്ഞ് ഇവിടെ പണി എന്തേലും വരാറുണ്ടോ മാഡം?”
“ഒന്നും ഇല്ല ആര്യാ…ആരെങ്കിലും സ്റ്റാമ്പോ മറ്റോ വാങ്ങിക്കാൻ വന്നാൽ ആയി. അതും വല്ലപ്പോഴും. പിന്നെ ഞാൻ ചുമ്മാ ഇവിടെ കുത്തി ഇരിക്കുവാ പതിവ്. സമയം ആകാതെ പോകാനും പറ്റില്ലല്ലോ. ഇനി അഥവാ പോകണമെങ്കിൽ തന്നെ വണ്ടി വേണ്ടേ. നാലര ആവും ബസ്സ് വരാൻ.”
“ആഹാ…അതാ പറഞ്ഞത് ഞാനും ഇരിക്കാമെന്ന് ഒറ്റക്ക് ഇരുന്ന് മുഷിയണ്ടല്ലോ.”
“ഇതിന് മുന്നേ ഉണ്ടായിരുന്നവർ താമസിച്ച് വന്നാലും രണ്ട് ആകുന്നതിന് മുന്നേ തന്നെ സ്ഥലം കാലിയാക്കുമായിരുന്നു.”
“ഹഹ അത് ശരി.”
“ആര്യൻ്റെ കഥ പറ കേൾക്കട്ടെ…”
“ആദ്യത്തെ ദിവസം തന്നെ ഞാൻ വെറുതെ മൂഡ് കളഞ്ഞ് വെറുപ്പിക്കണോ മാഡം.”
“ഓ എനിക്ക് ഇപ്പൊ അങ്ങനെ മൂഡ് പോകാനും മാത്രം നല്ല കാര്യങ്ങൾ ഒന്നും ജീവിതത്തിൽ നടക്കാറില്ല ആര്യാ…ആര്യൻ പറ.”
ആര്യൻ അവൻ്റെ കഥ മുഴുവൻ ലിയയോട് പറഞ്ഞു. അവൻ്റെ അച്ഛനെ നഷ്ടപ്പെട്ടത് മുതൽ ഇവിടെ എത്തി ചേർന്നത് വരെയുള്ള കഥകൾ. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലിയക്കും അവനോട് അറിയാതെ തന്നെ മനസ്സുകൊണ്ട് ഒരു അടുപ്പം തോന്നി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകളെ പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അവളും അനുഭവിച്ചതോ അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയിരിക്കണം അതിന് കാരണം.