ഞങ്ങൾ രണ്ടുപേരും പരസ്പരം തങ്ങി രക്തവും ഒഴുക്കി കൊണ്ട് എങ്ങനെയോ നടന്നു. വാതിലിന്‍റെ അടുത്തേക്ക് വന്നതും അഞ്ചന വാതിൽ തുറന്നു. ഞങ്ങൾ പുറത്തേക്കിറങ്ങി.
“എല്ലാവരും അകത്ത് കിടന്ന് ചാവട്ടെ.” എന്നും പറഞ്ഞ് അവള്‍ പുറത്ത് നിന്നും വാതിൽ പൂട്ടി.
ഞങ്ങൾ പരസ്പരം താങ്ങി പിന്നെയും മെല്ലെ നടന്നു എന്നിട്ട് എന്റെ പോക്കറ്റില്‍ നിന്നും എന്റെ താക്കോൽ എടുത്ത് അവള്‍ എന്റെ ഫ്ലാറ്റ് തുറന്നു. അകത്ത് കേറിയ ശേഷം അവള്‍ വാതിൽ പൂട്ടി.
പിന്നെയും ഞങ്ങൾ നടന്നു…. രക്തവും ഒഴുക്കി കൊണ്ട്. എന്റെ കണ്ണില്‍ ഇരുട്ട് കേറാന്‍ തുടങ്ങി. എത്ര വട്ടം ഞാൻ താഴേ വീണു എന്നറിയില്ല. അവള്‍ കരഞ്ഞു കൊണ്ട് എന്നെ പിന്നെയും എഴുനേറ്റ് നിൽക്കാൻ സഹായിച്ചു. അവസാനം ഞങ്ങൾ എങ്ങനെയോ എന്റെ റൂമിൽ വന്നു.
എന്നെ പതിയെ ബെഡ്ഡിൽ കിടത്തിയ ശേഷം അവളും അടുത്ത് കിടന്നു.
“നിന്റെ മുറിവ് അത്ര പ്രശ്നമില്ല.. നി എങ്ങനെയെങ്കിലും നാട്ടില്‍ പോയി രക്ഷപ്പെട് ചക്കരെ..” എങ്ങനെയോ ഞാൻ പറഞ്ഞ് ഒപ്പിച്ചു കൊണ്ട് പിന്നെയും കിതച്ചു.
ശ്വാസം നേരെ കിട്ടുന്നില്ല.. എനിക്ക് ചിന്തിക്കാനും കഴിയുന്നില്ല… എന്റെ ഹൃദയം പോലും മരവിച്ചു തുടങ്ങി.
“നിന്നെ വിട്ടിട്ട് ഞാൻ എങ്ങും പോവില്ല മോനു. അന്ന് ഞാൻ പറഞ്ഞതല്ലേ.. ജീവിച്ചാലും മരിച്ചാലും നിന്റെ കൂടെ ആയിരിക്കും എന്ന്.”
എന്തോ പറയാൻ ഞാൻ വായ എങ്ങനെയോ തുറന്നു, പക്ഷേ ഇനിയും സംസാരിക്കാന്‍ എന്റെ നാവ് വഴങ്ങിയില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി.
അവസാനം അഞ്ചന എന്റെ ചുണ്ടില്‍ ഉമ്മ തന്നിട്ട് പുഞ്ചിരിയോടെ പറഞ്ഞു, “നമുക്ക് ഒരുമിച്ച് പോകാം മോനു…. ഈ ലോകം നമുക്ക് വേണ്ട.. മറ്റാരും നമുക്ക് വേണ്ട. എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി. നമുക്ക് ഒരുമിച്ച് തന്നെ ഈ ലോകം വിട്ടു പോകാം ചക്കരെ.”
അപ്പോഴാണ് അവളുടെ കൈയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയേ ഞാൻ കണ്ടത്.
അവള്‍ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി.. പക്ഷേ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല.. എന്റെ കണ്ണുകളെ ചിമ്മാൻ പോലും കഴിഞ്ഞില്ല. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ മാത്രം ഒലിച്ചിറങ്ങി.