“നിന്നെ കെട്ടണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല… പക്ഷേ നിന്റെ കൂടെ കിടക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു… ഇപ്പോഴും ആ ആഗ്രഹം ഉണ്ട്. നിനക്ക് ഇഷ്ട്ടം ആണെങ്കിൽ ഈ നിമിഷം പോലും ഞാൻ റെഡിയാണ്. അന്ന് എന്റെ മുഖത്ത് അറിയാതെ വന്നുപോയ ആ കുറ്റബോധത്തെ എന്നും ഞാൻ പഴിച്ചു കൊണ്ടിരിക്കുന്ന കാര്യം എനിക്കേ അറിയൂ. അന്ന് എന്നെ നി എല്ലാം ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു.” മറിയ നൊമ്പരപ്പെട്ടു.
പക്ഷേ ഒന്നും മിണ്ടാതെ ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. അവളുടെ ആഗ്രഹത്തെ സാധിച്ചു കൊടുക്കണം എന്ന ചെറിയൊരു ആഗ്രഹം എന്റെ മനസ്സിന്റെ ഏതോ കോണില്‍ ഉണ്ടായിരുന്നു. പക്ഷേ പെട്ടന്ന് തന്നെ മറ്റേതോ ചിന്ത ആ ആഗ്രഹത്തെ നശിപ്പിച്ചു കളഞ്ഞു. എന്റെ മനസ്സിനെ എന്റെ തന്നെ നിയന്ത്രണത്തിലേക്കും കൊണ്ടുവന്നു.
അവളുടെ കൂടെ കിടക്കാന്‍ ഞാൻ ഒരുക്കമല്ല എന്ന് എന്റെ മുഖത്തീന്ന് അവൾ മനസ്സിലാക്കിയതും, ഒരു നെടുവീര്‍പ്പ് അവളില്‍ നിന്നുമുണ്ടായി.
“എന്തായാലും നിങ്ങൾ സന്തോഷമായി ജീവിച്ചാൽ മതി.” അവള്‍ ആശംസിച്ചു. “പിന്നേ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സെറ്റിലായി കഴിഞ്ഞ്, ബിസിനസ്സ് തുടങ്ങി നിങ്ങൾ നല്ല നിലയിലേക്ക് വരുമെന്ന് എനിക്കറിയാം. അപ്പോ ഒരു ജോലി എനിക്കും തരുമോടാ?” പ്രതീക്ഷയോടെ അവള്‍ ചോദിച്ചു.
“തീർച്ചയായും തരാമെടി.” ചിരിച്ചു കൊണ്ട്, പക്ഷേ ആത്മാര്‍ത്ഥമായി തന്നെ ഞാൻ വാക്ക് കൊടുത്തു. മറിയ ചിരിച്ചു.
അങ്ങനെ നാല് മീറ്റിംഗ് കഴിഞ്ഞ് കൃത്യം അഞ്ച് മണിക്ക് ഞങ്ങൾ ഓഫീസ് പാർക്കിംഗിൽ എത്തി.
അഞ്ചന താഴേ തന്നെ ഉണ്ടായിരുന്നു. അവള്‍ പുഞ്ചിരിയോടെ എന്റെ വണ്ടിക്ക് അടുത്തായി വന്നു നിന്നതും മറിയ ഇറങ്ങി അവളെ കെട്ടിപിടിച്ചു. ഞാനും വണ്ടിയില്‍ നിന്നിറങ്ങി.
“നമ്മുടെ അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കും ഇത്, അല്ലേ?” മറിയ അഞ്ചനയോട് ചോദിച്ചു.”
“ആയിരിക്കാം.” അവളില്‍ നിന്ന് അകന്നുമാറി കൊണ്ട് അഞ്ചന പറഞ്ഞതും സങ്കടത്തോടെ മറിയ കണ്ണ് തുടച്ചു.
എന്നിട്ട് മറിയ എന്റെ അടുത്തേക്ക് വന്ന് എന്നെ മുറുകെ കെട്ടിപിടിച്ചു. ഞാൻ അവളുടെ ചുമലില്‍ സ്നേഹത്തോടെ തഴുകി.
“നാളെയും മറ്റന്നാളും മീറ്റിംഗ് ഉള്ളതല്ലേ, ഞാനും വന്നോട്ടെ..?” മറിയ ചോദിച്ചു.