‘എല്ലാം അറിഞ്ഞിട്ടാണോ അച്ഛൻ എന്നെ ഇവിടേക്ക് കൊണ്ടു വന്നത്? അമ്മ പേടിക്കാതെ, എല്ലാം ഞാൻ പറഞ്ഞു കൊടുക്കാം. പിന്നെ ഞാൻ പോയാലും ഇവിടെ മറിയ ഉണ്ട്.. ഹരിദാസ് ചേട്ടനുണ്ട്.. വേറെയും നല്ല സ്റ്റാഫ്സുണ്ട്. അവരൊക്കെ സഹായിക്കും. പിന്നെ പഠിത്തം ഒക്കെ ഇവിടെ തന്നെ അവര്‍ക്ക് തുടരാനും കഴിയും.’
അവസാനം അമ്മ സമ്മതിച്ചു. പക്ഷെ അവളെ കൊണ്ട് നോക്കി നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് നെഷിധ ഒഴിഞ്ഞു മാറി.
രാകേഷും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷേ അമ്മ രണ്ടു പേരോടും ദേഷ്യപ്പെട്ടു. അവസാനം മനസ്സില്ലാമനസ്സോടെ രാകേഷ് വരാമെന്ന് സമ്മതിച്ചു. അതിനുശേഷം അവന്‍ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല.
കോൾ കട്ടാക്കിയ ഉടൻ തന്നെ രാകേഷിന്‍റെ വിസിറ്റ് വിസയ്ക്ക് ഞാൻ അപ്ലൈ ചെയ്തു. അതിനു ശേഷമാണ് മനസ്സിനല്‍പ്പം ആശ്വാസം തോന്നിയത്.
പക്ഷേ എന്നാലും.. ഇന്ന് രാവിലെ പ്രഷോബ് ചേട്ടൻ അഞ്ചനയൈ ഉമ്മ വച്ച കാര്യമാണ് എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. മനസിന്റെ മൂലക്ക് ദേഷ്യം കെട്ടി നിന്നു.
അവർ തമ്മില്‍ എന്തെങ്കിലും നടന്നു കാണുമോ? അഞ്ചന അതിന് വഴങ്ങി കൊടുത്തിട്ടുണ്ടാവും. അവളുടെ സ്നേഹത്തോടെയുള്ള ആ ചിരി സാക്ഷ്യമായിട്ടാണ് തോന്നിയത്.
അവൾ സ്വന്തം ഭർത്താവിന്റെ കൂടെ കിടക്കുന്നതിൽ നിനക്കെന്താ കുഴപ്പം? എന്റെ മനസ്സ് ചോദിച്ചു.
പക്ഷേ പെട്ടന്ന് എന്റെ മൊബൈൽ റിംഗ് ആയതും കൂടുതൽ ഒന്നും ചിന്തിക്കാൻ കഴിഞ്ഞില്ല.
ആ പട്ടി, പ്രഷോബ് ചേട്ടൻ ആയിരുന്നു വിളിച്ചത്.
“എടാ വിക്രം, ഇവിടം വരെ ഒന്ന് വന്നേ.” അതും പറഞ്ഞ് അയാള്‍ കട്ടാക്കി.
ഞാനും വേഗം ചെന്നു. ഡോർ ലോക് ചെയ്തിട്ടില്ലായിരുന്നു. ഞാൻ അകത്തേക്ക് ചെന്നു.
ആദ്യമായിട്ടാണ് വൈകുന്നേരം കള്ള് കുടിക്കാത്ത ചേട്ടനെ ഞാൻ കാണുന്നത്. അവളും അടുത്ത് തന്നെ ഉണ്ടായിരുന്നു. രണ്ടുപേരും നല്ല കളിയും ചിരിയും ആയിരുന്നു.
എനിക്ക് സഹിച്ചില്ല. ഇറങ്ങി പോയാലോ എന്നുവരെ ചിന്തിച്ചു.
“എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്?” അഞ്ചന പുഞ്ചിരിയോടെ ചോദിച്ചു.
“ഇവിടെ വന്നിരിക്കടാ..” കസേരയ്ക്ക് നേരെ കൈ നീട്ടി ചേട്ടൻ പറഞ്ഞു.
മുഖവും വീർപ്പിച്ചാണ് ഞാൻ കസേരയില്‍ ഇരുന്നത്.