ഒരു അപേക്ഷ പോലെ അവനോട് ഞാൻ പറഞ്ഞതും അവന്റെ മുഖത്ത് കുറ്റബോധം ഉണ്ടായി. വീര്‍ത്തിരുന്ന മുഖവും നേരെയായി. അവന്‍ ഉടനെ എന്നെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
“സോറി ഏട്ടാ… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ച് നോക്കിയില്ല. എനിക്ക് അറിയില്ലായിരുന്നു. പക്ഷേ പെട്ടന്ന് എന്റെ ജീവിതം മാറിമറിയുന്നത് അറിഞ്ഞതും, കാരണക്കാരനായ ഏട്ടനോട് ദേഷ്യം തോന്നിപ്പോയി. പക്ഷേ ഇപ്പൊ എനിക്ക് ദേഷ്യമില്ല.” അവന്റെ ചിരി ഒരല്‍പ്പം കൂടി വലുതായി.
“ഇരുപത് ദിവസം കൊണ്ട് നിന്റെ ഇവിടത്തെ കാര്യങ്ങളൊക്കെ ശരിയാവും. അതുകഴിഞ്ഞ് നിനക്ക് നാട്ടിലേക്ക് തന്നെ മടങ്ങാം. പിന്നീട് ഞാൻ പറയുമ്പോ ഇങ്ങോട്ടേക്ക് വന്നാല്‍ മതിയാകും. ഇവിടെതന്നെ പഠിക്കാനുള്ള ഏര്‍പ്പാടു ഞാൻ ചെയ്യാം.”
ഇരുപത് ദിവസത്തില്‍ മടങ്ങി പോകാമെന്ന് കേട്ടതും അവന്റെ മുഖം പ്രകാശിച്ചു. ചിലപ്പോ കോളേജില്‍ വല്ല കാമുകിയും കാണും, അതുകൊണ്ടാവാം ഇങ്ങോട്ട് വരാൻ അവന്‍ മടിച്ചത്.
എന്റെ പിന്നീടുള്ള ദിവസങ്ങള്‍ ഭയങ്കര ബിസിയായിരുന്നു. ദിവസവും രാകേഷും ഞങ്ങളുടെ കൂടെ ഓഫിസിലേക്ക് വന്നു. അവന്റെ കാര്യങ്ങൾ ശരിയാക്കാൻ അവനെയും കൊണ്ട് ഞാൻ പല ഇടതും പോയി എല്ലാ കാര്യങ്ങളും ചെയ്തു.
കമ്പനി സ്റ്റാഫ്സിനെ അവന് പരിചയപ്പെടുത്തി. കമ്പനി കാര്യങ്ങളെ ഓരോന്നായി പറഞ്ഞു കൊടുത്തു. മറിയയെ അവന്റെ കൂടെ തന്നെ നിയമിച്ചു.
പിന്നേ രാകേഷ് ഉള്ളത് കൊണ്ട് അഞ്ചനയും എനിക്കും സ്വകാര്യ നിമിഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതിന്‍റെ വിഷമം ഞങ്ങൾ രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ സഹിക്കുക തന്നെ ചെയ്തു.
രാകേഷും പ്രഷോബ് ചേട്ടനും പെട്ടന്ന് നല്ല അടുപ്പത്തിലായി. അവനെ അയാള്‍ക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ടു. അതുപോലെ തന്നെ രാകേഷ് കൂടുതലും അയാളുടെ ഫ്ലാറ്റിൽ ആയിരുന്നു. അഞ്ചനയും അവനെ സ്വന്തം അനിയനെ പോലെയാണ് നോക്കി. പക്ഷേ പ്രഷോബ് ചേട്ടന്റെ കുടി മാത്രം നിന്നില്ല. രാകേഷിനെ അടുത്തിരുത്തി കൊണ്ട് കഥയൊക്കെ പറഞ്ഞാണ് അയാളുടെ കുടി.
പിന്നെ എപ്പോഴും രാകേഷ് അവിടെ ഉണ്ടായിരുന്നത് കൊണ്ട് ചേട്ടനും അഞ്ചനയും തമ്മിലുള്ള വഴക്കിന് താല്‍ക്കാലിക ശമനം ഉണ്ടായി.
പിന്നേ ഭാഗ്യത്തിന് അന്നത്തെ ആ പാര്‍ട്ടിക്ക് ശേഷം, അയാളുടെ കൂട്ടുകാരൊക്കെ l അയാളുടെ വീട്ടിലേക്ക് വന്നിട്ടില്ല എന്ന ആശ്വാസവും എനിക്ക് ഉണ്ടായിരുന്നത്.