യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] [Updated]

Posted by

…………………..

ക്ലാസ് തീരാറായി …

ആ ആഴ്ച ഷിനി വീട്ടിലിരിക്കുമ്പോഴാണ് മുന്‍വശത്തെ ചാച്ചന്റെയും കസിന്‍ ബ്രദറിന്‍റെയും സംസാരം ശ്രദ്ധിച്ചത് … നേര്യമംഗലത്ത് നിന്നും സന്ദര്‍ശനത്തിനു വന്നതായിരുന്നു അവര്‍ .

” ആ അഷ്‌റഫ്‌ വീണ്ടും ഗല്‍ഫിനു പോയി ഇന്നലെ …”

‘ അവന്‍ ഗള്‍ഫിലെങ്ങാണ്ട് അല്ലായിരുന്നോ ?’

‘ ആ ..അതെ … ആവശ്യത്തിനു സമ്പാദ്യം ഒക്കെയുണ്ടെന്ന് തോന്നുന്നു .. അവന്‍ ഒരു കൊണമില്ലത്തവന്‍ ആണേലും അവന്‍റെ ഭാര്യ ഒരു നല്ല സ്ത്രീയാ ..നല്ല മാലാഖ പോലത്തെ രണ്ടു പിള്ളേരും ..”

‘ ആ ..അവന്‍റെ കല്യാണം കഴിഞ്ഞതാരുന്നോ? ”

‘ ഏത് അഷ്‌റഫാ ചേട്ടാ … പണ്ടാ ആറ്റില്‍ ചാടിയവന്‍ ആണോ ? ‘

അകത്തു നിന്നുമിറങ്ങി വന്ന ഷിനിയുടെ ആങ്ങള ചോദിച്ചു …

‘ ആ ..അങ്ങനത്തെ പല നമ്പറുകളും അവന്‍റെ കയ്യിലുണ്ട് … ആറ്റില്‍ മണലു വാരുന്നവനല്ലേ അവന്‍ …. ആറിന്‍റെ തീരത്ത് വീടും … കുഞ്ഞിലെ മുതലേ ആറ്റില്‍ കിടന്നു പഠിച്ചവനാ അവന്‍ …’ കസിന്‍ അഷ്റഫിന്‍റെ നീന്തല്‍ വൈധഗ്ധ്യത്തെ പൊക്കി പറഞ്ഞപ്പോള്‍ അമ്മയുടെ കൂടെയിരുന്ന ഷിനി അടുക്കള വാതിലൂടെ പുറത്തേക്കോടി …

അവള്‍ക്കൊന്നും വിശ്വസിക്കാനായില്ല …

!! അഷ്‌റഫ്‌ …താന്‍ ജീവനു തുല്യം സ്നേഹിച്ച അഷ്‌റഫ്‌ ..അവന്‍ ..കല്യാണം കഴിച്ചതാന്നോ … എന്‍റെതാകുന്നതല്ലേയെന്നു പറഞ്ഞു കഴിഞ്ഞ ആഴ്ചയും തന്‍റെ ശരീരത്തെ …… ഈശ്വരാ ..!!! .കഴിഞ്ഞ ആഴ്ച കൂടി കണ്ടതാണ് ..അവന്‍ ..എന്നിട്ടിപ്പോള്‍ ഗള്‍ഫിന് പോയെന്നു, അതും തന്നോട് ഒരു വാക്ക് പറയാതെ .. …. കല്യാണം കഴിച്ചത് മറച്ചു വെച്ച അവന്‍ ഇത് പറയുമോ ? പ്രേമത്തെ വെറുത്ത തന്നെ ഓരോന്ന് പറഞ്ഞു മയക്കി തന്റെതാക്കിയിട്ട്… ജീവനെ പോലെ സ്നേഹിച്ചതല്ലേ ഞാന്‍ അവനെ … !

ഷിനിയുടെ കണ്ണില്‍ നിന്നും വെള്ളം ധാര ധാരയായി ഒഴുകി ..നിന്ന നില്‍പ്പില്‍ ഭൂമി പിളര്‍ന്നു പോയെങ്കിലെന്നു അവളാശിച്ചു …കഴിഞ്ഞ ആഴ്ച കൂടി അവന്‍റെ കൂടെ ചിലവഴിച്ച സമയങ്ങള്‍ അവളുടെ മനസിലേക്ക് തികട്ടി വന്നപ്പോള്‍ ഷിനി പിന്നെയും തളര്‍ന്നു … സ്വന്തമാക്കുമെന്ന് പറഞ്ഞു തന്‍റെ വിലപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത അയാളുടെ മുഖം മനസിലേക്ക് വന്നപ്പോള്‍ , അരക്കെട്ടില്‍ വിഷമുള്ള പഴുതാര ഇരിക്കുന്നതായി അവള്‍ക്ക് തോന്നി , കടിച്ച ആ മുള്ളെടുക്കാനാകാതെ അവള്‍ തീച്ചൂളയില്‍ വെന്തുരുകി .

Leave a Reply

Your email address will not be published. Required fields are marked *