“എന്നാ ഞാൻ പോട്ടെ മോനു..?” അവള്‍ ചോദിച്ചു. “ചേട്ടൻ വരുന്ന കാര്യം എന്നോട് പറഞ്ഞ സ്ഥിതിക്ക് ആ ഫ്ലാറ്റിൽ വെയിറ്റ് ചെയ്യുന്നതാണ് നല്ലത്.” അതും പറഞ്ഞ് എന്റെ ചുണ്ടില്‍ ഉമ്മ തന്നിട്ട് അവൾ പോയി.
ഞാനും പെട്ടന്ന് പോയി ഡ്രസ് മാറി ഇറങ്ങി. അയാള്‍ വരുന്നതിന് മുമ്പ് പോണം.. കാരണം അയാളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പായി മാറിയിരിക്കുന്നു.
പക്ഷേ താഴെ ലിഫ്റ്റ് തുറന്നത് അയാള്‍ക്ക് മുന്നിലാണ്.
“ഹാ.. ഹാ.. എടാ വിക്രം!” അയാളുടെ ഉറക്കെയുള്ള ചിരിയും വിളിയും എന്റെ തലക്കകത്ത് മുഴക്കം പോലെ കേട്ടു.
ഇതുപോലെ സന്തോഷം അയാളുടെ മുഖത്ത് ഞാൻ കണ്ടിട്ടേയില്ല. കോടികളുടെ വല്ല ലോട്ടറിയും ഇയാള്‍ക്ക് അടിച്ചോ? അതോ വേറെ ടൂര്‍ വല്ലതും പ്ലാൻ ചെയ്തിട്ടാണോ വന്നത്.
“നിന്റെ കൈക്ക് എന്തുപറ്റി?” പെട്ടന്ന് ചിരി നിർത്തി എന്റെ വലത് കൈയിൽ നോക്കി അയാൾ ചോദിച്ചു.
“എന്റെ ആ ചില്ല് മേശ പൊട്ടി പോയി. അപദ്ധത്തിൽ കൈയും മുറിഞ്ഞു.” നിസ്സാരം പോലെ ഞാൻ പറഞ്ഞു.
പക്ഷേ വിശ്വസം വരാത്തത് പോലെ അയാള്‍ സംശയത്തോടെ നോക്കി.
“എന്ന ഞാൻ പോട്ടെ, പിന്നെ കാണാം.” അതും പറഞ്ഞ് ഞാൻ നടന്നതും അയാൾ വിളിച്ചു.
“എടാ പോകല്ലേ.” അയാൾ ധൃതിയില്‍ പറഞ്ഞതും ഞാൻ തിരിഞ്ഞു നിന്നു. “എനിക്കൊരു ഹെല്പ് വേണം. ചോദിച്ചാൽ നി സാധിച്ചു തരുമോ?” അയാള്‍ ചോദിച്ചു.
അയാള്‍ ചോദിച്ചതും അയാളുടെ മുഖത്ത് ഒരു കൗശലം ഞാൻ കണ്ടു… എന്തോ തരികിട പ്ലാൻ ചെയ്യുന്നത് പോലെയാണ് തോന്നിച്ചത്.
“എന്ത് ഹെല്പ്..?” സംശയത്തോടെ ഞാൻ ചോദിച്ചു.
“വലിയ തിരക്കൊന്നും ഇല്ലെങ്കില്‍ നി വാ. എന്റെ ഫ്ലാറ്റിലിരുന്ന് നമുക്ക് സംസാരിക്കാം. അത് കഴിഞ്ഞിട്ട് വേണം എനിക്ക് ജോലിക്ക് പോകാൻ.”
“തിരക്കൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.. പക്ഷേ ചേട്ടൻ കാര്യം പറ.”
“എല്ലാം പറയാം, നി വാടാ.” അതും പറഞ്ഞ് എന്റെ ഇടത് കൈ വലിച്ച് ലിഫ്റ്റിൽ കേറ്റി.
ഒന്നും മനസ്സിലാവാതെ ഞാനും തല ചൊറിഞ്ഞു കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.