അരുൺ: എടാ അത് നളിനി ശരത്തിന്റെ അച്ഛന്റെ ഒരു അകന്ന ബന്ധുവാ മുമ്പൊരിക്കൽ അവരെന്നെ കണ്ടു പരിചയം പെട്ടിട്ടുണ്ട് ഇവർക്ക് ഇങ്ങനെ വല്ല ഫങ്ക്ഷനും ഉണ്ടാകുമ്പോൾ നളിനി ചേച്ചി വന്നതാണ് ഐശ്വര്യയെ സഹായിക്കാറ് അതുകഴിഞ്ഞ് അവരൊന്ന് പോകും അവരുടെ വീട്ടിലോട്ട്
( അപ്പോഴേക്കും നളിനി ഉമ്മറത്ത് എത്തിയിരുന്നു )
നളിനി: എന്താ രണ്ടാളും ഇരുന്നു പിറു പൊറുക്കുന്നത്
അരുൺ: ഒന്നുമില്ല ചേച്ചി ശരത്ത് എന്തിയെ
നളിനി : അവൻ ഇതുവരെ എഴുന്നേറ്റിട്ടില്ല. നിങ്ങളോട് രണ്ടാളും അകത്ത് ഡ്രോയിങ് റൂമിലോട്ട് വന്നിരിക്കു
അരുൺ: വേണ്ട ചേച്ചി
ഞങ്ങൾ ഇവിടെ ഇരുന്നോളാം
നളിനി : അതല്ലടാ നിങ്ങളോട് രണ്ടാളോടും ഡ്രോയിങ് റൂമിലോട്ട് ഇരിക്കാനാണ് ഐശ്വര്യ പറഞ്ഞത്
അരുൺ: ഞങ്ങൾ വന്നിരുന്നോളാം ചേച്ചി പോയി ഒന്നുകൂടി ശരത്തിനെ വിളിക്കു
നളിനി: അവനെ വിളിക്കാൻ ഇനി ഐശ്വര്യയാണ് പോകുന്നത് നിങ്ങൾ അകത്ത് വന്നിരിക്കെ
( അതും പറഞ്ഞു നളിനി അകത്തോട്ട് പോയി)
റോഷൻ : നമുക്ക് അകത്തോട്ട് ഇരുന്നാലോ?
അരുൺ: ഇവിടെ മതി
റോഷൻ: നീ ഇവിടെ ഇരുന്നോ ഞാൻ അകത്തോട്ട് പോകുകയാണ്
അരുൺ: വേണ്ട ഞാനും വരുന്നു നടക്കു
( ഇരുവരും ഡ്രോയിങ് റൂമിൽ വന്നിരുന്നു ഇത് കണ്ട നളിനി ഐശ്വര്യ യോട് പറഞ്ഞു അവന്മാർ ഡ്രോയിങ് റൂമിൽ വന്നിരിക്കുന്നുണ്ട് കൂട്ടത്തില റോഷനെ കണ്ടാൽ കൊള്ളാം നല്ല സാമ്പത്തിക ചുറ്റുപാട് ഉള്ളടത്തുനിന്ന് ആണെന്ന് തോന്നുന്നു)
ഐശ്വര്യ: ഞാൻ ആ ചെറുക്കനെ ഇതുവരെ കണ്ടിട്ടില്ല ശരത് പറഞ്ഞ അറിവ് മാത്രമേ എനിക്കുള്ളൂ അവനെക്കുറിച്ച് കേട്ടിടത്തോളം നല്ല ചുറ്റുപാടുള്ള വീട്ടിൽ നിന്ന് തന്നെയാണ് റോഷൻ
( ഇതും പറഞ്ഞ് ഫ്രിഡ്ജിൽ നിന്ന് ലൈൻ ജ്യൂസും എടുത്ത് രണ്ട് ക്ലാസ്സിൽ ഒഴിച്ചു അത് രണ്ടും സ്ട്രയിൽ വെച്ച് അവർക്ക് കൊണ്ടു കൊടുക്കാൻ ഒരുങ്ങി )
നളിനി: നിന്നെ പെണ്ണുകാണാൻ വന്ന പോലെയാണല്ലോ നീ
( ഐശ്വര്യ നളിനി ചോദ്യ ഭാവത്തിൽ നോക്കി )
നളിനി : അല്ല, അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ നീ ഒരുങ്ങിയിട്ടുണ്ട് പിന്നെ ഈ ട്രെയിൻ ജ്യൂസൊക്കെ കൊണ്ടുപോയി കൊടുക്കുന്നതു കണ്ടു ചോദിച്ചതാ ഹഹഹ
ഐശ്വര്യ : ഒന്ന് പോ അവിടുന്ന് മനുഷ്യനെ കളിയാക്കാതെ ഞാൻ എന്നത്തേയും പോലെ തന്നെയാ ഇന്നും ഒരുങ്ങിയിട്ടുള്ളത് ഈ നീല സാരി കഴിഞ്ഞ കഴിഞ്ഞകൊല്ലം ചേട്ടന്റെ ഫ്രണ്ട് നന്ദുവിന്റെ ഹൗസ്