മുകളില്‍ എത്തിയപ്പോ അഞ്ചന പുറത്ത് തന്നെ ഉണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ഭയം മിന്നിമറഞ്ഞു. എന്നിട്ട് എന്തോ തിരയുന്ന പോലെ ചേട്ടന്റെ മുഖത്തേക്കവൾ നോക്കി.
“വീട്ടിലെ ആ നാറ്റം ഇതുവരെ മാറിയില്ലയോ?” അയാൾ തല ചൊറിഞ്ഞു കൊണ്ട് ഇളിച്ചു.
“ഏകദേശം മാറി ചേട്ടാ. ഞാൻ വെറുതെ പുറത്തിറങ്ങി നിന്നതാണ്.”
“ശരി രണ്ടുപേരും അകത്തേക്ക് വാ. എനിക്കൊരു സന്തോഷ വാര്‍ത്ത പറയാനുണ്ട്. പക്ഷേ ആ സന്തോഷം വിക്രമിന്റെ സമ്മതത്തിൽ ആണെന്ന് മാത്രം.” അതും പറഞ്ഞ് അയാൾ അകത്തേക്ക് പോയി.
അഞ്ചന ചോദ്യ ഭാവത്തില്‍ എന്നെ നോക്കി. ഞാൻ ചുമല്‍ കൂച്ചി അറിയില്ലെന്ന് കാണിച്ചു.
എന്നിട്ട് രണ്ടുപേരും വേഗം ഫ്ലാറ്റിൽ കേറിയതും അഞ്ചന ഡോറിനെ ലോക് ചെയ്തു.
അഞ്ചനയും ചേട്ടനും സോഫയിൽ ഒരുമിച്ചിരുന്നത് കണ്ടതും എനിക്ക് അസൂയ തോന്നി. ദേഷ്യവും വന്നു.
പക്ഷേ ഞാൻ അസൂയ പെടുന്നത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി.
“എടാ, ആദ്യം നിന്നോട് ഒരു ചോദ്യം.”
“എന്റെ ചേട്ടാ, വെറുതെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയ്.” ഞാൻ അക്ഷമനായി പറഞ്ഞു.
ഞാനും അഞ്ചനയും തമ്മിലുള്ള എന്തെങ്കിലും കാര്യം അയാള്‍ അറിഞ്ഞെന്ന് മനസ്സിൽ പേടിച്ചാണ് ഇരുന്നത്. അവളുടെ മുഖത്തും പേടി ഞാൻ കണ്ടു.
പക്ഷേ സന്തോഷ വാര്‍ത്ത എന്നല്ലേ ചേട്ടൻ പറഞ്ഞത്? അപ്പൊ ഞങ്ങളുടെ കാര്യം ആയിരിക്കില്ല.
“അഞ്ചനക്ക് നിന്റെ കമ്പനിയില്‍ ഒരു ജോലി കൊടുക്കുമോ?” പെട്ടന്ന് അയാള്‍ ചോദിച്ചു.
അതുകേട്ട് ഞാനും അവളും ഒരുപോലെ വായ പൊളിച്ചതും അയാള്‍ പൊട്ടിച്ചിരിച്ചു.
“ജോലിക്ക് വിടുന്നത് ഇഷ്ട്ടമില്ല എന്നല്ലേ പറഞ്ഞത്. പിന്നെ ഇപ്പൊ എന്തുപറ്റി?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.
“അവളുടെ സ്ഥാനത്ത് നിന്ന് ഞാനൊന്ന് ചിന്തിച്ചു നോക്കിയായിരുന്നു. ഇത്രയൊക്കെ പഠിച്ചിട്ട് ജോലിക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നേ പഠിച്ചിട്ട് എന്തു കാര്യം?” എന്തോ ഞാൻ കാരണം അവൾ ജോലിക്ക് പോകുന്നില്ല എന്ന പോലെ അയാള്‍ എന്നോട് ചോദിച്ചു.
“ശെരിയാ, ജോലിക്ക് പോകാൻ താല്‍പര്യം ഉണ്ടെങ്കിൽ ജോലിക്ക് പോകുക തന്നെ വേണം.” ഞാൻ സമ്മതിച്ചു.
“പിന്നേ ഏറിയ സമയവും അവള്‍ ഇവിടെ ഒറ്റക്കല്ലേ?” അത് കൂടാതെ ശമ്പളം കൂടി കിട്ടുമ്പോ ഞങ്ങൾക്ക് കയ്ക്കുമോ?”