ഷിനി അകത്തു കയറി ..ചെറിയ ഹാളും രണ്ടു മുറിയും അടുക്കളയും ഉള്ള കൊച്ചു വീട് …
!!! ശെരിയാണ് .. വീട്ടിലൊന്നു പറയണം …സമ്മതിക്കുമോന്നറിയില്ല … സമ്മതിച്ചാലുമില്ലങ്കിലും താന്‍ അഷ്റഫിന്‍റെ ഭാര്യ ആകേണ്ടവള്‍ അല്ലെ ? പിന്നെന്താ ? … ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് കൊണ്ടല്ലേ ? അഷ്‌റഫ് ഇല്ലായിരുന്നെങ്കില്‍ താനിപ്പോ തനിയെ എന്ത് ചെയ്യുമായിരുന്നു ?’ !!
ഷിനി സ്വയം ആശ്വസിച്ചു..
‘ എടൊ കുളിക്കുന്നില്ലേ ?’ അഷ്‌റഫ് അകത്തേക്ക് വന്നു ഷര്‍ട്ട് അഴിച്ചു അയയില്‍ തൂക്കി .
‘ വേണ്ട … ഞാന്‍ മാറ്റാന്‍ ഒന്നും എടുത്തിട്ടില്ല … ‘
‘ അപ്പോള്‍ അലക്കാനുള്ള ഡ്രെസ് ഒക്കെ ?’
‘ അതെല്ലാം അലക്കിയിട്ടാണ് പോന്നെ ?’
‘ ഒന്ന് കുളിച്ചോ ..ക്ഷീണമെല്ലാം മാറും … എന്നിട്ടീ ഷര്‍ട്ട് ഇട്ടോ ” ഊരിയിട്ട ഷര്‍ട്ട് അവന്‍ ഷിനിക്ക് നേരെ നീട്ടി
‘ പോയി കുളിച്ചോ….ഞങ്ങള്‍ ആണുങ്ങളല്ലേ … അല്‍പം ചെളി പറ്റിയാലും സാരമില്ല …” അഷ്‌റഫ് തീപ്പെട്ടി എടുത്തു മുറിയില്‍ മെഴുകുതിരി കത്തിച്ചു വെച്ചു. .മറ്റൊരെണ്ണം അവള്‍ക്കും കൊടുത്തു . വീടിനു വെളിയിലാണ് കുളിമുറിയും കക്കൂസുമൊക്കെ …മഴ നേരിയതായി പൊടിഞ്ഞു തുടങ്ങിയിരുന്നു …പതിവില്ലാത്ത തണുപ്പും .
ഷിനി കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ഹൈറേഞ്ചിന്‍റെ തണുപ്പ് കൂടിയിരുന്നു … കൂടെ മഴയും ..
കുളി കഴിഞ്ഞകത്തു കയറി അടുക്കളവാതില്‍ കുറ്റിയിട്ടകത്തേക്ക് കയറിയ ഷിനി കിലുകിലാ വിറച്ചു .. ക്ലാസ് വിട്ടു വൈകുന്നേരമാണ് കുളിക്കുന്നതെങ്കിലും അന്ന് പതിവിലും വൈകിയല്ലോ
മാറ്റിയ ഡ്രെസ്സുകള്‍ അകത്തു വിരിച്ചിടാനായി കയറിയ ഷിനി അമ്പരന്നു ..കത്തിച്ചു വെച്ചിരിക്കുന്ന മെഴുകു തിരികള്‍ … അവള്‍ നോക്കിയെങ്കിലും അഷറഫിനെ അവിടെ കണ്ടില്ല ..
മുടി തോര്‍ത്തി , തോര്‍ത്ത് കൊണ്ട് വെള്ളം പോകാനായി പൊതിഞ്ഞു കെട്ടി തിരിയാനാഞ്ഞപ്പോള്‍ അവളുടെ തോളിലൊരു കയ്യമര്‍ന്നു..
” വിശക്കുന്നുണ്ടോ?’
” സാരമില്ല … അഷ്‌റഫിനോ ?’ അവള്‍ അഷറഫിനെ നോക്കി പുഞ്ചിരിച്ചു ..
” എനിക്ക് നല്ല വിശപ്പുണ്ട് …” അഷ്‌റഫിന്‍റെ കൈ അവളുടെ തോളില്‍ ബലമായി അമര്‍ന്നപ്പോള്‍ ഷിനി പിടഞ്ഞു മാറി