ഉടനെ വെറുപ്പോടെ ഞാൻ മറിയയെ നോക്കി. ക്രോധം കൊണ്ട് എന്റെ കണ്ണുകൾ കത്തിയെരിയുന്നത് പോലെ തോന്നി.
പക്ഷേ ഒരു കൂസലുമില്ലാതെ മറിയ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു, “അവളുടെ ഭർത്താവായി നിന്നെ വേണ്ടാത്ത സ്ഥിതിക്ക്.. അവള്‍ നിന്നെ വിട്ടു പോകുന്നത് തന്നെയാ നല്ലത്. അതുതന്നെയാണ് ഞാൻ അവളോട് പറഞ്ഞതും.”
അത്രയും പറഞ്ഞിട്ട് മറിയ അഞ്ചനയെ തുറിച്ചു നോക്കിയതും അഞ്ചന താഴെ നോക്കി കരഞ്ഞു.
സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.
അല്‍പ്പം കഴിഞ്ഞ് മറിയ വീണ്ടും എന്നെ നോക്കി പറഞ്ഞു, “കുറച്ച് ദിവസം അവള്‍ നിന്നില്‍ നിന്ന് അകന്നു നിന്നാല്‍, നിനക്ക് വിഷമം തോന്നുമെങ്കിലും അതൊക്കെ മാറും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴത്തെ നിന്റെ സ്ഥിതി കാണുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” മറിയ വിഷമത്തോടെ പറഞ്ഞു.
“ശരിയാ…, നിനക്ക് മനസ്സിലാവില്ല, മറിയ..” ഞാൻ അവളോട് പറഞ്ഞു. “അഞ്ചനയോടുള്ള എന്റെ സ്നേഹം എങ്ങനെയുള്ളതാണെന്ന് ഒരിക്കലും നിനക്ക് മനസ്സിലാവില്ല. ഈ ജന്മം മുഴുവനും നി ശ്രമിച്ചാൽ പോലും, അഞ്ചയോടുള്ള എന്റെ സ്നേഹത്തിന്റെ അംശത്തെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിയില്ല.!” തലയാട്ടി കൊണ്ട് ഞാൻ നെടുവീര്‍പ്പിട്ടു.
മറിയ ചുണ്ടിനെ കടിച്ചു പിടിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഞാനും മിണ്ടാതെ നിന്നു. പക്ഷേ അഞ്ചന മാത്രം അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു.
കുറച് കഴിഞ്ഞതും മറിയ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ മുഖം പിടിച്ചുയർത്തി. “നിന്നില്‍ നിന്ന് അകന്നു നിൽക്കാൻ ഞാനാടാ അഞ്ചനയെ നിര്‍ബന്ധിച്ചത്. നിന്റെ ജീവിതത്തെ തകര്‍ക്കാതെ നിന്നെ വിട്ട് പോകാനും ഞാനാ അവളോട് പറഞ്ഞത്. അതുകൊണ്ടാണ് അവൾ നിന്നില്‍ നിന്നും അകന്ന് നിന്നതും ഇങ്ങനെയൊക്കെ വേദനിപ്പിച്ചതും.” കുറ്റസമ്മതം നടത്തുന്നത് പോലെ മറിയ പറഞ്ഞു.
ഒന്നും മിണ്ടാതെ നിർവികാരനായി ഞാൻ അവളെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.
“അഞ്ചനയെ വിവാഹം കഴിക്കാന്‍ അവള്‍ ഒരിക്കലും സമ്മതിക്കില്ല. അതുകൊണ്ട് അവളെ നി വിട്ടേക്കടാ. നിനക്ക് നല്ലോരു ജീവിതമുണ്ട്. നല്ല പെണ്ണിനെയും നിനക്ക് കിട്ടും. അവളെ വിട്ടിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലത് പോലെ നി ജീവിക്ക്. അതുതന്നെയാണ് എന്റെയും അവളുടെയും ആഗ്രഹം.” മറിയ കെഞ്ചി.