മേശയിൽ നിന്നും അവൻ രാവിലെ വെച്ചിട്ട് പോയ പുസ്തകം എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്ന ശേഷം വായിച്ച് നിർത്തിയ പേജിലെ അടയാളം നോക്കി ബാക്കി വായന തുടർന്നു.
ഒറ്റ ഇരിപ്പിനു തന്നെ അതിൻ്റെ ബാക്കി മുഴുവനും വായിച്ച ആര്യൻ അതിലെ മുഖ്യ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ വന്നു പോയ സ്ത്രീകളുടെ എണ്ണം എടുത്തുകൊണ്ട് അയാളെ ഓർത്ത് അസൂയപ്പെട്ടു. അവസാനം കുറച്ച് ട്രാജഡി ആയിരുന്നെങ്കിലും അയാൾ അനുഭവിച്ച സുഖത്തിൻ്റെ പാതി തനിക്ക് ജീവിതത്തിൽ അനുഭവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആര്യൻ മനസ്സിൽ ആഗ്രഹിച്ചു. അങ്ങനെ ഒരു ജീവിതം അവന് മന്ദാരക്കടവിൽ ലഭിക്കുമോ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു. കാരണം വെറും ഒരൊറ്റ ദിവസം കൊണ്ട് തന്നെ തനിക്ക് കൈവന്ന സുഖം അവനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ട് ആര്യൻ ആ പുസ്തകം എടുത്ത് മേശപ്പുറത്ത് വെച്ചിട്ട് വാച്ചിലേക്ക് നോക്കിയപ്പോൾ സമയം ഏഴാകുന്നു. പുസ്തകം വായിച്ച് സമയം എത്ര പെട്ടെന്നാണ് പോയത് എന്ന് ആലോചിച്ചുകൊണ്ട് അവൻ മേലൊന്ന് കഴുകാനായി കുളിമുറിയിലേക്ക് പോയി.
മേല് കഴുകി ഉന്മേഷം ആയ ശേഷം ആര്യൻ അടുക്കളയിലേക്ക് കയറി രാവിലെ ഉണ്ടാക്കിയ പോലെ തന്നെ മുട്ട പൊരിച്ച് ബ്രെഡും ചൂടാക്കി കഴിച്ചു.
ആഹാരം ഒക്കെ കഴിഞ്ഞ ശേഷം ആര്യൻ മുറിയിലേക്ക് പോയി നാളത്തേക്ക് ഇട്ടുകൊണ്ട് പോകുവാൻ ഉള്ള അവൻ്റെ യൂണിഫോം ഷെൽഫിൽ നിന്നും എടുത്ത് അത് തേച്ച ശേഷം മടക്കി ഷെൽഫിൽ തന്നെ വച്ചു.
അന്നത്തെ രാത്രി വേറെ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാതിരുന്ന ആര്യൻ നാളെ ജോലിക്ക് പോകുവാൻ വേണ്ടി മാനസികമായി തയ്യാറെടുത്തുകൊണ്ട് അധികം വൈകിപ്പിക്കാതെ തന്നെ കിടന്നുറങ്ങി.
പിറ്റേന്ന് വെളുപ്പിനെ അഞ്ചരയോടുകൂടി തന്നെ ആര്യൻ ഉറക്കം ഉണർന്നു. പതിവ് പോലെ തന്നെ ഒരു കാപ്പി ഇട്ടു കുടിച്ച് ബാത്ത്റൂമിൽ പോയ ശേഷം ആറ് മണിയോട് കൂടി ആര്യൻ വസ്ത്രങ്ങളും സോപ്പുമായി മന്ദാരക്കുളം ലക്ഷ്യമാക്കി നടന്നു. രാവിലെ ഒരു വ്യായാമം കൂടി ആയിക്കോട്ടെ എന്ന് കരുതി സൈക്കിൾ എടുക്കാൻ മുതിർന്നില്ല.