!! ഒഴിവായെന്നു കരുതിയതാണല്ലോ ശല്യം !! ഷിനി പിറുപിറുത്തു
“ദേടി.. നോക്കുന്നുണ്ട് നിന്നെയവൻ”
‘ നീയൊന്നു വരുന്നുണ്ടോ ലക്ഷ്മി’ ഷിനിയവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു… നേര്യമംഗലം പാലത്തിനു നടുവിലെത്തിയപ്പോൾ പുറകിൽ നിന്നു സൈക്കിൾ ബെൽ കേട്ടപ്പോൾ അവൾക്കുറപ്പായിരുന്നു അത് അഷ്റഫ് ആണെന്ന്..
‘ ഷിനി… ഒരു മിനിറ്റ്..’
കുറുകെ നിർത്തിയ സൈക്കിളിനെ മറികടന്നു ഷിനി മുന്നോട്ട് നടന്നപ്പോൾ അവൻ വീണ്ടും പുറകെയെത്തി.
‘ ഷിനി.. എനിക്ക് നിന്നെ ഇഷ്ടമാണ്… ഒത്തിരിയൊത്തിരി ഇഷ്ടമാണ് .. ഐ ലവ് യൂ ..”
അഷ്‌റഫ് ഹൻഡിലിൽ വെച്ചിരുന്ന ഒരു റോസാപ്പൂ എടുത്തവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു..
ദേഷ്യത്തോടെ ഷിനിയത് ആറ്റിലേക്ക് വലിച്ചെറിഞ്ഞു…
” ഷിനി …ഞാൻ നാളെയും വരും…. സ്നേഹിച്ചവർക്കെ സ്നേഹത്തിന്റെ വിലയറിയൂ…. ഞാൻ നിന്നെ എത്ര2മാത്രം സ്നേഹിക്കുന്നുണ്ടെന്നു നിനക്ക് അറിയുമോ?”
അഷ്‌റഫ് പുറകിൽ നിന്നു വിളിച്ച് പറഞ്ഞു.
ഷിനിയോന്നും മിണ്ടാതെ മുന്നോട്ട് നടന്നു… പാലം കഴിഞ്ഞപ്പോൾ രേവതിയും തുളസിയും പിരിഞ്ഞു..അത് വരെ ഷിനിയെ കൂട്ടുകാര്‍ അഷ്‌റഫിന്‍റെ പേര് പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു … ഷിനിക്കാണേല്‍ ദേഷ്യവും ..
” അവൻ നിന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടെന്നാ തോന്നുന്നെ…. കാണാനൊക്കെ നല്ലതാ അല്ലെ ഷിനി? നല്ല തമാശയൊക്കെ പറയും”
” എല്ലാം അറിയുന്ന നീയും വീണ്ടും വീണ്ടും പറയുകയാണോ ലെച്ചു..”
” അതൊണ്ടല്ല… എന്തോ ഒരു പാവം തോന്നി|”
” എനിക്ക് വേണ്ട…. എനിക്കിഷ്ടമല്ല ഇതൊന്നും…. എനിക്ക് കേൾക്കുകേം വേണ്ട”
” സാരോല്ല. .അതൊക്കെ വിട്…..” ലക്ഷ്മി അവളുടെ തോളത്തു തട്ടിയിട്ട് വീട്ടിലേക്കു നടന്നു.
ഷിനിയവളുടെ അമ്മ വീട്ടിൽ നിന്നായിരുന്നു അതിനു മുന്‍പ് പഠിച്ചിരുന്നത്… കസിന്‍ ബ്രദേര്‍സിന്‍റെകൂടെയുള്ള കളികളുടെ ഇടവേളകളിൽ ഉണ്ടാകുന്ന തട്ടലും മുട്ടലും അവളുടെ വലുതായി വരുന്ന മുലയിലും മറ്റും അറിഞ്ഞുകൊണ്ട് ആണെന്ന് തോന്നിയപ്പോള്‍ ഷിനി അവരില്‍ നിന്നൊഴിഞ്ഞു മാറി .
നല്ലപോലെ വായിക്കുന്ന ഷിനി പഠിത്തത്തിലെന്ന പോലെ വായനയിലും ഒക്കെ ശ്രദ്ധ ചെലുത്തിയിരുന്നു ..
ആർത്തവം മുതലുള്ള കാര്യങ്ങളും… തന്നെ തന്നെ സംരക്ഷിക്കേണ്ട കാര്യങ്ങളും അവൾക്ക് മറ്റാരും പറഞ്ഞു കൊടുക്കേണ്ട. ആവശ്യമുണ്ടായിരുന്നില്ല