“വിക്രം… എടാ എണീക്ക്.. നി സ്വപ്നമാണ് കണ്ടത്… എണീക്ക് മോനു… എനിക്ക് പേടിയാവുന്നു..” അഞ്ചനയുടെ പേടിച്ച ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്.
അവസാനം ആശ്വാസത്തോടെ ഞാൻ ധൃതിയില്‍ കണ്ണ് തുറന്ന് നോക്കി പുഞ്ചിരിച്ചു. പക്ഷേ എന്റെ പുഞ്ചിരി പെട്ടന്ന് ചത്തൊടുങ്ങി. ഇവിടെങ്ങും അഞ്ചന ഇല്ലായിരുന്നു.
ചാടി എണീറ്റ് വീടാകേ ഓടിനടന്ന് നോക്കി.. അവളെ കണ്ടില്ല. വാതിലിൽ ഞാൻ പോയി നോക്കി. എന്റെ താക്കോൽ ലോകിൽ മുഴുവനായി കേറ്റി വച്ചിരുന്നു.. അതുകൊണ്ട് ഒരിക്കലും അവള്‍ക്ക് അകത്തേക്ക് വരാൻ കഴിയുമായിരുന്നില്ല.
അവസാനം ആ ചാവിയെ അല്‍പ്പം പിന്നോട്ട് വലിച്ച് വച്ചിട്ട് ചിന്താകുഴപ്പത്തോടെ റൂമിലേക്ക് നടന്നു.
എന്താണ് സംഭവിച്ചത്? എനിക്കൊന്നും മനസ്സിലായില്ല. അവളെയും ഞാൻ സ്വപ്നം കണ്ടതാണോ. പക്ഷേ അവളുടെ സ്പര്‍ശം ഞാൻ അറിഞ്ഞതാണ്. അവള്‍ എന്നെ ശെരിക്കും പിടിച്ചുലിക്കിയതും ഞാൻ അറിഞ്ഞതാണ്.
അഞ്ചനയുടെ റൂമിൽ കേറി ബെഡ്ഡിൽ കിടന്നിട്ട് എന്റെ മൊബൈൽ എടുത്തു നോക്കി.
മൂന്നര ആയതേയുള്ളു. മനസ്സിൽ എന്തെന്നില്ലാത്ത ഭയം ഉടലെടുത്തു. വേഗം ബെഡ്ഡിൽ കണ്ണടച്ച് കിടന്നു. എന്നിട്ട് അവളുടെ ഡ്രസ്സിനെ കെട്ടിപിടിച്ചു കൊണ്ട് എങ്ങനെയോ ഉറങ്ങി. ************* “വിക്രം..? ഡാ വിക്രം. എണീറ്റേ. ഏഴര ആയി. ഓഫീസിൽ പോകണ്ടേ?” എന്റെ നെറ്റിയിൽ അവള്‍ തടവി. പക്ഷേ കൈ പൊള്ളിയത് പോലെ അവള്‍ പെട്ടന്ന് പിന്‍വലിച്ചു.
“പനിക്കുന്നുണ്ടല്ലോ നിനക്ക്.” ആശങ്കയോടെ അവള്‍ പറയുന്നത് കേട്ട് പേടിയോടെയാണ് ഞാൻ കണ്ണു തുറന്നത്.
ചിലപ്പോൾ ഇതും സ്വപ്നം ആയിരിക്കും. പക്ഷെ വിഷമത്തോടെ എന്റെ അടുത്തായി ബെഡ്ഡിൽ കുനിഞ്ഞിരുന്ന് എന്നെ തന്നെ നോക്കുന്ന അവളെ കണ്ടതും ഞാൻ പുഞ്ചിരിച്ചു.
കൈ പൊക്കി അവളുടെ കവിളൽ എന്റെ ഉള്ളം കൈയിനെ ചേര്‍ത്തതും അവൾടെ മുഖത്ത് സങ്കടം നിറഞ്ഞു.
“നല്ല പനി ഉണ്ടല്ലോ എന്റെ മോന്. നീയിന്ന് ഓഫീസിൽ പോകണ്ട. നമുക്ക് ഹോസ്പിറ്റലിൽ പോകാം, എണീക്ക്.”
“വേണ്ട, നമുക്ക് ഓഫീസിൽ പോകാം. ഈ പനി താനെ മാറിക്കോളും.” വിറച്ചു കൊണ്ട് ഞാൻ പറഞ്ഞു.
എന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്ന അവളുടെ ഡ്രസസ്സിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ കിടക്കുന്നതും അവളുടെ ഡ്രസ്സിന് മുകളില്‍ ആണെന്ന് ഇപ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്.