മന്ദാരക്കനവ് 3 [Aegon Targaryen]

Posted by

 

ആര്യൻ ഇറങ്ങി വഴിയിലേക്ക് ചെന്നപ്പോഴേക്കും കൂടുതൽ ആളുകൾ കുളത്തിലേക്ക് വന്ന് കൊണ്ടേ ഇരുന്നു. തന്നെ നോക്കി പുഞ്ചിരിച്ചവരെ നോക്കി ആര്യനും പുഞ്ചിരിച്ചുകൊണ്ട് വഴിയരികിൽ ശാലിനിയെ നോക്കി നിന്നു.

 

അധികം താമസിക്കാതെ തന്നെ ചന്ദ്രികയും ശാലിനിയും കുളി കഴിഞ്ഞ് മുകളിലേക്ക് കയറി ചെന്നു.

 

“അപ്പോ ആര്യൻ സാറ് ഇന്ന് മുതൽ ചാർജ് എടുക്കുവല്ലേ?” ചന്ദ്രിക ആയിരുന്നു ആ ചോദിച്ചത്.

 

“കളിയാക്കാതെ ചേച്ചി ജീവിച്ച് പൊക്കോട്ടെ.”

 

“പിന്നെ ജോലി ഒക്കെ കൃത്യമായി ചെയ്തോണം ഇല്ലെങ്കിൽ ഞങ്ങള് പോസ്റ്റ് മാസ്റ്റർക്ക് കംപ്ലൈൻ്റ് എഴുതി കൊടുക്കും പറഞ്ഞേക്കാം.”

 

“നിങ്ങളെല്ലാം കൂടി എന്നെ ഇന്ന് തന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കുമോ?”

 

“ഹാ അല്ലെങ്കിൽ ഞങ്ങള് പറയുന്നതൊക്കെ അനുസരിച്ച് ഇവിടെ നിന്നോണം അല്ലേടി?”

 

“പിന്നല്ലാതെ ചേച്ചി.”

 

“അനുസരിച്ചോളാമേ…ഹഹഹ…ഹാ പിന്നെ അത് പറഞ്ഞപ്പോഴാ ആരാ ചേച്ചി പോസ്റ്റ് മാസ്റ്റർ?”

 

“അത് ടൗണിൽ ഉള്ള ഒരു കൊച്ചാടാ അതും ഇവിടെ വന്നിട്ട് അധിക നാളൊന്നും ആയിട്ടില്ല മൂന്നോ നാലോ മാസം അത്രേയുള്ളൂ…പേരൊന്നും അറിയില്ല എനിക്ക്…നിനക്ക് അറിയാമോടി പെണ്ണേ?”

 

“എനിക്കും അറിയില്ല ചേച്ചി കണ്ടാൽ ചിരിക്കും എന്നല്ലാതെ…അതിനെ അങ്ങനെ കാണുന്നില്ലല്ലോടാ പിന്നെ ഇവിടുത്തുകാരി അല്ലാത്തോണ്ട് ജോലി കഴിഞ്ഞാൽ ഉടനെ തന്നെ ബസ്സിന് കേറി അങ്ങ് പോകുവേം ചെയ്യും.”

 

“അത് കൊള്ളാം വന്ന് കേറിയ ദിവസം തന്നെ എൻ്റെ മുഴുവൻ ഡീറ്റെയിൽസും എടുത്ത ആളുകള് തന്നെ ആണോ ഈ പറയുന്നെ?”

 

“അതിന് നീ ഇവിടെ തന്നെ താമസിക്കുവാൻ വന്നെ അല്ലേ ചെക്കാ അതുപോലെ ആണോ അവര്…മാത്രവുമല്ല ഞങ്ങളൊന്നും അങ്ങനെ പോസ്റ്റ് ഓഫീസിലോട്ട് പോകാറുപോലും ഇല്ലാ.”

 

“അത് ശരി…അപ്പോ എന്തേലും ആവശ്യം വന്നാലോ?”

 

“ഓ എന്തോന്ന് ആവശ്യം വരാൻ…ഇനിയിപ്പോ വന്നാൽ തന്നെ നീ ഉണ്ടല്ലോ ഇവിടെ അതുകൊണ്ട് നിന്നെ ഏൽപ്പിച്ചാൽ പോരെ.”

 

“അത് ശരി.”

 

“ഹാ നിങ്ങളിവിടെ നിന്ന് കാര്യം പറയാതെ നടന്നു പോവാൻ നോക്ക് ഞാൻ പോവാ വെട്ടം വീഴുന്നതിന് മുന്നേ വീട്ടിൽ കെറട്ടെ.”

Leave a Reply

Your email address will not be published. Required fields are marked *