“എന്നിട്ടും എന്തിനാണ് അവളെ നി ചൂഷണം ചെയ്യുന്നത്?” മനസ്സിലാവാത്ത പോലെ അവള്‍ എന്നോട് ചോദിച്ചു.
പക്ഷേ അതിനും എനിക്ക് മറുപടി ഇല്ലായിരുന്നു.
“ഇങ്ങനെ ചെയ്യുനത് കൊണ്ട് നിന്റെ നല്ല ജീവിതം എന്താവുമെന്ന് ഒരിക്കലെങ്കിലും നി ചിന്തിച്ചു നോക്കിയോടാ?” അവള്‍ ദേഷ്യത്തില്‍ ചോദിച്ചു.
സത്യത്തിൽ അതൊക്കെ ഞാൻ ചിന്തിച്ച് നോക്കിയിട്ടുണ്ട്. പക്ഷേ എന്റെ മനസ്സിൽ എല്ലാം കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നത് കൊണ്ട് ഒന്നിനും ഒരു തെളിച്ചമില്ല.
“എല്ലാം അറിഞ്ഞു കൊണ്ട് എന്തിനാണ് നിന്റെ ജീവിതത്തെ വെറുതെ നി നശിപ്പിക്കുന്നത്?” അവസാനം മറിയ അല്‍പ്പം മയത്തിൽ ചോദിച്ചു.
പക്ഷേ അപ്പോഴും ഞാൻ മിണ്ടിയില്ല.
മറിയ തുടർന്നു, “അയാളെ കളഞ്ഞിട്ട് അവൾക്ക് നിന്നെ സ്വീകരിക്കാൻ താല്‍പര്യം ഉണ്ടായിരുന്നെങ്കില്‍, എന്നെ കൊണ്ട് കഴിയുന്ന എന്തു സഹായവും ഞാൻ ചെയ്യുമായിരുന്നു. പക്ഷേ നിന്നെ അവള്‍ക്ക് ഇഷ്ട്ടം ആണെങ്കിലും, നിന്നെ ഭർത്താവായി സ്വീകരിക്കാന്‍ അവള്‍ക്ക് കഴിയില്ലെന്ന് അഞ്ചന എന്നോട് നേരത്തെ പറഞ്ഞു കഴിഞ്ഞു. അതേ കാര്യം തന്നെയല്ലേ നിന്നോടും അവള്‍ പറഞ്ഞിട്ടുള്ളത്? എന്നിട്ടും അവളെ നീ മനസ്സിലാക്കുന്നില്ല. എന്നിട്ടും നി വാശി പിടിക്കുന്നു..! എന്നിട്ടും നിങ്ങൾ രണ്ട് പേരുടെ സമാധാനവും കളയുന്നു. ഇതൊന്നും പോരാത്തതിന് അവളെ മാത്രം കുറ്റക്കാരിയായി നി ചിത്രീകരിക്കുകയും ചെയ്യുന്നു.”
മറിയ അങ്ങനെ പറഞ്ഞതും കുറ്റബോധവും സങ്കടവും എല്ലാം മനസ്സിൽ നിറഞ്ഞു. വലിയ യോഗ്യനേ പോലെ ഇവിടെ കിടന്ന് അഞ്ചനയോട് പ്രസംഗിച്ചതിൽ ഞാൻ ലജ്ജിച്ചു നിന്നു.
“നിനക്ക് അവളുടെ ശരീരത്തെ മാത്രമല്ല വേണ്ടത്, അവളുടെ കൂടെ ജീവിക്കാനാണ് നി ആഗ്രഹിക്കുന്നത്. അവള്‍ക്കും നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും.. അത് സാധ്യമല്ലെന്ന് അവള്‍ നിന്നോട് പറഞ്ഞു കഴിഞ്ഞു. ആ സ്ഥിതിക്ക്, അവള്‍ കാരണം നിന്റെ ജീവിതത്തെ നീ എന്തിന് നശിപ്പിക്കണം….?“ മറിയ കലിയിൽ ചോദിച്ചു.
പക്ഷേ ഞാൻ താഴേ നോക്കി മിണ്ടാതെ നിന്നു.
“എത്ര പറഞ്ഞാലും ഇതിൽ നിന്ന് നി പിന്മാറില്ലെന്ന് ഞാൻ നേരത്തെ മനസ്സിലാക്കി കഴിഞ്ഞിരുന്നു, വിക്രം. അതുകൊണ്ടാണ് നിന്റെ മനസ്സിനെ കൂടുതൽ വഷളാക്കി നിന്നെ ഭ്രാന്തനായി മാറ്റാതെ അഞ്ചനയോട് നിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഞാൻ നിര്‍ബന്ധിച്ചത്.”