എന്റെ വെപ്രാളം കൂടി.. രണ്ട് പ്രാവശ്യം ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്ന് ഞാൻ വണ്ടി പായിച്ചു.
അഞ്ചനയെ കാഴ്ച വയ്ക്കാൻ അയാള്‍ കൂട്ടുകാരെ വിളിച്ചു വരുത്തിയിരിക്കുന്നു… അഞ്ചന എന്റെ ഫ്ലാറ്റിലേക്ക് കേറി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് എന്റെ താക്കോലിനെ തിരികെ തരാൻ അയാള്‍ പറഞ്ഞത്…. ഞാനും അവിടേ ഇല്ലാത്തത് കൊണ്ട് അവളെ രക്ഷിക്കാനും ആരുമില്ലെന്ന ചിന്ത കൊണ്ടാണ് അയാളുടെ കണ്ണുകൾ ആദ്യം തിളങ്ങിയത്. എല്ലാം ഓര്‍ത്തു എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
അവസാനം എന്റെ വണ്ടി പാർക്കിംഗിൽ പാഞ്ഞു കേറി. വണ്ടി നില്‍ക്കും മുമ്പേ ഹാന്‍ഡ് ബ്രേക്ക് വലിച്ചിട്ടിട്ട് ഡോർ തുറന്ന് ചാടി ഇറങ്ങി ഞാൻ ഓടി.
പാർക്കിംഗിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളാരുടെ സ്റ്റമ്പിൽ നിന്ന് ഒരെണ്ണം ഊരി എടുത്തു കൊണ്ടാണ് ഞാൻ ഓടിയത്. പിള്ളാരുടെ വിളി വക വൈക്കത്തെ ഞാൻ പാഞ്ഞു. സ്റ്റമ്പിന്റെ അറ്റത്ത് അലൂമിനിയം പിടിപ്പിച്ചാണ് കൂർപ്പിച്ച് വെച്ചിരുന്നത്… ശെരിക്കും ഒരു കുന്തം പോലെയാണ് തോന്നിച്ചത്.
ലിഫ്റ്റിൽ കേറി മുകളില്‍ വന്നതും അയാളുടെ ഫ്ലാറ്റിൽ നിന്നും അഞ്ചനയുടെ ഭീഷണിയും അലറലും കരച്ചിലും എല്ലാം കേട്ടു.
പ്രഷോബിന്റെ ചിരിയും അവന്റെ നാല് കൂട്ടുകാരുടെ ആർത്തുള്ള ചിരിയും എല്ലാം ഉറക്കെ കേട്ടു. എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായി.
“എന്റെ അടുത്തേക്ക് വന്നാല്‍ ഞാൻ കൊല്ലും..!!” അഞ്ചനയുടെ അലര്‍ച്ച പെട്ടന്ന് കേട്ടപ്പോള്‍ എന്റെ സകല നിയന്ത്രണവും തെറ്റി.
ഒരു ഭ്രാന്തനെ പോലെ ഓടി ചെന്ന് അയാളുടെ ഫ്ലാറ്റിന്‍റെ ഡോറിൽ ഞാൻ സ്റ്റമ്പ് കൊണ്ട് ആഞ്ഞാഞ്ഞ് അടിച്ചു.
“തുറക്കടാ പൊലയാടി മക്കളെ ഈ വാതിലിനെ..” ഞാൻ അലറി കൊണ്ട് പിന്നെയും സ്റ്റമ്പ് കൊണ്ട് ആഞ്ഞിടിച്ചു.
ഉടനെ അകത്തു നിന്നും എല്ലാ ശബ്ദങ്ങളും നിലച്ചു.
“വിക്രം…..!” പ്രാണന്‍ പൊടിയുന്നത് പോലെ അഞ്ചനയുടെ അലറൽ എന്റെ കാതുകളെ തുളച്ചു.
ഞാൻ വീണ്ടും അലറി, “വാതിൽ തുറക്കുന്നോ അതോ പൊലീസിനെ വിളിക്കണോ..”
പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. പ്രഷോബിന്റെ തല മാത്രം ദേഷ്യത്തില്‍ വിടവിലൂടെ എത്തി നോക്കി.
“എന്റെ വീട്ടിലുള്ള കാര്യത്തിൽ ഇടപെടാതെ മര്യാദയ്ക്ക് പോകാൻ നോക്കടാ, കൂത്തിച്ചി മോനെ. എവിടെയോ തൊലഞ്ഞു പോകുന്നെന്ന് പറഞ്ഞിട്ട് എന്തിനാടാ വന്നത്?” സമനില തെറ്റി അയാള്‍ അലറി.