കുറെ കഴിഞ്ഞ് അവള്‍ എന്നില്‍ നിന്ന് അടര്‍ന്നു പോകുന്നത് ഞാൻ അറിഞ്ഞു. അവളുടെ സ്ഥാനത്ത് ഒരു തലയിണ വച്ചു തന്നതും ഞാൻ അറിഞ്ഞു. ആ ഉറക്കത്തിൽ പോലും കണ്ണുനീര്‍ മുട്ടി വന്നു. രണ്ട് കണ്ണില്‍ നിന്നും ഓരോ തുള്ളി എങ്ങനെയോ പുറത്തേക്ക് ചാലിട്ടതും പതറി വിളിച്ചു കൊണ്ട് അവള്‍ തലയിണയെ മാറ്റി അടുത്ത് കിടന്ന് എന്നെ കെട്ടിപിടിച്ചു.
അവളുടെ ഹൃദയം ആഞ്ഞിടിക്കുന്നത് എന്റെ ശരീരത്തിലൂടെ ഞാൻ അറിഞ്ഞു.
“എന്റെ ചക്കര കുട്ടി കരയേണ്ട… ഞാൻ പോവില്ല. എന്റെ മുഖം അവള്‍ തുടച്ചു തന്നു. “എന്റെ മോന്‍ ഉറങ്ങ്..” പതറിയ ശബ്ദത്തില്‍ പറഞ്ഞിട്ട് എന്റെ മുടിയിഴകളിലൂടെ അവൾ തഴുകി കൊണ്ടിരുന്നു. ********************
പിന്നീട് ഉണര്‍ന്നത് വൈകിട്ട് ആറ് മണി കഴിഞ്ഞാണ്. അഞ്ചന ഇല്ലായിരുന്നു. അഞ്ച് മണിക്ക് ചേട്ടൻ ജോലി കഴിഞ്ഞ് വരുന്നത് കൊണ്ട് അവള്‍ക്ക് പോകേണ്ടി വന്നെന്നറിയാം. എന്നാലും നഷ്ടബോധം അനുഭവപ്പെട്ടു.
എന്റെ പനിയെല്ലാം മാറിയിരുന്നു. കിച്ചനിൽ ചോറും മീന്‍ കറിയും ഉണ്ടാക്കി വെച്ചിരുന്നത് കണ്ടു. ഞാൻ വേഗം എടുത്ത് കഴിക്കുകയും ചെയ്തു.
പിന്നേ വിസിറ്റ് വിസ റെഡിയായി എന്ന മെയിലും വിസ കോപ്പിയും എനിക്ക് വന്നിരുന്നു. അപ്പോ തന്നെ ഞാൻ രാകേഷിന് ടിക്കറ്റും ബുക്ക് ചെയ്തു. ഇന്ന് ബുധനാഴ്ച, അതുകൊണ്ട് ഒരാഴ്ചത്തെ സമയം അവന് അനുവദിച്ചു കൊടുത്തുകൊണ്ട് അടുത്ത ബുധനാഴ്‌ചയ്ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
വിസയും ടിക്കറ്റും അവന് അയച്ചു കൊടുത്ത ശേഷം പിന്നെയും ഞാൻ കിടന്നു. കിടന്ന ഉടനെ ഞാൻ ഉറങ്ങി.
രാവിലെ അഞ്ച് മണിക്ക് തന്നെ എണീറ്റു. നല്ല ഉന്‍മേഷവും മനസ്സിൽ നല്ല സന്തോഷവും തോന്നി. ജോഗിംഗ് കഴിഞ്ഞ് ആറര ആയപ്പോ തിരികെ ബിൽഡിംഗിന് താഴെയെത്തി.
ലിഫ്റ്റിൽ കേറി മുകളില്‍ വന്നപ്പോ പ്രഷോബ് ചേട്ടൻ ലിഫ്റ്റ് കേറാന്‍ നില്‍ക്കുന്നതാണ് കണ്ടത്. അവളും പുറത്ത് തന്നെ ഉണ്ടായിരുന്നു, അയാളെ യാത്രയാക്കാനായി.
എന്നെ കണ്ടതും ആ മുഖം പ്രകാശിച്ചു. അവള്‍ വിടര്‍ന്ന കണ്ണുകൾ കാട്ടി പുഞ്ചിരിച്ചു. ഞാനും മറു പുഞ്ചിരി സമ്മാനിച്ചതും അവള്‍ കണ്ണുകൾ ചിമ്മി കാണിച്ചു.