ഞാൻ പെട്ടന്ന് അവളെ നോക്കിയതും അവൾ തല താഴ്ത്തിയിരുന്നു. പിന്നീട് ഒരുപാട് നേരത്തേക്ക് ആരും സംസാരിച്ചില്ല. അയാള്‍ കുടി തുടർന്നു.
“ചേട്ടാ, രാവിലെ എട്ടു മണിക്ക് എനിക്ക് പോകേണ്ടതാ. ഇപ്പോഴേ രാത്രി രണ്ടു മണി കഴിഞ്ഞു. ഞാൻ പോകുവാ.” അങ്ങനെ പറഞ്ഞതും അഞ്ചനയുടെ മുഖത്ത് നിരാശ പടർന്നു.. പക്ഷേ പെട്ടന്ന് അതിനെ അവള്‍ മറച്ചു.
ഞാൻ അവര്‍ക്ക് ഗുഡ് നൈറ്റ് പറഞ്ഞിട്ട് എന്റെ ഫ്ലാറ്റിൽ വന്നു.
നല്ല ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങുകയും ചെയ്തു.
ഏഴ് അന്‍പതിന് ഫ്ലാറ്റിൽ നിന്നും ഞാൻ ഇറങ്ങി. പക്ഷേ മനസ്സിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം ചേട്ടന്റെ കണ്ണില്‍ കണ്ട ആ തിളക്കം… പിന്നെ അവള്‍ കാരണം കൂട്ടുകാരുടെ മുന്നില്‍ നാണം കെട്ടെന്ന് പറഞ്ഞതും.. മാനേജര്‍ അയാള്‍ക്ക് പണിയുന്ന കാര്യം പറഞ്ഞതും എല്ലാം എന്റെ ചിന്തകളെ ഇളക്കി കൊണ്ടിരുന്നു.
അര മണിക്കൂറോളം പാർക്കിംഗ് ഏരിയയിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പിള്ളാരെ ഞാൻ നോക്കിയിരുന്നു. എല്ലാ ഒഴിവ് ദിവസങ്ങളിലും പിള്ളാരുടെ ക്രിക്കറ്റ് കളി ഇവിടെ പതിവായിരുന്നു.
എന്റെ ചിന്ത പിന്നെയും പ്രഷോബ് ചേട്ടനിൽ തിരിഞ്ഞു. എവിടെയോ എന്തോ വശപിശക് തോന്നിയെങ്കിലും ഒന്നും മനസ്സിലായില്ല. അവസാനം വീണ്ടും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ് വണ്ടിയും എടുത്ത് പോകാൻ തുടങ്ങിയത്.
ഞാൻ പാർക്കിംഗ് വിട്ട് പോകുമ്പോൾ, എവിടെയോ കണ്ടു പരിചയമുള്ളത് പോലത്തെ രണ്ട് വണ്ടികള്‍ പാർക്കിംഗിൽ കേറുന്നത് ഞാൻ കണ്ടു. പക്ഷേ എന്റെ ചിന്ത മറ്റെവിടെയോ ആയിരുന്നത് കൊണ്ട് എനിക്ക് പെട്ടന്ന് പിടി കിട്ടിയില്ല.
ഞാൻ വണ്ടിയും ഓടിച്ചു പോയി.
പക്ഷേ പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ആ വണ്ടികള്‍ ആരുടേത് ആണെന്ന ഓര്‍മ എനിക്ക് വന്നത്. പെട്ടന്ന് പേടിയും ദേഷ്യവും കാരണം ഞാൻ വിറച്ചു.
വേഗത്തിൽ അടുത്ത യൂ ടേണിൽ വണ്ടി തിരിച്ച് സ്പീഡിൽ വിട്ടു, എന്റെ ഫ്ലാറ്റിലേക്ക്.
ആ വണ്ടി രണ്ടും പ്രഷോബ് ചേട്ടന്റെ കൂട്ടുകാരുടെ ആയിരുന്നു. അയാളുടെ കണ്ണിലെ തിളക്കം എന്തിനായിരുന്നു എന്നത് ഇപ്പോഴാണ് മനസ്സിലായത്.. അവളോട് എന്റെ താക്കോൽ തിരികെ താരൻ പറഞ്ഞ കാരണവും ഇപ്പോൾ മനസ്സിലായി.