ഒഴുകുന്ന കണ്ണീരിനു അവളെ ആശ്വസിപ്പിക്കാനായില്ല, കാരണം അതിനു ഉരുകി മറിയുന്ന ലാവയുടെ ചൂടായിരുന്നു … അതവളെ വെന്തുരുക്കി . അഷ്‌റഫ് എന്ന പേരും രൂപവും അവള്‍ ഈ ലോകത്തിലെ ഏറ്റവും നീചമായ വസ്തുവിനെക്കാള്‍ വെറുത്തു ..സ്വപ്നത്തില്‍ പോലും അവന്‍റെ മുഖമോ പേരോ വരരുതെന്നവള്‍ ആഗ്രഹിച്ചു .
!! …ഈശ്വരാ … ഇനിയെന്തിനു ജീവിച്ചിരിക്കണം … ആര്‍ക്ക് വേണ്ടി …!! ഷിനിയുടെ കണ്ണുകളും മനസും പാപപരിഹാരത്തിനായി പരതി … അവളുടെ കണ്ണുകള്‍ തൊഴുത്തിലെ മച്ചിലേക്ക് നീണ്ടത് പെട്ടന്നായിരുന്നു … ഒറ്റക്കുതിപ്പിനവള്‍ തോഴുത്തിലെത്തി … മച്ചിനുമുകളില്‍ നിന്നാ പൊതിയെടുത്തു തുറന്നു … ഫ്യൂറഡാന്‍ -വാഴക്കും മറ്റും അടിക്കുന്ന ആ കൂടിയ വിഷമവള്‍ തുറന്നു ….
തന്‍റെ കൂടെയിരുന്ന മകള്‍ പെട്ടന്ന് പുറത്തേക്കോടിയപ്പോള്‍ ഷിനിയുടെ അമ്മ ഒന്ന് സംശയിച്ചു … മുന്‍വശത്തൂന്നു വിളി വന്നപ്പോള്‍ അവിടേക്ക് ചെന്ന് പെട്ടന്ന് തന്നെ പിന്‍വാങ്ങിയ അമ്മ തൊഴുത്തില്‍ നില്‍ക്കുന്ന ഷിനിയെ കണ്ടങ്ങോട്ടോടി ….
ഷിനി അമ്മയെ കണ്ടു പൊതി പുറകോട്ടു പിടിച്ചു …
” “എന്നിട്ട് …എന്നിട്ട് “” പതിയെ മയക്കത്തിലേക്ക് വീണ ദിയയെ ലക്ഷ്മി മെല്ലെ ബെഡിലെക്ക് കിടത്തി , ബെഡ്ഷീറ്റു കൊണ്ട് പുതപ്പിച്ചു എഴുന്നേറ്റു ..
””””””””””””””””””””””””””””””””””””””””
‘ അമ്മെ എന്നിട്ട് ..എന്നിട്ടെന്തുണ്ടായി അമ്മെ … ഷിനിയാന്റിയെ അവരുടെയമ്മ അടിച്ചോ ? ”
സ്കൂളില്‍ പോകാനായി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്ന ദിയ ലക്ഷ്മിയെ പിടിച്ചു നിര്‍ത്തി
‘ മോളെ ..ദെ സമയമാവണൂ … അമ്മ വൈകിട്ട് സ്കൂള് വിട്ടു വരുമ്പോ പറഞ്ഞു തരാം … ദെ ലഞ്ച് ബക്സ് പോലും റെഡിയാക്കിയിട്ടില്ല ഞാന്‍ ” ലക്ഷ്മി അവളുടെ കൈ വിടുവിച്ചു കിച്ചനിലെക്ക് പോയി .. ദിയ പ്ലേറ്റ് എടുത്തോണ്ട് പുറകെയും
‘ അമ്മാ പ്ലീസ് … എനിക്കല്ലേല്‍ ഷിനിയാന്റിയെ കാണുമ്പോ കരച്ചില് വരും ” ദിയ വീണ്ടും ലക്ഷ്മിയെ നിര്‍ബന്ധിച്ചു .ദിയയുടെ സ്വഭാവം അറിയാവുന്ന ലക്ഷ്മി അവള്‍ അറിയാതെ അടങ്ങില്ല എന്നത് കൊണ്ട് തുടര്‍ന്നു
‘ ഷിനിയുടെ മുഖഭാവം കണ്ട അമ്മക്ക് അരുതായ്ക എന്തോ നടന്നെന്നു മനസിലായി ..നീണ്ട കരച്ചിലിനോടുവില്‍ ഷിനി നടന്നതെല്ലാം പറഞ്ഞു … പക്വതയോടെ ആ അമ്മ അവളെ സമാധാനിപ്പിച്ചു …. “