അന്നേരം ബാത്റൂം വാതിൽ തുറന്നു. ഒരു ടവൽ ഉപയോഗിച്ച് തലമുടിയും ഒപ്പി കൊണ്ട് പൂര്‍ണ്ണ നഗ്നയായി അവള്‍ ഇറങ്ങി വന്നു.
എന്നെ കണ്ടതും അവളുടെ മുഖത്ത് നാണം വിരിഞ്ഞു. പക്ഷേ കൈയിൽ ഉണ്ടായിരുന്ന ടവൽ കൊണ്ട് അവള്‍ ദേഹം മറച്ചില്ല.
എന്തുകൊണ്ടോ എനിക്ക് കാമം തോന്നിയില്ല. അവളോട് സ്നേഹം മാത്രമാണ് തോന്നിയത്… അതിരറ്റ സ്നേഹം മാത്രം. എന്റെ കണ്ണില്‍ നിന്നും അവളത് മനസിലാക്കുകയും ചെയ്തു.
അവിടെ കിടന്ന കസേരയില്‍ ആ ടവലിനെ ഇട്ടിട്ട് അഞ്ചന എന്റെ അടുത്തേക്ക് വന്ന് എന്നെ സ്വന്തം കുഞ്ഞിനെ പോലെ ചേര്‍ത്തു പിടിച്ചു. എന്റെ നെറ്റിയിൽ, പിന്നെ കണ്ണിലും കവിളിലും എല്ലാം ഒരു അമ്മയെ പോലെ മുത്തം തന്നു.
“എന്റെ മോന്റെ മുഖം എന്തിനാ വിളറിയിരിക്കുന്നത്?” വിഷമത്തോടെ അവള്‍ തിരക്കി.
“ദുഃസ്വപ്നങ്ങളിൽ നിന്നും ഒരു ഭയം എന്റെ മനസ്സില്‍ കേറി കൂടീട്ടുണ്ട്… എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന താക്കീത് പോലെ. ഈ ലോകം അവസാനിക്കാന്‍ പോകുന്ന പോലെ..” എന്റെ തോന്നലുകളെ ഞാൻ അവളോട് പറഞ്ഞു.
“ഈ ലോകം അവസാനിക്കട്ടെ മോനു…! അതാണ് നല്ലത്.” അവള്‍ അങ്ങനെ ആശിച്ചത് പോലെയാണ് പറഞ്ഞത്.
“പ്രഷോബ് ചേട്ടൻ ഫോണിൽ എന്താ പറഞ്ഞത്?” കാര്യം മാറ്റാൻ വേണ്ടി ഞാൻ അവളോട് തിരക്കി.
“ഏഴ് മണിക്ക് വരുമെന്ന് പറഞ്ഞു.” അത് പറഞ്ഞ് അവള്‍ വിഷമിച്ചു.
ഇപ്പൊ സമയം അഞ്ചേ മുക്കാല്‍ ആയിട്ടുണ്ടാവും. അപ്പോ ഒരു മണിക്കൂര്‍ ഇനിയുമുണ്ട്.
“നിന്റെ വിസ അടിച്ച കാര്യവും ജോലി കാര്യവും ചേട്ടനോട് നി പറയാൻ തീരുമാനിച്ചോ?” ഞാൻ ചോദിച്ചു.
“അറിയില്ല.. ചേട്ടനോട് പതിയെ സാഹചര്യം കണ്ടതുപോലെ ഞാൻ പറയാം. തല്‍കാലത്തേക്ക് എനിക്ക് ഓഫിസിലും വരാൻ കഴിയില്ല.”
“അത് സാരമില്ല. സാഹചര്യം എനിക്കും അറിയാമല്ലോ.”
കുറച് നേരം കഴിഞ്ഞ് അവള്‍ എന്നെ വിട്ടിട്ട് ഡ്രസ് എടുത്തിട്ടു.
“ശരി, എന്റെ മോന്‍ വാ, ഞാൻ കോഫീ ഇട്ടു തരാം.” പറഞ്ഞിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് കിച്ചനിലേക്ക് കൊണ്ടു പോയി.
ഒരുമിച്ച് കോഫീ കുടിച്ച ശേഷം അവളെന്നെ കുറച്ച് നേരം നോക്കി നിന്നു.