“നി മറ്റോരുത്തന്റെ ഭാര്യയാണൈന്ന് എനിക്കും അറിയാം. നിന്നെ സ്നേഹിച്ചത് തെറ്റാണെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ നിന്നോട് എന്റെ സ്നേഹത്തെ പറഞ്ഞപ്പോ തുടക്കത്തിലേ നീയെന്നെ പൂര്‍ണമായി ഒഴിവാക്കിയിരുന്നെങ്കിൽ, എന്റെ പ്രണയം ഇതുപോലെ അസ്ഥിക്ക് പിടിക്കില്ലായിരുന്നു. ഞാനും ഒതുങ്ങി പോകുമായിരുന്നു.” ഞാൻ ബോധിപ്പിച്ചു.
ഉടനെ അഞ്ചനയെ മറിയ സങ്കടത്തോടെ നോക്കി. അവള്‍ അപ്പോഴും കണ്ണും പൂട്ടി കരഞ്ഞു കൊണ്ടിരുന്നു. ഞാൻ തുടർന്നു,
“പക്ഷേ ആദ്യം ദേഷ്യപ്പെട്ടും പിന്നീട് എന്നോട് ക്ഷമിച്ചും എന്റെ കൂടെ തന്നെ നീ ഉണ്ടായിരുന്നു. എന്റെ സ്നേഹത്തെ നീയും ആഗ്രഹിച്ചു… നീയും എന്നെ സ്നേഹിച്ചു.. എന്റെ കൂടെ തന്നെ നീയും ഉറങ്ങി… ഞാൻ തന്നെ എല്ലാം തുടങ്ങി വച്ചെങ്കിലും എന്റെ കൂടെ ശാരീരിക ബന്ധത്തിനും നി സമ്മതിച്ചു. അങ്ങനെ നിന്നില്‍ നിന്നും അകലാന്‍ കഴിയാത്ത വിധത്തിലേക്ക് ഞാൻ മാറിയും കഴിഞ്ഞു.”
എന്റെ അവസ്ഥയെ ഞാൻ വെളിപ്പെടുത്തി.
എന്നിട്ട് ദേഷ്യത്തില്‍ ഞാൻ ചോദിച്ചു, “അപ്പോ പിന്നെ എനിക്കെങ്ങനെ നിന്നെ വിട്ട് അകലാന്‍ കഴിയും? എനിക്കെങ്ങനെ വേറൊരു പെണ്ണിനെ സ്നേഹിക്കാന്‍ കഴിയും? വേറൊരു പെണ്ണിന്‍റെ കൂടെ എനിക്കെങ്ങനെ കുടുംബം നടത്താൻ കഴിയും?”
അത്രയും പറഞ്ഞിട്ട് അവളെ ഞാന്‍ കടുപ്പിച്ചു നോക്കി പറഞ്ഞു, “നിന്റെ മനസ്സും ശരീരവും എനിക്ക് തന്നു കൊണ്ട് നിന്റെ പ്രണയവും സത്യമാണെന്ന് നി സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. പക്ഷേ നിന്റെ നരക ജീവിതത്തെ കളഞ്ഞിട്ട് എന്നെ നിന്റെ ജീവിതത്തിലേക്ക് മാത്രം സ്വീകരിക്കാന്‍ കഴിയില്ല, അല്ലേ?”
ഞാൻ ശബ്ദം ഉയർത്തി ചോദിച്ചു. പക്ഷേ അപ്പോഴും അവള്‍ മിണ്ടാതെ കരഞ്ഞു കൊണ്ടാണ് നിന്നത്.
ഉടനെ മറിയ ഇടപെട്ടു കൊണ്ട് പറഞ്ഞു, “നിങ്ങൾക്ക് പരസ്പ്പരം സ്നേഹിക്കാൻ മാത്രമേ കഴിയൂ, വിക്രം. പക്ഷേ അഞ്ചന നിന്റെ ഭാര്യയായി വരില്ല എന്നതാണ് സത്യം. അവള്‍ക്ക് ഭർത്താവിനെ ഡിവേർസ് ചെയ്യാൻ പേടിയാ.. അതുകൊണ്ട് അയാളെ വിട്ടിട്ട് നിന്നെ അവള്‍ സ്വീകരിക്കില്ല.” ഉടനെ ഞാൻ മറിയയെ തുറിച്ചു നോക്കി.
“എന്നെ തുറിച്ചു നോക്കീട്ട് കാര്യമില്ല. ഞാൻ പറഞ്ഞത് സത്യമല്ലെന്ന് നിനക്ക് നിഷേധിക്കാൻ കഴിയുമോ?” അവള്‍ കടുപ്പിച്ച് ചോദിച്ചതും മറുപടി പറയാൻ കഴിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.