യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Posted by

‘ ദാ ..അവര് പോണു ..”

” നിക്ക്‌ … പതിയെ പോവാം … ‘ അവരുടെ കൂടെ സൈക്കിള്‍ ഉന്തിക്കൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് അഷ്‌റഫും നടക്കുന്നത് കണ്ടു ഷിനി ലക്ഷ്മിയുടെ കൈ വിടുവിച്ചു.

” വാ പെണ്ണെ …. ഈ ആഴ്ചത്തെ വീക്കിലി തരാന്ന് പറഞ്ഞതാ രേവു’ ലക്ഷ്മി വീണ്ടും കൈ പിടിച്ചു വേഗത കൂട്ടിയപ്പോള്‍ ഷിനിക്കും ഒപ്പം നടക്കാതിരിക്കനായില്ല..

‘ ഞാന്‍ എട്ടിലാ പഠിക്കുന്നെ … ഡിവിഷന്‍ വേറെയാന്നെ ഉള്ളൂ …” അഷ്‌റഫ്‌ ഒപ്പമെത്തിയ ഷിനീയെ നോക്കി ചിരിച്ചു ..

” അതേടി പക്ഷെ …തോറ്റ് തോറ്റ് കിടക്കുന്നതാന്നെ ഉള്ളൂ..” രേവതി കളിയാക്കിയപ്പോള്‍ .. സൈക്കിള്‍ ഉന്തി അതില്‍ ചാടിക്കയറി അഷ്‌റഫ്‌ പാഞ്ഞു പോയി ..പാലം കടന്നപ്പോള്‍ അവനതെ സ്പീഡില്‍ തിരിച്ചു വന്നു പിന്നേം പോയി ..

നല്ല നിറം ..പൊക്കം ആവശ്യത്തിനുള്ള വണ്ണം … ഇടക്കിടെ ഓരോ തമാശകള്‍ പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിക്കുന്നുണ്ട്. കാണാനൊക്കെ നല്ലതാണെങ്കിലും എന്ത് കൊണ്ടോ ഷിനിക്കവനെ അത്ര ഇഷ്ടമായില്ല …

ഓരോ ഇന്റര്‍വല്ലിനും അഷ്‌റഫ്‌ വാതില്‍ക്കല്‍ വരികയോ , ഏതെങ്കിലും കൂട്ടുകാരനോട് സംസാരിക്കാനെന്ന പോലെയോ വരുന്നത് ഷിനി ശ്രദ്ധിക്കാതിരുന്നില്ല …എന്നലവള്‍ അവനോടോട്ടും താത്പര്യം കാണിച്ചില്ല

ഓണ പരീക്ഷ കഴിഞ്ഞു വന്ന ഷിനിയെ കാത്തിരുന്നത് ഒരു സന്തോഷവാര്‍ത്തയായിരുന്നു … അഷ്‌റഫ്‌ പഠിപ്പ് നിര്‍ത്തിയത്രെ …. ശല്യമൊഴിവായി കിട്ടിയതില്‍ അവള്‍ ആഹ്ലാദിച്ചു ..

നല്ല പോലെ പഠിക്കുന്ന കുട്ടി ആയിരുന്നു ഷിനി….ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ അവളെ ഇഷ്ടമായി . അധികമാരോടും സംസാരിക്കില്ല … ഒതുക്കമുള്ള സ്വഭാവം .എന്നാല്‍ പഠിപ്പിലെന്ന പോലെ മറ്റു കാര്യങ്ങളിലും ഷിനി മിടുക്ക് തെളിയിച്ചിരുന്നു .

ഒന്‍പതില്‍ പഠിക്കുന്ന സമയം … പതിവ് പോലെ ഷിനി ലക്ഷ്മിയോടും കൂട്ടുകാരോടുമൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു … നേര്യമംഗലം ടൌണിലെത്തിയപ്പോള്‍ തൊട്ടു പുറകില്‍ സൈക്കിള്‍ ബെല്‍ കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി . … അഷ്‌റഫ്‌ ..ഒരു കടയുടെ മുന്നില്‍ നിന്ന് സൈക്കിള്‍ നന്നാക്കുകയായിരുന്നു അവന്‍ …അവനെ കണ്ട ഷിനിയുടെ കണ്ണുകള്‍ ചുവന്നു .അവള്‍ ലക്ഷ്മിയുടെ കയ്യില്‍ മുറുകെ പിടിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *