ഇത് കണ്ട ചന്ദ്രിക അവളോട് “ഇന്നെന്താടി പെണ്ണേ വെള്ളത്തിൽ തന്നെ കിടന്ന് പതപ്പിക്കുന്നത്?” എന്ന് ചോദിച്ചു.
“ഏയ് ഒന്നുമില്ല ചേച്ചി…ഇനി വെറുതെ കേറി ഇരുന്ന് സമയം കളയണ്ടല്ലോ.”
“അതിന് എന്നും നീ കേറി ഇരുന്ന് സമയം കളഞ്ഞ് തന്നെയല്ലേ കുളിച്ചോണ്ടിരുന്നത്…അതോ ഇന്ന് ഇവനെ കണ്ടതിൻ്റെ നാണം ആണോ നിനക്ക് ഹേ?”
“ഒന്ന് മിണ്ടാതിരിക്ക് ചേച്ചി…”
“ഓ ഒരു വലിയ നാണക്കാരി വന്നേക്കുന്നു. അവൻ നീ ശരീരം തേക്കുന്നെ ഒന്നും നോക്കാൻ പോകുന്നില്ല അല്ലേടാ ആര്യാ?”
“ഞാൻ നോക്കില്ല ഞാനേ തറവാട്ടിൽ പിറന്നവനാ…അല്ലെങ്കിൽ തന്നെ ഈ ഇരുട്ടത്ത് എന്ത് കാണാനാ?” ആര്യൻ അതിന് മറുപടി കൊടുത്തു.
“അപ്പോ ഇരുട്ട് അല്ലെങ്കിൽ നീ നോക്കിയേനേം എന്ന് അല്ലേ?” ശാലിനി അവൻ്റെ മറുപടിക്ക് തിരിച്ചടിച്ചു.
“പിന്നേ ഒന്ന് പോയെ ചേച്ചി എനിക്ക് അതല്ലേ പണി. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവും എന്നത്കൊണ്ടല്ലേ ഞാൻ ഇങ്ങ് ഈ മൂലയ്ക്ക് തന്നെ നിന്ന് കുളിക്കുന്നത്.”
“കണ്ടോടി ഈ നിഷ്കളങ്കൻ ആയ ചേക്കനെയാണോ നീ സംശയിക്കുന്നത്.” അത് പറയുമ്പോളും ചന്ദ്രികയുടെ മനസ്സിൽ “മ്മം ഒരു തറവാട്ടിൽ പിറന്ന നിഷ്കളങ്കൻ വന്നിരിക്കുന്നു” എന്നായിരുന്നു.
“എനിക്ക് അവനെ സംശയം ഒന്നും ഇല്ല അവൻ നല്ല ചെക്കൻ ആണെന്ന് എനിക്കറിയാം.”
“പിന്നെന്താ നിനക്ക് പ്രശ്നം?”
“എന്തോ എനിക്ക്…ആ എനിക്കറിഞ്ഞുകൂടാ ഇവിടെ തന്നെ നിന്ന് തേക്കാൻ അങ്ങ് തോന്നി അത്ര തന്നെ ശെടാ…”
“ഞാൻ അങ്ങ് പോയേക്കാമേ എൻ്റെ കുളി കഴിഞ്ഞു.” ആര്യൻ പറഞ്ഞു.
“നിക്കെടാ നമ്മുക്ക് ഒന്നിച്ച് പോകാം.”
“അത് ശരി ഇവിടെ കിടക്കാനും പറ്റില്ല പോകാനും പറ്റില്ല ഇത് നല്ല കൂത്ത്.”
“നിന്നോട് ഇവിടെ കിടക്കണ്ടാന്ന് ആരെങ്കിലും പറഞ്ഞോ അയിന്?”
“ഓ ഇനി അങ്ങനെ പറയാൻ വേണ്ടി ഞാൻ വെയിറ്റ് ചെയ്യുന്നില്ല…ഞാൻ വഴിയിൽ കാണും കുളി കഴിഞ്ഞ് പോരെ.” എന്നും പറഞ്ഞ് ആര്യൻ പടവിലേക്ക് കയറി അവൻ്റെ വേഷം ധരിച്ച ശേഷം ചന്ദ്രികയെ ശാലിനി കാണാതെ ഒന്ന് അടിമുടി നോക്കിയ ശേഷം തുണികളുമായി മുകളിലേക്ക് നടന്നു.