‘ വേണേല്‍ പോയി ഷിനിയോടു ചോദിക്ക് ..ദെ ….നിന്‍റെ ബസ് വന്നു … ”
‘ ശ്ശൊ……ഈ അമ്മാ ”
ദിയ ബസില്‍ കയറി …എന്നും ബസിന്‍റെ സൈഡ് സീറ്റിലിരുന്നു പുറത്തെ കാഴ്ചകള്‍ ആസ്വദിക്കുന്ന ദിയ അന്ന് ചിന്താമഗ്നയായിരുന്നു.
ഷിനിയാന്റിയുടെ മക്കളും അവളും എല്ലാം നല്ല കൂട്ടാണ്.. സന്തോഷം തുളുമ്പുന്ന കുടുംബാന്തരീക്ഷം.. വീട്ടില്‍ ചെന്നാല്‍ ഷിനിയാന്റി സ്നേഹമയിയായ ഒരമ്മയാണ് .. തന്നോടും അങ്ങനെയാണല്ലോ എന്നവള്‍ ഓര്‍ത്തു .. ഒരു പക്ഷെ ആന്റിയുടെ മനസില്‍ ഈ കാര്യങ്ങള്‍ കിടക്കുന്നത് കൊണ്ടാവാം അന്ന് കടയില്‍ വെച്ചയാള്‍ കയ്യില്‍ പിടിച്ചപ്പോള്‍ വഴക്ക് പറഞ്ഞത് .. അത് അമ്മ പറഞ്ഞത് പോലെ തന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ ..തന്നോടുള്ള കെയര്‍ കൊണ്ടല്ലേ ..
സ്കൂള്‍ മുറ്റത്ത് ബസിറങ്ങി നടക്കുമ്പോഴാണ് ഷിനിയെ ഇറക്കിയ ശേഷം ഷിനിയുടെ ഹസ് സ്മിത്തിന്റെ കാര്‍ തിരിച്ചു വരുന്നത് കണ്ടത് … അവള്‍ കാറിനു കൈ നീട്ടി ..
” ഹായ് ..എന്താ കാന്താരി ? നിന്‍റെ പഠിപ്പൊക്കെ എങ്ങനെയുണ്ട് ? ‘
‘ അതൊക്കെ പോട്ടെ … അങ്കിള്‍ ആ അങ്കിളിനോട് എന്താ പറഞ്ഞെ ..ഫോണില്‍ ?’
‘ ഏത് അങ്കിളിനോട് ?’
‘ ആ അഷ്‌റഫ് എന്ന് പറയുന്ന അങ്കിളിനോട് ?’
‘ അതെങ്ങനെ മോള്‍ക്കറിയാം?’
‘ പ്ലീസ് അങ്കിള്‍ ..അതൊക്കെ അറിയാം ..പെട്ടന്ന് പറയ് .. ഇപ്പൊ ബെല്ലടിക്കും ..വീട്ടില്‍ ചെന്ന് അമ്മയോട് ചോദിക്കാനുള്ള ക്ഷമയില്ലെനിക്ക് ..പ്ലീസ് ”
‘ അതോ .. ഹ ഹ .. അവന്‍ പറഞ്ഞില്ലേ ഇനീം കല്യാണം കഴിക്കാന്ന് … അപ്പൊ ഞാന്‍ പറഞ്ഞു …”
” പറഞ്ഞു ..പറഞ്ഞു ..പ്ലീസ് പറയ് ..” ദിയ കാറിന്‍റെ ഗ്ലാസില്‍ തെരുപ്പിടിച്ചു വാച്ചിലേക്ക് നോക്കി
” ഞാന്‍ പറഞ്ഞു …നിങ്ങളുടെ കല്യാണത്തിനു എന്നേം കൂടി വിളിക്കണേ അഷ്‌റഫേ എന്ന് ?’ എന്‍റെ ശബ്ദം കേട്ടപ്പോള്‍ അവന്‍ പെട്ടന്ന് ഫോണ്‍ വെച്ചു ഹ ഹ ഹ ”
‘ ഓ !!! യൂ ആര്‍ ഗ്രേറ്റ് അങ്കിള്‍ .. ഉമ്മ “