ഞാൻ : അമ്മെ ഇത് സംഭവം ഫേസ്ബുക്ക് ബ്ലോക്ക് ആയതാണ് അമ്മ ആരെയെങ്കിലും ചീത്ത വിളിക്കുകയോ അല്ലെങ്കിൽ മോശം എന്തേലും പറയുകയോ ചെയ്തോ ? Bad words?
അമ്മ : ഇല്ല അങ്ങനെ ഒന്നും ഇല്ല .
ഞാൻ : അമ്മ ഒരു കാര്യം ചെയ്യ് പാസ്‌വേഡ് അടിച്ച് നോക്കട്ടെ കേറാൻ പറ്റുമോ എന്ന് .
അമ്മ : ഹ നീ ഇങ്ങോട്ട് മാറി നിക്ക് ഞാൻ അടിക്കാം . എൻ്റെ പാസ്‌വേഡ് അങ്ങനെ നീ കാണണ്ട ഹഹഹ
ഞാൻ : ഓ എനിക്ക് ആരുടെയും പാസ്‌വേഡ് വേണ്ടെ . ശരി ആക്കനേൽ മതി .
അതും പറഞ്ഞു ഞാൻ അങ്ങോട്ട് മാറി നിന്നു. ലോഗിൻ പേജ് ഓപ്പൺ ആക്കി വെച്ചു. നെറ്റ് അമ്മ അറിയാതെ ഞാൻ ഡിസ്കണക്ട് ആക്കി, അതിനു മുന്നേ ഞാൻ സ്ക്രീൻ റെക്കോർഡ് ഓൺ ആക്കി വെക്കുകയും ചെയ്തു. അമ്മ പാസ്‌വേഡ് അടിച്ച് ലോഗ് ഇൻ കൊടുത്തപ്പോൾ നോട് കണക്റ്റെഡ് എന്ന് വന്നു .
അമ്മ : ടാ നോക്കിയേ ഇപ്പോഴും ഒന്നും വരുന്നില്ല .
ഞാൻ : ഹ ഇതാണോ . ഇത് ആരോ അമ്മയുടെ പ്രൊഫൈൽ റിപ്പോർട്ട് അടിച്ചതാ അതാ കണക്ട് ആകാതത് . മിക്കവാറും aa രോഹിണി ആൻ്റി അസൂയ മൂത്ത് ചെയ്തത് ആകും . ഇത് കുഴപ്പം ഇല്ല അമ്മേ നാളെ രാവിലെ ആകുമ്പോഴേക്കും ഒകെ ആകും.
അമ്മ : ആണോ. എന്നാ അവള് തന്നെ . ആരും അവളെ പോലെ ആകരുത് എന്ന് വിചാരിച്ച് കാണും. അങ്ങനെ വിട്ടാൽ പറ്റില്ല . അവള് ഇന്നലെ ഒരു ഫോട്ടോ ഇട്ടപ്പോൾ ആകെ 20 ലൈക്ക് മാത്രമേ കിട്ടിയുള്ളൂ. എൻ്റെ ഫോട്ടോ 250 ആയി. അപ്പോ അതിൻ്റെ അസൂയ തന്നെ . ടാ നീ ഇത് ഒകെ ആയി കഴിഞ്ഞാൽ എനിക്ക് പുതിയ ഫോട്ടോ എടുത്ത് തരണം അത് ഇടാം അവളുടെ കുരു നല്ലോണം പൊട്ടട്ടെ .