ശ്വാസം കിട്ടാത്തത് പോലെ അവന്‍ സ്റ്റമ്പിനെ പിടിച്ചൂരി താഴെ ഇട്ടിട്ട് എന്റെ മുകളിൽ നിന്നും താഴേക്ക് ചെരിഞ്ഞു വീണു. അവന്‍ അവിടെ കിടന്ന് പിടയാൻ തുടങ്ങി.
ഞാൻ എങ്ങനെയോ ഉരുണ്ട് അവന്റെ മുകളില്‍ കേറി ഇരുന്നു. എന്നിട്ട് താഴെ നിന്ന് ആ കത്തി എടുത്തുകൊണ്ട് അവന്റെ കണ്ണിലേക്ക് നോക്കി.
പക്ഷേ എനിക്ക് സംസാരിക്കാനുള്ള ശക്തി ഇല്ലായിരുന്നു. ആ കത്തിയെ അവന്റെ നെഞ്ചില്‍ ആഞ്ഞ് കുത്തുത്താനുള്ള ശക്തി പോലും എനിക്ക് ഇല്ലായിരുന്നു. അതുകൊണ്ട് ആ കത്തി വച്ച് അവന്റെ കഴുത്തിലമർത്തി ഞാൻ വരഞ്ഞു മുറിച്ചു. എന്നിട്ട് എല്ലാ ശക്തിയും നഷ്ട്ടപ്പെട്ട് ഞാൻ താഴെ വീണു.
ആ ഹാൾ ഒരു യുദ്ധ ഭൂമിയായി മാറിയിരുന്നു. ആരെയും വിജയിക്കാൻ അനുവദിക്കാത്ത യുദ്ധഭൂമി. പാപം ചെയ്ത എല്ലാവർക്കും ഒരേ ശിക്ഷ വിധിച്ച യുദ്ധഭൂമി.
അങ്ങോട്ടും ഇങ്ങോട്ടും തല മെല്ലെ തിരിച്ചു ഞാൻ നോക്കി.
കഴുത്ത് മുറിഞ്ഞു… ഹൃദയം മുറിഞ്ഞും.. രക്തം വാർന്നോഴുകിയും ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്നു മനുഷ്യരെ ഞാൻ കണ്ടു. എന്റെ ശരീരം മരവിക്കാൻ തുടങ്ങിയിരുന്നു…. എന്റെ മരണം അടുത്ത് കൊണ്ടിരുന്നതിന്റെ സൂചന.
“മോനു…!!” അഞ്ചന കരഞ്ഞു കൊണ്ട് വിളിച്ചു.
എങ്ങനെയോ തല ചെരിച്ച് അവളെ ഞാൻ നോക്കി.
അഞ്ചനയ്ക്ക് വലതു നെഞ്ചില്‍ രണ്ട് കുത്തും.. പിന്നെ വയറ്റിലും ഒരു കുത്ത് കിട്ടിയെങ്കിലും അത് വലിയ പ്രശ്നം ഇല്ലാത്തത് പോലെ അവൾ കരഞ്ഞു കൊണ്ട് മെല്ലെ നാല് കാലില്‍ നടന്ന് എന്റെ അടുത്തേക്ക് വന്നു.
പൊളിഞ്ഞു കിടക്കുന്ന എന്റെ നെഞ്ചില്‍ നോക്കി അവള്‍ കരഞ്ഞു വിളിച്ചു. ഞാൻ രക്ഷപ്പെടില്ല എന്ന് അവള്‍ക്കും മനസിലായി.
“മോനൂ..!” എന്റെ അടുത്ത് കിടന്ന് എന്നെ മെല്ലെ ചേർത്തു പിടിച്ചു കൊണ്ട് അവള്‍ കരഞ്ഞു.
എന്തൊക്കെയോ എനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ശ്വാസം കിട്ടുന്നില്ല.. സംസാരിക്കാൻ കഴിഞ്ഞില്ല. മരിക്കാൻ പോകുന്ന നായയെ പോലെ കിതച്ചു കൊണ്ട് ഞാൻ കിടന്നു.
“ഈ ഫ്ലാ..റ്റിൽ കി..ടന്ന് എനിക്ക് മരിക്കണ്ട.” അവസാനം എങ്ങനെയോ ഞാൻ പറഞ്ഞതും അഞ്ചന എങ്ങനെയോ എന്നെ തങ്ങി പിടിച്ചു എഴുനേൽപ്പിച്ചു.